പബ്ലിസിറ്റിക്കുവേണ്ടി അപകീർത്തികരമായ പ്രതികരണങ്ങൾ നടത്തരുത്, ഷമ മുഹമ്മദിന്റെ വാക്കുകൾ ദൗർഭാഗ്യകരം: ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു തടി കൂടുതലാണെന്ന കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ പ്രതികരണത്തിനെതിരെ ബിസിസിഐ. പബ്ലിസിറ്റിക്കു വേണ്ടി അപകീർത്തികരമായ പ്രതികരണങ്ങൾ നടത്തരുതെന്നും ഷമ മുഹമ്മദിന്റെ വാക്കുകൾ ദൗർഭാഗ്യകരമെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ. ഒരു ഐസിസി ടൂർണമെന്റ് നടക്കുന്നതിനിടെ ഇത്തരം പ്രതികരണങ്ങൾ പുറത്തുവരുന്നത് താരങ്ങളുടെ ആത്മവീര്യത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നും ബിസിസിഐ സെക്രട്ടറി ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

‘‘ഐസിസി ടൂർണമെന്റിനിടെ ഉത്തരവാദിത്തപ്പെട്ട ഒരു വ്യക്തിയിൽനിന്ന് ഇത്തരം പരാമർശമുണ്ടായത് ദൗർഭാഗ്യകരമാണ്. ആ വ്യക്തിയുടേയും ടീമിന്റെ ആകെയും ആത്മവീര്യത്തെ ഇതുപോലുള്ള പരാമർശങ്ങൾ ബാധിക്കാൻ സാധ്യതയുണ്ട്. എല്ലാ താരങ്ങളും ചാംപ്യൻസ് ട്രോഫിയിൽ അവരുടെ കഴിവിന്റെ പരമാവധി പ്രകടനം നടത്താനാണു ശ്രമിക്കുന്നത്. മത്സരഫലങ്ങളിൽ അതു വ്യക്തമാണ്. പബ്ലിസിറ്റിക്കു വേണ്ടി ആളുകൾ ഇത്തരം അപകീർത്തികരമായ പ്രതികരണങ്ങൾ നടത്തരുതെന്നാണു ഞാന്‍ പ്രതീക്ഷിക്കുന്നത്.’’– ബിസിസിഐ സെക്രട്ടറി വ്യക്തമാക്കി.

ഷമയുടെ നിലപാടിനെതിരെ കോൺഗ്രസ് പാർട്ടിയും രംഗത്തെത്തി. ഷമയോട് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് മീഡിയ, പബ്ലിസിറ്റി വിഭാഗം തലവൻ പവൻ ഖേര പ്രതികരിച്ചു. ചാംപ്യൻസ് ട്രോഫി ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു മത്സരങ്ങളും ജയിച്ച ഒരേയൊരു ടീമാണു ഇന്ത്യ. ന്യൂസീലൻഡിനെതിരെ 44 റൺസ് വിജയം നേടി ഗ്രൂപ്പിൽ ഒന്നാമൻമാരായാണ് ഇന്ത്യ സെമി ഫൈനൽ കളിക്കാൻ ഒരുങ്ങുന്നത്. ചൊവ്വാഴ്ച നടക്കുന്ന സെമി പോരാട്ടത്തിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടരുന്നു, ഉച്ചവരെ കനത്ത പോളിങ്

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് തുടരുന്നു. ഉച്ചവരെ 60ശതമാനത്തിലധികം പോളിങ് ആണ് നാടകരേഖപ്പെടുത്തിയത്. 152 മണ്ഢലങ്ങളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചപ്പോൾ മുതൽ നല്ല...

കേരളത്തിൽ ചൂട് കനക്കുന്നു; പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കണക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ...

പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷല്‍ ആണ് മരിച്ചത്. കാലില്‍ രക്തം പൊടിയുകയും ശരീരം നീലനിറം ആകുകയും ചെയ്തതോടെയാണ് വീട്ടുകാര്‍...

പാറമേക്കാവിനെതിരായ നടപടിയില്‍ നിന്നും പാലക്കാട് കളക്ടറും കമ്മീഷണറും പിന്മാറണം: പാറമേക്കാവ് ദേവസ്വം

പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. കേസെടുത്തത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പെസോ...

ടിം കുക്ക് പടിയിറങ്ങുന്നു, ജോൺ ടെർനസ് പുതിയ ആപ്പിൾ സിഇഒ

15 വർഷത്തെ സേവനത്തിന് ശേഷം ആപ്പിളിന്റെ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് പടിയിറങ്ങുന്നു. എന്നാൽ കുക്ക് എക്സിക്യൂട്ടീവ് ചെയർമാനായി തുടരും. കുക്ക് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞാൽ ജോൺ ടെർനസ് ആപ്പിളിന്റെ പുതിയ സിഇഒ...