അവൾക്കൊപ്പം; വിൻസി അലോഷ്യസിന് ഐക്യദാര്‍ഢ്യവുമായി WCC

സിനിമാ സെറ്റിൽ വെച്ച് തൻ്റെ സ്ത്രീത്വത്തിന് അനാദരവുണ്ടാക്കും വിധം നിയന്ത്രണമില്ലാതെ ലഹരി ഉപയോഗിച്ച സഹനടനിൽ നിന്നുണ്ടായ മോശമായ പെരുമാറ്റത്തെ എതിര്‍ത്തുകൊണ്ട് ശബ്ദമുയര്‍ത്തിയ വിന്‍സി ആലോഷ്യസിൻ്റെ ആത്മധൈര്യത്തെ ഞങ്ങൾ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നു എന്ന് ഡബ്യുസിസി ഫേസ്ബുക്കിൽ കുറിച്ചു.

പല മലയാള സിനിമാ സെറ്റുകളിലും വ്യാപകമായ മദ്യപാനവും മറ്റു മാരകമായ ലഹരി ഉപയോഗവും ഉണ്ടെന്ന നഗ്നസത്യത്തെയാണ് ഇതിലൂടെ അവർ ശ്രദ്ധയില്‍പ്പെടുത്തുന്നതെന്നും WCC പറയുന്നു.

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലായിരുന്നു നടി വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ നടന്റെ പേര് നടി വെളിപ്പെടുത്തിയിട്ടില്ല.
വെളിപ്പെടുത്തലിൽ നടി വിൻസി അലോഷ്യസിൽ നിന്നും വിവരങ്ങൾ തേടാനും എക്സൈസ് തീരുമാനിച്ചിരുന്നു. പ്രാഥമിക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് വിവരങ്ങൾ തേടുക. പരാതി ഉണ്ടെങ്കിൽ മാത്രമേ കേസ് എടുത്ത് അന്വേഷണം നടത്തു. കൊച്ചി എക്‌സൈസാണ് വിവരങ്ങൾ ശേഖരിയ്ക്കുക.വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മാത്രം കേസ് എടുക്കാനാവില്ല. വിൻസിയിൽ നിന്നും കൂടുതൽ വിവരങ്ങളും തെളിവുകളും ലഭിച്ചാൽ മാത്രം കേസ് എടുക്കും.

WCCയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഫിലിം സെറ്റിൽ വെച്ച് തൻ്റെ സ്ത്രീത്വത്തിന് അനാദരവുണ്ടാക്കും വിധം നിയന്ത്രണമില്ലാതെ ലഹരി ഉപയോഗിച്ച സഹനടനിൽനിന്നുണ്ടായ മോശമായ പെരുമാറ്റത്തെ എതിര്‍ത്തുകൊണ്ട് ശബ്ദമുയര്‍ത്തിയ വിന്‍സി ആലോഷ്യസിന്റെ ആത്മധൈര്യത്തെ
ഞങ്ങൾ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നു.പല മലയാള സിനിമാ സെറ്റുകളിലും വ്യാപകമായ മദ്യപാനവും മറ്റു മാരകമായ ലഹരി ഉപയോഗവും ഉണ്ടെന്ന നഗ്നസത്യത്തെയാണ് ഇതിലൂടെ അവർ ശ്രദ്ധയില്‍പ്പെടുത്തുന്നത്.
മാനസികമോ ശാരീരികമോ ആയ അതിക്രമങ്ങളിൽ സ്ത്രീകൾ ആദ്യം പരാതി നൽകേണ്ടത് ഐ.സിയിലാണ്.
കേരളത്തിലെ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകളും തിരിച്ചറിയേണ്ട, മനസ്സിലാക്കേണ്ട ഒരു കാര്യം കേരള ഹൈക്കോടതിയുടെ വിധിയിലൂടെ ഓരോ സിനിമാ സെറ്റിലും ഒരു ആഭ്യന്തരപരിശോധനാ സമിതി (IC) ഉണ്ടായിരിക്കേണ്ടതാണെന്ന് നിയമം ഉറപ്പാക്കിയിട്ടുണ്ട് എന്നതാണ്. പരാതികൾ ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെടുകയും രഹസ്യപരമായും ന്യായമായും അന്വേഷണം നടത്തപ്പെടുകയും ചെയ്യുന്നതാണ് IC യുടെ ഉത്തരവാദിത്വം. ഐ.സി അംഗങ്ങൾക്ക് കമ്മിറ്റിയുടെ ഉത്തരവാദിത്വങ്ങളും നിയമ പരിഞ്ജാനവും നൽകാനായി വനിത ശിശു വികസന വകുപ്പ് വർക്ക്ഷോപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. സിനിമാ തൊഴിലിടം ലഹരിമുക്തമാക്കാനുള്ള പരിശ്രമം കേരള സര്‍ക്കാറും കൂടുതൽ ശക്തമായി തുടരേണ്ടതുണ്ട്.
മലയാള സിനിമാ വ്യവസായത്തിലെ തൊഴിലാളികളായ നമ്മൾ ഓരോരുത്തരും തങ്ങൾ പ്രവർത്തിക്കുന്ന സെറ്റിൽ IC നിലവിലുണ്ടോ എന്നത് ഉറപ്പാക്കണം, അത് പോർട്ടലിൽ റജിസ്റ്റർ ചെയ്യേണ്ടതുമാണ് . സമിതിയിലെ അംഗങ്ങളാരാണ് എന്ന് അംഗങ്ങളെ കൃത്യമായി അറിയിക്കേണ്ടത് നിർമ്മാതാവിൻ്റെ ഉത്തരവാദിത്വമാണ്. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഏതെങ്കിലും പരാതികൾക്ക് ഉയർന്നു വന്നാൽ IC യെ സമീപിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതുമാണ്. ഐ.സിയുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കാനാണ് വനിതാ കമ്മീഷൻ്റെ നിർദ്ദേശപ്രകാരം ചേമ്പറിൻ്റെ നേതൃത്വത്തിൽ സിനിമാ സംഘടനകളുടെ പ്രാതിനിധ്യത്തോടെ മോണിറ്ററിങ്ങ് രൂപീകരിച്ചിട്ടുള്ളത്.
ലൈംഗിക പീഡനം എന്നതുകൊണ്ട് നിയമം നിർവ്വചിക്കുന്നത് ശാരീരികമായ അതിക്രമങ്ങൾ മാത്രമല്ല. ജോലി സ്ഥലത്ത് സ്ത്രീകൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഏതൊരു പെരുമാറ്റവും ഇതിൽ ഉൾപ്പെടുന്നതാണ്. ഈ സംവിധാനത്തെ ഉപയോഗപ്പെടുത്തേണ്ട ഉത്തരവാദിത്വം നിർമ്മാണ കമ്പനിക്കൊപ്പം നമ്മളുടേയും കൂടി ആണ്. ഐ.സി യുടെ കാര്യക്ഷമമായ പ്രവർത്തനം ആത്മാഭിമാനത്തോടെ തുല്യതയോടെ തൊഴിൽ ചെയ്യാൻ സ്ത്രീ തൊഴിലാളികളെ പ്രാപ്തരാക്കും.IC സംവിധാനം സ്ത്രീകളെ സംരക്ഷിക്കാനാണ് എന്നും, എല്ലാ സ്ത്രീ തൊഴിലാളികളും അത് മനസ്സിലാക്കണമെന്നും ഈ അവസരത്തിൽ വീണ്ടും അറിയിക്കട്ടെ.

അവൾക്കൊപ്പം.

രാസ ലഹരി ഉപയോഗിക്കാറില്ല, ഓടിയത് ഗുണ്ടകളെന്ന് കരുതി: നടൻ ഷൈൻ ടോം ചാക്കോ

ഹോട്ടലില്‍ നിന്ന് പേടിച്ചോടിയത് ആരോ അക്രമിക്കാൻ വന്നതാണെന്ന് ഭയന്നാണെന്നും വന്നത് ഗുണ്ടകളാണെന്ന് കരുതി പേടിച്ചാണെന്നും നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മൊഴി നൽകി. പൊലീസ് ആണ് വന്നെതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഉടൻ...

മുംബൈ ഭീകരാക്രമണം; ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ

ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ നീക്കം. ഇതിനായി അമേരിക്കയുടെ സഹായം എൻഐഎ തേടാനൊരുങ്ങുന്നതായാണ് വിവരം. തഹാവൂർ റാണയിൽ നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ...

ഇന്ത്യക്ക് 8 ചീറ്റപ്പുലികളെകൂടി നൽകി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയിൽ നിന്ന് വീണ്ടും അതിഥികൾ എത്തുന്നു. ബോട്സ്വാനയിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി എട്ട് ചീറ്റ പുലികളെ ഇന്ത്യയിലേക്ക് കൊണ്ടുവരും. ഇതിൽ നാലെണ്ണം മെയ് മാസത്തോടെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ...

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണു, 4 പേർ മരിച്ചു, നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നു

ശനിയാഴ്ച പുലർച്ചെ നാല് നില കെട്ടിടം തകർന്ന് നാല് പേർ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ ഇരുപത്തിയഞ്ചോളം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മുസ്തഫാബാദ് പ്രദേശത്താണ് സംഭവം. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തിയതായി പോലീസ്...

ലഹരി പരിശോധനക്കിടെ ഇറങ്ങി ഓടിയ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചിയിൽ പോലീസ് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലാണ് ഷൈൻ ഹാജരായത്. പറഞ്ഞതിലും അരമണിക്കൂർ...

റെക്കോർഡ് തിരുത്തി സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്, ഇന്ന് പവന് 71560 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോർഡ് തിരുത്തി കുതിപ്പ് തുടരുകയാണ്. ഗ്രാമിന് 25 രൂപ കൂടി 8945 രൂപയിലെത്തി. പവന് 200 രൂപ കുതിച്ച് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 71560 രൂപയിലാണ് ഇന്നു...

യുഎസിൽ വിമാനം റാഞ്ചാൻ ശ്രമം; യുഎസ് പൗരനെ വെടിവച്ച് കൊലപ്പെടുത്തി സഹയാത്രികൻ

വാഷിംഗ്‌ടൺ: ബെലീസിൽ കത്തികാണിച്ച് ഭയപ്പെടുത്തി ചെറിയ ട്രോപ്പിക് എയർ വിമാനം തട്ടിക്കൊണ്ടുപോവാൻ നീക്കം നടത്തിയ യുഎസ് പൗരനെ സഹയാത്രികൻ വെടിവച്ചു കൊലപ്പെടുത്തി. സാൻ പെഡ്രോയിലേക്കു പോയ വിമാനത്തിൽ ആകാശത്തു വച്ചാണ് സംഭവം നടന്നത്....

ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടിയുടെ സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു

ഹൈദരാബാദ് : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടി വരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. ഡാൽമിയ സിമന്‍റ്സിൽ ജഗൻമോഹൻ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര...