ഡിസ്നി ഇതിഹാസം ടോം ബാങ്ക്രോഫ്റ്റ് ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തോടനുബന്ധിച്ച് നടന്ന ആനിമേഷൻ കോൺഫറൻസിൽ മാസ്റ്റർ ക്യാരക്ടർ ഡിസൈൻ വിഷയത്തിൽ സംവദിച്ചു. ലൈവ് സ്കെച്ച് സെഷനിൽ അദ്ദേഹം ‘ഡില്ലൺ’ എന്ന പുതിയ കൗബോയ് കഥാപാത്രത്തെ വരച്ചുകൊണ്ട് വിദ്യാർഥികൾക്ക് ക്ലാസ്സുടുത്തു. സാദാ രൂപങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ ഇഷ്ടപ്പെടാവുന്ന കഥാപാത്രങ്ങൾ എങ്ങനെ സൃഷ്ടിക്കാമെന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ബാങ്ക്രോഫ്റ്റ് ക്ലാസിക് കഥാപാത്രങ്ങളായ അലാദിൻ തുടങ്ങിയവയെ ഉദാഹരണമായി പ്രതിപാദിച്ചു.

ലളിതമായ രൂപത്തിൽ നിന്നും ഗൗരവമുള്ള കഥകളിൽ നിന്നുമാണ് മുലാൻ, സിംബ, അലാദിൻ തുടങ്ങിയ പ്രിയപ്പെട്ട കഥാപാത്രങ്ങൾക്ക് ജീവൻ നൽകി മികച്ച കഥാപാത്രം രൂപപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തത്തോടെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന വായനോത്സവം ഈ മാസം 4 വരെ തുടരും. പ്രവേശനം സൗജന്യമാണ്.