യുഎസിൽ നിന്ന് നാടുകടത്തിയ 26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യസൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയില്‍ എത്തിച്ചു. അല്പം മുൻപാണ് തഹാവൂര്‍ റാണയുമായി യുഎസില്‍ നിന്നുള്ള പ്രത്യേക വിമാനം ഡല്‍ഹിയില്‍ എത്തിയത്. ഇയാളെ അതീവ സുരക്ഷയിൽ തിഹാർ സെൻട്രൽ ജയിലിൽ പാർപ്പിക്കും. റാണയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വേണമെന്ന് NIA ആവശ്യപ്പെടും. ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതിയിൽ വിചാരണ നേരിടും.
റാണ ഡൽഹിയിൽ എത്തിയാലുടൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അദ്ദേഹത്തെ ഔദ്യോഗികമായി അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലേക്ക് മാറ്റും. താമസത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. റാണയെ ഇന്ത്യയിലേക്ക് കൈമാറുന്നതിന്റെ ഭാഗമായി സെൻട്രൽ ജയിലിനു ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ യുഎസ് സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് റാണ യെ ഇന്ത്യക്ക് കൈമാറിയത്. റാണയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെടും. ചോദ്യം ചെയ്യലില്‍ മുംബൈ ഭീകരാക്രമണ കേസില്‍ മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും എന്നാണ് ഏജന്‍സികളുടെ കണക്കു കൂട്ടല്‍. റാണയെ കൈമാറുന്നതിന്റ ഭാഗമായി സുരക്ഷ, നിയമപരമായ അവകാശങ്ങള്‍, ജയില്‍ സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ച് ഇന്ത്യ യുഎസ് അധികൃതര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
കേസ് ഇനി ഡൽഹിയിൽ പരിഗണിക്കുന്നതിനാൽ മുംബൈയിലേക്ക് അയക്കില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും എൻഐഎയിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥരും കൈമാറ്റ പ്രവർത്തനത്തിന് സൂക്ഷ്മ മേൽനോട്ടം വഹിക്കും.