ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തിൽ ആവേശത്തിന് ഒട്ടു കുറവില്ലാതെ കുട്ടികൾ ഒഴുകുകയാണ്. വായനോത്സവത്തിന്റെ അവസാന ദിനങ്ങൾ അടുത്തതോടെ തിരക്ക് വർധിക്കുകയാണ്. ആഴത്തിലുള്ള വായനയെ കുട്ടികൾ ഇഷ്ടപ്പെടുന്നുണ്ടെന്ന് സ്ക്രോൾ എഡ്യൂക്കേഷൻ ബുക്സ് പ്രതിനിധി വിനീത പറഞ്ഞു. നാട്ടിലെ കുട്ടികളെക്കാൾ ഇവിടെ കുട്ടികൾക്ക് വായനയോടുള്ള ആവേശം കൂടുതലാണെന്നും വിനീത പറയുന്നു. ചെറിയ കുട്ടികൾ ചിത്രങ്ങളോടുകൂടിയ കാർട്ടൂൺ കഥാപാത്രങ്ങൾ ഉള്ളതും കോമിക് പുസ്തകങ്ങളുമാണ് കൂടുതലായും ഇഷ്ടപ്പെടുന്നതെന്നും സ്കൂളുകളിൽ നിന്നും അധ്യാപകരോടൊപ്പവും കുടുംബങ്ങളുമായും പുസ്തകം വാങ്ങുവാൻ ധാരാളം പേര് എത്തുന്നുണ്ടെന്നും വിനീത കൂട്ടിച്ചേർത്തു.

കുട്ടികൾ ഇവിടെ ധാരാളമായി എത്തുന്നുണ്ടെന്നും 10 വയസിനു താഴെയുള്ള കുട്ടികളാണ് ഇവിടെ എത്തുന്നതെന്നും ചില കുട്ടികൾ ഇഷ്ടപ്പെട്ട പുസ്തകങ്ങൾ അന്വേഷിച്ച് എത്തുന്നുണ്ടെന്നും വിനീത കൂട്ടിച്ചേർത്തു.