കുട്ടികളുടെ തിരക്കാണ് ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ. ഇഷ്ടപ്പെട്ട പുസ്തകങ്ങൾ അന്വേഷിച്ചെത്തുന്നവർ, പെയിന്റിംഗ് ചെയ്യാൻ എത്തുന്നവർ എന്നുവേണ്ട വിവിധ വർക് ഷോപുകളിൽ പങ്കെടുക്കാൻ എത്തുന്ന കുട്ടികൾ നിരവധിയാണ്. പലയിടത്തും കുട്ടികൾ അവസരത്തിനായി കാത്തു നിൽക്കുകയാണ്. നിറഞ്ഞ പങ്കാളിത്തമാണ് എല്ലായിടത്തും.
വായനയാണ് തനിക്കേറ്റവും ഇഷ്ടമെന്നും പുസ്തകങ്ങൾ അന്വേഷിച്ചാണ് തൻ വന്നതെന്നും കുഞ്ഞുമിടുക്കി സുഹ പറഞ്ഞു. മേള മുഴുവൻ ഓടി നടന്ന് കണ്ടുവെന്നും കുക്കറി കോർണറിൽ തന്റെ ഇഷ്ടവിഭവം സാലഡ് ഉണ്ടാക്കിയെന്നും സുഹ പറഞ്ഞു. കുക്കറി ഇഷ്ടപ്പെടുന്നുണ്ടതും, മനുഷ്യശരീരത്തെ കുറിച്ചുള്ള പുസ്തകങ്ങളും ശാസ്ത്ര പുസ്തകങ്ങളുമാണ് തനിക്കിഷ്ടമെന്നും മിടുക്കി കൂട്ടിച്ചേർത്തു.

കഥകളും പെയിന്റിങ്ങുകളും സംഗീതവുമാണ് തന്റെ മറ്റു വിനോദങ്ങൾ എന്നും ചിരിയോടെ ഈ നാലാം ക്ലാസുകാരിയായ കൊച്ചുമിടിക്കി സുഹ പറഞ്ഞു.