അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈന, വിയറ്റ്നാം, തായ്‌ലൻഡ് എന്നിവയുൾപ്പെടെ 180-ലധികം രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് തീരുവ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ചൈനയിൽ നിന്നുള്ള ഓർഡറുകൾ റദ്ദാക്കി ആമസോൺ. സ്കൂട്ടറുകൾ, എയർ കണ്ടീഷണറുകൾ, മറ്റ് വീട്ടുപകരണങ്ങൾ, ബീച്ച് ചെയറുകൾ എന്നിവയെയാണ് ബാധിച്ചത്. ഈ റദ്ദാക്കലുകൾ മുൻകൂർ അറിയിപ്പില്ലാതെയാണ് നടത്തിയത്. ആമസോൺ വിവിധ ചൈനീസ്, ഏഷ്യൻ ഉൽപ്പന്ന ഓർഡറുകൾ റദ്ദാക്കിയത് വിൽപ്പനക്കാരെ ആശയക്കുഴപ്പത്തിലാക്കി.
മുൻ ആമസോൺ മാനേജരും ഓൺലൈൻ വിൽപ്പന കൺസൾട്ടന്റുമായ സ്കോട്ട് മില്ലർ, തന്റെ നിരവധി ഉപഭോക്താക്കളും റദ്ദാക്കലുകൾ നടത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ആമസോൺ വിശദീകരണമോ അറിയിപ്പോ നൽകിയില്ലെന്ന് അദ്ദേഹം പരാമർശിച്ചു.
റദ്ദാക്കിയ ഓർഡറുകളിൽ ഭൂരിഭാഗവും നേരിട്ടുള്ള ഇറക്കുമതി ഓർഡറുകൾ ആയിരുന്നു. ഇത് ആമസോൺ അവ ഉത്പാദിപ്പിക്കുന്ന രാജ്യത്ത് നിന്ന് വാങ്ങുകയും നേരിട്ട് യുഎസ് വെയർഹൗസുകളിലേക്ക് അയയ്ക്കുകയും ചെയ്യുന്നവയാണ്.