വിഴിഞ്ഞം തുറമുഖം: സമുദ്ര യുഗത്തിന്റെ തുടക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കൂടുതൽ ആഗോള സമുദ്ര വ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന ഒരു പുതിയ കവാടമായി വിഴിഞ്ഞം തുറമുഖം മാറുന്നതോടെ രാജ്യത്തിന്റെ പുതിയ സമുദ്രയുഗത്തിന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതൊരു പുതിയ തുറമുഖത്തിന്റെ തുടക്കം കുറിക്കൽ മാത്രമല്ല, ഇന്ത്യൻ വ്യാപാരത്തിനും ലോജിസ്റ്റിക്‌സിനും ആഗോള തലത്തിൽ നിർണ്ണായക സ്ഥാനം നൽകുന്ന ഒരു പുതിയ യുഗത്തിന്റെ പ്രാരംഭ മുഹൂർത്തവുമാണ്. ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്ത് നിന്ന് സാമ്പത്തിക മുന്നേറ്റത്തിന്റെ പുതിയ കാറ്റ് വീശാൻ തയ്യാറെടുക്കുന്ന ഒരു വൻകിട പദ്ധതി, കേരള സർക്കാരിന്റെ ഇച്ഛാശക്തിയുടെയും ദീർഘവീക്ഷണത്തിന്റെയും പ്രതീകമായി യാഥാർത്ഥ്യമാവുകയാണ്. സംസ്ഥാനത്തിൻ്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഇതിനായി പ്രധാനമന്ത്രി കേരളത്തിൽ എത്തി. രാവിലെ 11-ന് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേകവേദിയിൽ പൂർണതോതിൽ പ്രവർത്തനമാരംഭിച്ച തുറമുഖത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു.

രാജ്യത്തെ തന്നെ ആദ്യ സമർപ്പിത ട്രാൻഷിപ്‌മെൻറ് തുറമുഖമാണ് വിഴിഞ്ഞം. ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമാണിത്. അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് പ്രകൃതിദത്തമായ ആഴമുള്ള ഈ തുറമുഖം. ഇന്ത്യൻ കണ്ടെയ്‌നർ നീക്കത്തിന്റെ 75 ശതമാനവും കൊളംബോ തുറമുഖമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. വലിയ തോതിലുള്ള വിദേശനാണ്യ നഷ്ടവും വരുമാന നഷ്ടവുമാണ് ഇതുമൂലം രാജ്യത്തിനുണ്ടായത്. വിഴിഞ്ഞം സജ്ജമാവുന്നതോടെ കൊളംബോ തുറമുഖംകൈകാര്യം ചെയ്യുന്ന നല്ലൊരുഭാഗം ഇന്ത്യൻ ട്രാൻസ്ഷിപ്പ്‌മെന്റ് കാർഗോയും വിഴിഞ്ഞത്തേക്കെത്തും.

ഇന്ത്യയിലെ ഏറ്റവും ആഴത്തിലുള്ള പുലിമുട്ടാണ് വിഴിഞ്ഞത്ത് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് കിലോമീറ്ററോളം നീളത്തിലാണ് പുലിമുട്ടിന്റെ ആദ്യ ഘട്ടം. 28 മീറ്റർ ഉയരം വരുന്ന, ഏകദേശം 9 നില കെട്ടിടത്തിന് തുല്യം ഉയരമുള്ള ഈ നിർമ്മിതി, ഏത് കാലാവസ്ഥയിലും തുറമുഖത്തിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നു.

2023 ഒക്ടോബർ 15 ന് ഷെൻഹുവ എന്ന ചൈനീസ് കപ്പൽ വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടു. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. മൂന്നു മാസത്തോളം നീണ്ടുനിന്ന ട്രയൽ റൺ വേളയിൽത്തന്നെ 272 ൽ പരം കൂറ്റൻ കപ്പലുകൾ വിഴിഞ്ഞത്തെത്തി.

തുറമുഖമന്ത്രി വിഎൻ വാസവൻ്റെ പ്രസംഗത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് വേദിയില്‍ തുറമുഖമന്ത്രി വിഎൻ വാസവൻ്റെ പ്രസംഗത്തെ പരിഹസിച്ചും ആയുധമാക്കിയും പ്രധാമന്ത്രി നരേന്ദ്ര മോദി. ഇടത് സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നത് നല്ല കാര്യം. കമ്മ്യൂണിസ്റ്റ് മന്ത്രി അദാനി...

അതിർത്തിയിൽ തുടർച്ചയായി എട്ടാം ദിവസവും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ

അതിർത്തിയിൽ സംഘർഷം വർധിച്ചു വരുന്ന സാഹചര്യത്തിലും തുടർച്ചയായി എട്ടാം ദിവസവും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ.ആവർത്തിച്ചുള്ള ഈ ലംഘനങ്ങളെക്കുറിച്ച് ഇന്ത്യ പാകിസ്ഥാന് കർശന മുന്നറിയിപ്പ് നൽകിയതിന് ശേഷവും പാകിസ്ഥാൻ കരാർ ലംഘിക്കുകയാണ്. ബാരാമുള്ള,...

ഡൽഹിയിൽ കനത്ത മഴ; നാഷനഷ്ടങ്ങളിൽ നാല് മരണം, വിമാനസർവ്വീസുകളെയും ബാധിച്ചു

ഡൽഹിയിലും സമീപ നഗരങ്ങളിലും വെള്ളിയാഴ്ച പുലർച്ചെ ശക്തമായ മഴയും ഇടിമിന്നലും കാറ്റും പെയ്തു, ഇത് കൊടുങ്കാറ്റിന്റെ ദുരിതത്തിൽ നിന്ന് താമസക്കാർക്ക് ആശ്വാസം നൽകി. പ്രതികൂല കാലാവസ്ഥ ചില വിമാന സർവീസുകളെയും ബാധിച്ചു. കേന്ദ്ര...

‘ഇന്നത്തെ പരിപാടി പലരുടെയും ഉറക്കം നഷ്ടപ്പെടുത്തും’: ഇന്ത്യാ സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

വിഴിഞ്ഞം തുറമുഖത്തിൻ്റെ ഉത്ഘാടനവേളയിൽ ഇന്ത്യാ സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി മോദി. "ഈ പരിപാടി നിരവധി പേർക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കും" മുഖ്യമന്ത്രി പിണറായി വിജയന്‍റെയും തിരുവനന്തപുരം എംപി ശശി തരൂരിന്റെയും സാന്നിധ്യത്തിൽ പ്രധാനമന്ത്രി...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി കമ്മീഷൻ ചെയ്‌തത്. രാജ്യത്തിന്റെ തുറമുഖ നഗരങ്ങൾ വികസിത ഭാരത്...

സിനിമ- സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു; അന്ത്യം കരൾ രോഗത്തെ തുടർന്ന്

കൊച്ചി: സിനിമാ - സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക,...

പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു

വിവാദമായ കേസുകളിൽ കുറ്റാരോപിതര്‍ക്ക് വേണ്ടി ഹാജരായി ശ്രദ്ധ നേടിയ പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം....

പഹൽഗാം ആക്രമണത്തിലെ കുറ്റവാളികളെ നേരിടാൻ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണയുണ്ടെന്ന് യു കെ

പഹൽഗാമിലെ ഭയാനകമായ ഭീകരാക്രമണത്തെത്തുടർന്ന് മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ശാന്തതയും സംഭാഷണവും നടത്തണമെന്ന് യുകെ സർക്കാർ ആവശ്യപ്പെട്ടു. "കുറ്റവാളികളെ ശരിയായി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് കാണാൻ ആഗ്രഹിക്കുന്നു, അതിനായി...