രസകരവും തമാശ നിറഞ്ഞ പുസ്തകങ്ങളും ഏറെ ഇഷ്ടപ്പെടുന്ന കൊടുമിടുക്കി മിയ. ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ പുസ്തകത്തിൽ നിന്ന് കണ്ണെടുക്കാതെ വായന തുടരുകയാണ്. തനിക്ക് സാഹസികത നിറഞ്ഞ പുസ്തകങ്ങളും ഏറെ ഇഷ്ടമെന്ന് കൊഞ്ചി പറയുന്ന കൊച്ചുമിടുക്കി. ഇതിനോടകം ഇവൾ വായിച്ചുതീർത്തത് ആയിരത്തിൽ അധികം പുസ്തകങ്ങൾ. താൻ വായനക്കാരി മാത്രമല്ലെന്നും നല്ലൊരു പെർഫോർമർ ആണെന്നും കൂടതെ നന്നായി പാടുമെന്നും മിയ ആവർത്തിച്ചു. ഈ സീസണിൽ ഇത് രണ്ടാം തവണയാണ് താൻ വരുന്നതെന്നും സ്വിറ്റ്സർലൻഡ് സ്വദേശിനിയായ മിയ പറഞ്ഞു.
വായനോത്സവത്തോടനുബന്ധിച്ച് നടത്തുന്ന കുട്ടികൾക്കായുള്ള മറ്റു പരിപാടികളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ വർക്ക് ഷോപ്പുകൾ പോലുള്ള പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിക്കുന്നില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു.
ഈ മാസം 4 വരെ ഷാർജ എക്സ്പോ സെന്ററിൽ ആണ് ‘പുസ്തകങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങാം’ എന്ന പ്രമേയത്തിൽ കുട്ടികളുടെ വായനോത്സവം നടക്കുന്നത്. പ്രവേശനം സൗജന്യമാണ്.