പാകിസ്ഥാൻ പാസഞ്ചർ ട്രെയിൻ ഹൈജാക്ക് ചെയ്ത ബലൂച് വിമതർ 214 സൈനിക ബന്ദികളെ വധിച്ചതായി അവകാശപ്പെട്ടു. ബലൂച് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള കരാറിനുള്ള 48 മണിക്കൂർ സമയപരിധി വെള്ളിയാഴ്ച അവസാനിച്ചതോടെയാണ് നടപടി എന്നും ബലൂച് ലിബറേഷൻ ആർമി പറയുന്നു. ഉപരോധം അവസാനിച്ചു എന്ന പാകിസ്ഥാൻ സൈന്യത്തിന്റെ അവകാശവാദം നിരസിച്ച ബലൂച് ലിബറേഷൻ ആർമി, അന്ത്യശാസനം ശ്രദ്ധിക്കാതെ സർക്കാരിന്റെ “ശാഠ്യം”, തങ്ങളെ നിർബന്ധിതരാക്കുകയായിരുന്നു എന്നും പറഞ്ഞു.
ചൊവ്വാഴ്ച, പാകിസ്ഥാൻ സൈന്യം ബന്ദികളാക്കാൻ തട്ടിക്കൊണ്ടുപോയതായി അവകാശപ്പെട്ട ബലൂച് വിഘടനവാദികൾ രാഷ്ട്രീയ തടവുകാരെയും പ്രവർത്തകരെയും മോചിപ്പിക്കാൻ സർക്കാരിന് 48 മണിക്കൂർ അന്ത്യശാസനം നൽകിയിരുന്നു.
“എന്നാൽ പാകിസ്ഥാൻ ശാഠ്യവും സൈനിക ധാർഷ്ട്യവും പ്രകടിപ്പിച്ചുകൊണ്ട് ഗൗരവമേറിയ ചർച്ചകൾ ഒഴിവാക്കുക മാത്രമല്ല, അടിസ്ഥാന യാഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയും ചെയ്തു. ഈ ശാഠ്യത്തിന്റെ ഫലമായി, ബന്ദികളാക്കിയ 214 പേരെയും വധിച്ചു.” BLA ഒരു പ്രസ്താവനയിൽ പറഞ്ഞു.