തേജസ്വി സൂര്യ എംപിയും ഗായിക ശിവശ്രീ സ്കന്ദപ്രസാദും വിവാഹിതരായി

ബെംഗളൂരു സൗത്ത് എംപിയും ബിജെപി നേതാവുമായ തേജസ്വി സൂര്യയും ഗായിക ശിവശ്രീ സ്കന്ദപ്രസാദും വിവാഹിതരായി. ഇന്ന് രാവിലെ 10.45ഓടെയാണ് തേജസ്വി സൂര്യ ശിവശ്രീക്ക് താലി ചാർത്തിയത്. രാവിലെ ബെംഗളൂരുവിലെ കനകപുര റോഡിലെ റിസോർട്ടിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുകുടുംബങ്ങളിലെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ഇരുവരും വിവാഹിതരായത്.

ബുധനാഴ്ച വൈകുന്നേരത്തോടെ വിവിധ ചടങ്ങുകൾ ആരംഭിച്ചിരുന്നു.കേന്ദ്രമന്ത്രി വി സോമണ്ണ നവദമ്പതികളെ ആശീർവദിക്കാനെത്തി. റിസപ്ഷൻ മാർച്ച് 9ന് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ നടക്കും. ദേശീയ, സംസ്ഥാന തലത്തിലെ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ റിസപ്ഷനിൽ പങ്കെടുക്കും.

കർണാടിക് സംഗീത പിന്നണി ഗായികകൂടിയായ ശിവശ്രീ ചെന്നൈ സ്വദേശിയാണ്. പൊന്നിയിൻ സെൽവൻ 1-ലെ കാതോട് സൊൽ എന്ന പാട്ടിന്‍റെ കന്നഡ പതിപ്പ് പാടിയത് ശിവശ്രീയാണ്. ശാസ്ത്ര യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോ എഞ്ചിനീയറിങ് ബിരുദം നേടിയ ശിവശ്രീ ചെന്നൈ സർവകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് മദ്രാസ് സംസ്കൃത കോളേജിൽ നിന്ന് സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സംഗീത രംഗത്തേക്ക് തിരിഞ്ഞത്.

ശിവശ്രീ അറിയപ്പെടുന്ന കർണാടക സംഗീതജ്ഞയും ഭരതനാട്യം നർത്തകിയും പിന്നണിഗായികയുമാണെങ്കിലും സമൂഹമാധ്യമങ്ങളിൽ പ്രശസ്തയായത് ചലച്ചിത്രതാരം ശോഭനയുമായുള്ള മുഖസാദൃശ്യം കൊണ്ടാണ്. പ്രശസ്‍ത മൃദംഗവാദകൻ സീർക്കഴി ജെ. സ്കന്ദപ്രസാദിന്റെ മകളാണ് ശിവശ്രീ. 1996 ഓഗസ്റ്റ് ഒന്നിന് ചെന്നൈയിലാണ് ജനനം. കുട്ടിക്കാലത്തു തന്നെ സംഗീത്തിലും നൃത്തത്തിലും താൽപര്യം കാട്ടിയ ശിവശ്രീയെ അച്ഛനാണ് സംഗീതത്തിലേക്കു കൈപിടിച്ചത്. പിന്നീട് എ.എസ്.മുരളിയുടെ ശിഷ്യത്വത്തിൽ സംഗീതപഠനം തുടർന്നു. കലൈമാമണി കൃഷ്ണകുമാരി നരേന്ദ്രൻ, ആചാര്യചൂഡാമണി ഗുരു റോജാ കണ്ണൻ എന്നിവരുടെ കീഴിലായിരുന്നു ഭരതനാട്യ പഠനം. മദ്രാസ് സർവകലാശാലയിൽനിന് ഭരതനാട്യത്തിൽ എംഎ നേടിയിട്ടുണ്ട്.

ശാസ്ത്ര ഡീംഡ് യൂണിവേഴ്സിറ്റിയിൽനിന്ന് ബയോ എൻജിനീയറിങ് ബിരുദം നേടിയ ശിവശ്രീ ആയുർ‌വേദിക് കോസ്‌മെറ്റോളജിയില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. സംസ്കൃതവും പഠിച്ചിട്ടുണ്ട്. കർണാടക സംഗീതജ്ഞ എന്ന നിലയിലും പേരെടുത്ത ശിവശ്രീ ഇന്ത്യയിലും വിദേശത്തും കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. പൂജിസലന്ദേ ഹൂഗള തന്ദേ എന്നു തുടങ്ങുന്ന ശ്രീരാമസ്തുതിക്ക് 2014 ൽ‌ ശിവശ്രീ ഒരുക്കിയ കവർ വേർ‌ഷൻ ശ്രദ്ധയിൽപെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചതോടെയാണ് ശിവശ്രീ മാധ്യമശ്രദ്ധയിൽ‌ നിറഞ്ഞത്.

കലാകാരി എന്നതിനൊപ്പം സാമൂഹിക പ്രവർത്തനരംഗത്തും സജീവമാണ്. ചെറുപ്പക്കാരിലെ കലാവാസനയെ പ്രോൽസാഹിപ്പിക്കാനും സാംസ്കാരിക വൈവിധ്യത്തെപ്പറ്റി ബോധവൽക്കരിക്കാനുമായി സ്ഥാപിതമായ ആഹുതി എന്ന സംഘടനയുടെ സ്ഥാപകയും ഡയറക്ടറുമാണ് ശിവശ്രീ. 2018 ൽ‌ ചിദംബരം നടരാജസ്വാമി ക്ഷേത്രത്തില്‍ 8000 നർത്തകരെ അണിനിരത്തി നടത്തിയ ഭരതനാട്യത്തിനു സംഗീതവും നൃത്താവിഷ്കാരവുമൊരുക്കുകയും അതു നയിക്കുകയും ചെയ്തതിന് ലഭിച്ച ഭരതകലാചൂഡാമണി പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്.

ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ റെയ്ഡ്; ഒന്നര കോടി രൂപ പിടിച്ചെടുത്തെന്ന് ഇ ഡി

കൊച്ചി: വ്യവസായിയും എമ്പുരാന്റെ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡിൽ ഒന്നര കോടി രൂപയും രേഖകളും പിടിച്ചെടുത്തതായി റിപ്പോർട്ട്. വിദേശനാണയ വിനിമയച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന കേസുകളുടെ...

സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും ഇടിഞ്ഞു, ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഓരോ ദിവസവും വില വർദ്ധനവ് മാത്രം കേട്ട സ്വർണ്ണവില ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 90 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണം വാങ്ങാൻ...

പ്രതിഫല വിവരങ്ങൾ തേടി നടൻ പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടിസ്

'എമ്പുരാൻ' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആളിപ്പടരുന്നതിനിടെ നടൻ പൃഥ്വിരാജ് സുകുമാരന് ആദായനികുതി വകുപ്പിന്റെ നോട്ടിസ് അയച്ചു. മുൻചിത്രങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് വ്യക്തത തേടിയാണ് ആദായ നികുതി വകുപ്പ് നോട്ടിസ് നൽകിയിരിക്കുന്നത്. കടുവ, ജനഗണമന,...

പ്രധാനമന്ത്രിയുടെ ശ്രീലങ്കൻ സന്ദർശനം; ഇന്ത്യയും ശ്രീലങ്കയും പ്രതിരോധകരാർ ഉൾപ്പെടെ ആറ് കരാറുകളിൽ ഒപ്പുവച്ചു

മൂന്നാം തവണയും ശ്രീലങ്കൻ പ്രധാനമന്ത്രിയായ ശേഷം ശ്രീലങ്കയിലേക്കുള്ള ആദ്യ സന്ദർശനം ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശനിയാഴ്ച ശ്രീലങ്കയിൽ ആചാരപരമായ ഗാർഡ് ഓഫ് ഓണർ ലഭിച്ചു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളം ചൈനയുടെ സ്വാധീനം...

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കൊളംബോയിലെത്തി. ഇന്ത്യയും ശ്രീലങ്കയും പ്രതിരോധം, ഊർജ്ജം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വ്യാപാര മേഖലകൾ എന്നിവയെക്കുറിച്ചുള്ള പ്രധാന കരാറുകളിൽ ഒപ്പുവെക്കുകയും ചർച്ചകൾ നടത്തുകയും...

നടൻ രവികുമാർ അന്തരിച്ചു

ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. 71 വയസ്സായിരുന്നു. അർബുദരോഗബാധിതനായിരുന്ന അദ്ദേഹത്തെ ബുധനാഴ്ച ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നു രാവിലെ ഒൻപതു മണിയോടെയായിരുന്നു അന്ത്യം. നൂറിലേറെ മലയാളം, തമിഴ് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്....

സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു, പവന് 1280 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണ വില ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 160 രൂപ കുറഞ്ഞ് 8400 രൂപയായി. പവന് 1280 രൂപ കുറഞ്ഞ് 67,200 രൂപയായി. ഇതാദ്യമായിട്ടാണ് ഇത്രയും വില ഒറ്റയടിക്ക് കുറയുന്നത്. 24 കാരറ്റ്...

വഖഫ് ബിൽ പാസാക്കിയത് നിർണ്ണായക നിമിഷമെന്ന് പ്രധാനമന്ത്രി

വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയത് മുസ്ലീം സമുദായത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദം നൽകുന്നതിനും വഖഫ് സ്വത്തുക്കളുടെ നടത്തിപ്പിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒരു നിർണായക നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചർച്ചകളിൽ...