ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാന് ഇന്ത്യയുടെ രൂക്ഷവിമർശനം; ‘തെമ്മാടി രാജ്യ’ത്തിന്റെ കുറ്റസമ്മതത്തിൽ അതിശയമില്ല’

ഭീകരവാദികളെ സഹായിച്ചു എന്ന പാകിസ്ഥാന്റെ കുറ്റസമ്മതത്തിൽ അതിശയമില്ലെന്ന് ഇന്ത്യ യുഎന്നിൽ പറഞ്ഞു. ഇന്ത്യയുടെ യുദ്ധ പദ്ധതി ചോർന്നെന്ന പാക് ആരോപണവും തള്ളി. ഇന്ത്യയെ “അതിർത്തി കടന്നുള്ള ഭീകരതയുടെ ഇര” എന്ന് വിശേഷിപ്പിച്ച പ്രതിനിധി അംബാസഡർ യോജ്‌ന പട്ടേൽ, തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ ചരിത്രത്തെക്കുറിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ “തുറന്ന കുറ്റസമ്മതം” ചൂണ്ടിക്കാട്ടി. തെമ്മാടി രാജ്യം എന്നാണ് യോജ്‌ന പട്ടേൽ പാകിസ്ഥാനെ വിശേഷിപ്പിച്ചത്.

“ഭീകര സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്തതിന്റെ ചരിത്രം പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സമ്മതിക്കുകയും ചെയ്യുന്നത് ലോകം മുഴുവൻ കേട്ടു ,” അടുത്തിടെ ഒരു ടെലിവിഷൻ അഭിമുഖത്തെ പരാമർശിച്ചുകൊണ്ട് പ്രതിനിധി പറഞ്ഞു. “ഈ തുറന്ന കുറ്റസമ്മതം ആരെയും അത്ഭുതപ്പെടുത്തുന്നില്ല, ആഗോള ഭീകരതയ്ക്ക് ഇന്ധനം നൽകുകയും മേഖലയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ഒരു തെമ്മാടി രാഷ്ട്രമായി പാകിസ്ഥാനെ തുറന്നുകാട്ടുന്നു,” ഇന്ത്യയുടെ മറുപടി അവകാശം വിനിയോഗിച്ചുകൊണ്ട് പട്ടേൽ പറഞ്ഞു.

അതേസമയം പാകിസ്ഥാന്റെ പ്രസ്താവനകൾ ഭയത്തിന്റെ സൂചനയെന്ന് കേന്ദ്രം. ആണവ ഭീഷണി മുഴക്കിയാലൊന്നും പാകിസ്ഥാന് തിരിച്ചടി ഒഴിവാക്കാനാവില്ലെന്ന് സർക്കാർ വൃത്തങ്ങൾ. ഇന്ത്യയുമായുള്ള തർക്കം നയതന്ത്ര ചർച്ചയിലൂടെ തീർക്കണം എന്ന് നവാസ് ഷെരീഫ് സർക്കാരിന് നിർദ്ദേശം നൽകിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇതിനിടെ, പഹൽ​ഗാം അക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിനു പുറത്തു നിന്നുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം. കാശ്മീർ പൊലീസിനും ഇന്റലിജൻസ് ഏജൻസുകൾക്കുമാണ് നിർദ്ദേശം ലഭിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർക്ക് നേരെ ആക്രമണ സാധ്യതയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ആണിത്. തെക്കൻ കാശ്മീരിലെ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചിട്ടതും ഈ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ്. കശ്മീരിന് പുറത്തുള്ളവരാണ് ഇവിടെ കൂടുതലായി എത്തുന്നത്. ആക്രമണം നടത്തിയ ഭീകരർ ഒളിച്ചിരിക്കുന്നതെന്ന് കരുതുന്ന വനമേഖല തെക്കൻ കാശ്മീരിലാണ്. ശ്രീനഗർ അടക്കം സഞ്ചാരികൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രതിനിധിയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് അവകാശപ്പെട്ട ആക്രമണം, ഏപ്രിൽ 22 ന് പഹൽഗാമിനടുത്തുള്ള മനോഹരമായ ബൈസരൻ പുൽമേട്ടിൽ നിരായുധരായ വിനോദസഞ്ചാരികൾക്ക് നേരെ തോക്കുധാരികൾ വെടിയുതിർത്തപ്പോഴാണ് നടന്നത്.

താൻ കാരണം പ്രവർത്തകർക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ല: രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട: താൻ കാരണം പ്രവർത്തകർക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ല എന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും പറയേണ്ട കാര്യങ്ങൾ വ്യക്തമാക്കാൻ ആണ് മാധ്യമങ്ങളെ കാണുന്നത്. താൻ അക്രമം നേരിടുന്നത് എല്ലാ...

ന്യൂയോർക്കിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു, ഇന്ത്യൻ പൗരൻ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്ന് ന്യൂയോർക്ക് നഗരത്തിലേക്ക് 54 യാത്രക്കാരുമായി മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസ് ബഫല്ലോയ്ക്ക് പുറത്തുള്ള ഒരു ഹൈവേയിൽ ഇടിച്ചുകയറി ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെ കുറഞ്ഞത് അഞ്ച് പേർ മരിച്ചതായി മാധ്യമ...

പഞ്ചാബിൽ എൽപിജി ടാങ്കർ കൂട്ടിയിടിച്ച് പൊട്ടിത്തെറി; ഏഴ് പേർ മരിച്ചു

പഞ്ചാബിൽ എൽപിജി ടാങ്കർ കൂട്ടിയിടിച്ച് പൊട്ടിത്തെറി റോഡിലേക്ക് തിരിയുന്നതിനിടെ ടാങ്കർ പിക്കപ്പ് ട്രക്കിൽ ഇടിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. തീയണച്ച ശേഷം രക്ഷാപ്രവർത്തനം തുടരുന്നു. ശനിയാഴ്ച രാത്രി ഹോഷിയാർപൂർ-ജലന്ധർ റോഡിൽ മണ്ടിയാല...

ഓഗസ്റ്റ് 25 മുതൽ ഇന്ത്യ പോസ്റ്റ് അമേരിക്കയിലേക്കുള്ള പാഴ്സലുകൾ താൽക്കാലികമായി നിർത്തുന്നു

ഈ മാസം അവസാനം പ്രാബല്യത്തിൽ വരുന്ന യുഎസ് ഡ്യൂട്ടി നിയമങ്ങളിലെ മാറ്റങ്ങളെത്തുടർന്ന് ഓഗസ്റ്റ് 25 മുതൽ അമേരിക്കയിലേക്കുള്ള മിക്ക തപാൽ ചരക്കുകളും സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തുമെന്ന് തപാൽ വകുപ്പ് പ്രഖ്യാപിച്ചു. ജൂലൈ 30...

2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും: എംടി രമേശ്

എറണാകുളം: 2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും എന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു...

“ഇന്ത്യ മുന്നോട്ട് കുതിക്കുന്നു; കേരളം ഇപ്പോഴും 11 വർഷം പിന്നിൽ”: അമിത് ഷാ

മോദിയുടെ 11 വർഷത്തെ ഭരണം സുവർണ്ണ കാലഘട്ടമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. സമാധാനത്തിന്റെയും വികസനത്തിന്റെയും കാര്യത്തിൽ രാജ്യത്തിൻ്റെ ചരിത്രം രചിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത് മുന്നോട്ട് കുതിക്കുമ്പോൾ...

ആധാർ കാർഡ് വോട്ടവകാശ രേഖയായി പരി​ഗണിക്കാമെന്ന് സുപ്രീം കോടതി

വോട്ടവകാശം ലഭിക്കാൻ ആധാർ കാർഡ് സ്വീകരിക്കില്ല എന്ന ഇലക്ഷൻ കമ്മീഷന്റെ നിലപാട് തള്ളി സുപ്രീം കോടതി. പൗരത്വം ഉള്ളവർക്കാണ്‌ വോട്ടവകാശം എന്നും പൗരത്വം തെളിയിക്കുന്നതിനു ആധാർ പറ്റില്ലെന്നും ഉള്ള കമ്മീഷന്റെ നിലപാടിനു തിരിച്ചടി....

നിമിഷ പ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കും, കെ എ പോള്‍ സുപ്രിം കോടതിയില്‍

യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍ സുപ്രിം കോടതിയില്‍. മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ...