വിവാദമായ കേസുകളിൽ കുറ്റാരോപിതര്‍ക്ക് വേണ്ടി ഹാജരായി ശ്രദ്ധ നേടിയ പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. ബി.എ ആളൂർ അതീവ ഗുരുതരാവസ്ഥയിലായിരുന്നു എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സൗമ്യവധക്കേസ്, ജിഷ വധക്കേസ്, കൂടത്തായി, ഇലന്തൂർ നരബലി കേസ്, വിസ്മയ കേസ് തുടങ്ങിയ കേസുകളിൽ കുറ്റാരോപിതർക്ക് വേണ്ടി ഹാജരായിട്ടുണ്ട്. തൃശൂർ എരുമപ്പെട്ടി സ്വദേശിയാണ് ബിജു ആൻ്റണി ആളൂർ എന്ന ബി എ ആളൂർ.
കേരളത്തിൻ്റെ മനസാക്ഷിയെ ഞെട്ടിച്ച സുപ്രധാന കേസുകളിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജറായി വാർത്തകളിൽ ഇടംനേടിയ അഭിഭാഷകനാണ് തൃശൂര്‍ സ്വദേശിയായ ബിജു ആന്റണി ആളൂര്‍ എന്ന ബി.എ.ആളൂര്‍. സൗമ്യ വധക്കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി, കൂടത്തായി കൂട്ടക്കൊലയിലെ പ്രതി ജോളി ജോസഫ്, ഇലന്തൂർ നരബലിക്കേസിലും പ്രതിഭാഗം എന്നിവരുടെ അഭിഭാഷകനായിരുന്നു ആളൂർ.