അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കിയെ കുറ്റപ്പെടുത്തി ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിലെത്തിയ യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കിയും ട്രംപും രൂക്ഷമായ തർക്കത്തിലേർപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാധ്യമങ്ങൾക്കുമുന്നിൽൽ നടന്ന ചർച്ചകളിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്‍റ് മൈക് വാൻസും അതിരുക്ഷമായ വിമർശനങ്ങളും കുറ്റപ്പെടുത്തലാണ് സെലൻസ്കിക്കു നേരെ ഉന്നയിച്ചത്.
കരാറിന് സമ്മതിച്ചില്ലെങ്കിൽ നിങ്ങൾ പുറത്ത് എന്നാണ് ട്രംപ് മാധ്യമപ്രവർത്തകരുടെ മുന്നിൽ വച്ച് സെലൻസ്കിയോട് പറഞ്ഞതെന്നും വിവരമുണ്ട്. മൂന്നാം ലോക മഹായുദ്ധത്തിന് സെലൻസ്കി ശ്രമിക്കുകയാണോയെന്നതടക്കമുള്ള ചോദ്യങ്ങളാണ് ട്രംപ് ഉന്നയിച്ചത്. ചർച്ച അവസാനിപ്പിച്ച് യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി മടങ്ങി എന്നും റിപോർട്ടുകൾ ഉണ്ട്.