പാലക്കാട് സംഘർഷത്തിൽ ബിജെപി-യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയ 16 പേർക്കെതിരെയും ബിജെപി ഓഫീസിലേക്ക് മാർച്ച് നടത്തിയതിന് യൂത്ത് നേതാക്കൾക്കെതിരെയും പൊലീസ് കേസെടുത്തു. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് പ്രശാന്ത് ശിവനെതിരെയും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ജയഘോഷ് കണ്ടാലറിയുന്ന 19 പേർക്കെതിരെയുമാണ് കേസെടുത്തത്.
രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള നേതാക്കൾ പോലീസിനെതിരേ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം ബിജെപി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ ബിജെപി നേതാക്കള്‍ നടത്തിയ കൊലവിളി പ്രസംഗത്തിനെതിരേയുള്ള പ്രതിഷേധ മാര്‍ച്ചിലാണ് സംഭവം. പോലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. പോലീസ് പ്രവര്‍ത്തകരെ അകാരണമായി മര്‍ദിച്ചെന്ന് നേതാക്കള്‍ ആരോപിച്ചു. ഇതിനുപിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍, സന്ദീപ് വാര്യര്‍ തുടങ്ങിയ നേതാക്കള്‍ പോലീസിനെതിരേ കുത്തിയിരുന്ന് പ്രതിഷേധിച്ചു.പോലീസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്നും തന്റെ മുഖം അടിച്ചുപൊട്ടിക്കുമെന്ന് ഒരു എസ്‌ഐ ഭീഷണിപ്പെടുത്തിയതായും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആരോപിച്ചു.
ഇവിടത്തെ ബിജെപിക്കാരുടെ ഭീഷണികൊണ്ട് രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരും പ്രതികരിച്ചു. പോലീസിന്റെത് മനുഷ്യത്വരഹിതമായ ആക്രമണമാണ്. ജലപീരങ്കി പ്രയോഗിച്ചു. താനുള്‍പ്പെടെയുള്ളവരെ വലിച്ചിഴച്ചു. എംഎല്‍എയുടെ സ്റ്റാഫിനെ ആക്രമിച്ചു. ഇത് സിജെപിയാണ്. സിപിഎം പോലീസ് ബിജെപിയെ സഹായിക്കുന്നു. എംഎല്‍എയുടെ തലയെടുക്കുമെന്ന് പറയുന്നവരെ പോലീസ് സംരക്ഷിക്കുകയാണ്. മറുവശത്ത് ജനാധിപത്യരീതിയില്‍ പ്രതിഷേധിച്ചവരെ പോലീസ് ആക്രമിക്കുകയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.