ഷാർജയിൽ കുട്ടികളുടെ വായനോത്സവത്തിന്റെ ഭാഗമായി നടക്കുന്ന വർക് ഷോപ്പുകളിലും മറ്റുപരിപാടികളും നിറഞ്ഞ പങ്കാളിത്തമാണ് കാണാൻ സാധിക്കുന്നത്. കുക്കറി കോർണരും പെയിന്റിങ്ങും ക്രാഫ്റ്റ് തുടങ്ങി വിവിധ ഇതര പരിപാടികളും വായനോത്സവത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.
കുട്ടികളെ കരകൗശല വസ്തുക്കൾ ഉണ്ടാക്കാനും ഇവിടെ പരിശീലനം നൽകുന്നുണ്ട്, അതും വളരെ ലളിതമായ വസ്തുക്കൾ കൊണ്ട്. കുട്ടികൾ ആവേശത്തോടെയാണ് ഇതിൽ എല്ലാം പങ്കെടുക്കുന്നത്. ‘ക്രാഫ്റ്റിങ് വാൾ ഹാങ്ങിങ്’ എന്ന ശില്പശാലയിൽ മനോഹരമായ ചുമർ അലങ്കാരങ്ങൾ തയാറാക്കുകയാണ് ഒരു കൂട്ടം സ്കൂൾ വിദ്യാർഥികൾ. സാറാ മെസ്‌ഹറിർ ശിൽപശാലയ്ക്ക് നേതൃത്വം നൽകി. ഐസ്ക്രീം സ്റ്റിക്കുകളും മുത്തുകളും നിറങ്ങളും ഉപയോഗിച്ച് മനസ്സിൽ തോന്നുന്ന ആശയങ്ങൾ എഴുതി ഹാങ്ങിങ് സ്റ്റിക്കുകൾ നിർമിക്കാനായിരുന്നു കുട്ടികളോട് ആവശ്യപ്പെട്ടത്. മികച്ചതായിരുന്നു കുട്ടികളുടെ കരവിരുത്. കുടുംബം, മാതാപിതാക്കൾ, സുഹൃത്തുക്കൾ, എന്നിവരെഎല്ലാം ഉൾപ്പെടുത്തിയാണ് കുട്ടികൾ ഭാവന വിരിയിച്ചത്.