ശശി തരൂരിന് നിർണ്ണായക പദവി നൽകിയേക്കുമെന്ന് സൂചന

കോൺഗ്രസ് നേതൃത്വവുമായി അസ്വാരസ്യത്തോടെ കഴിയുന്ന ശശി തരൂരിന് കോൺഗ്രസിൽ നിർണ്ണായക പദവി നൽകിയേക്കുമെന്ന് സൂചന. ലോക്സഭ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിച്ചേക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞാൽ തൊട്ടടുത്ത പദവിയാണിത്. ഇവിടെ ശശി തരൂരിനെ നിയമിക്കാനാണ് ഇപ്പോഴത്തെ നീക്കം. നിലവിൽ അസമിൽ നിന്നുള്ള എംപി ഗൗരവ് ഗൊഗൊയ് ആണ് പ്രതിപക്ഷ ഉപനേതാവ്.

കഴിഞ്ഞ കുറച്ചു കാലങ്ങളായി കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിൽ കഴിയുന്ന ശശി തരൂരിനെപോലുള്ള ഒരു നേതാവിനെ പാർട്ടിക്കൊപ്പം ഉറപ്പിച്ച് നിർത്തുന്നതിന് വേണ്ടിയാണ് കോൺഗ്രസിന്റെ പുതിയ നീക്കം. ലോക്സഭ ഉപനേതാവ് പദവിയിലേക്ക് പരിഗണിച്ചാൽ തരൂരിന്റെ പിണക്കം ഒരുവിധത്തിൽ മാറുമെന്നാണ് നേതൃത്വം കരുതുന്നത്.

ഗൗരവ് ഗൊഗൊയിയെ അസം പിസിസി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കണക്കിലെടുത്താണ് ഈ മാറ്റം. അസമിൽ നിന്നുള്ള എംപി ഗൗരവിന് പിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിച്ച് സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ കോൺഗ്രസ് ഹൈക്കമാൻഡിന് പദ്ധതിയുണ്ട്. ഗൗരവ് ഗൊഗൊയ് സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി ഹിമന്ത ബിശ്വ ശർമ്മയ്‌ക്കെതിരെ രംഗത്തെത്തണമെന്ന നിലപാടാണ് അസം കോൺഗ്രസ് നേതൃത്വത്തിനുള്ളത്. ഇതുമായി ബന്ധപ്പെട്ട് അസം നേതൃത്വം ഹൈക്കമാൻഡിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തോടൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനം കൂടിയാണ് അസം.

ഇന്ന് അസം കോൺഗ്രസ് നേതൃത്വത്തിന്റെ യോഗം ഡൽഹിയിൽ നടക്കുന്നുണ്ട്. ഈ യോഗത്തിന് ശേഷം അസം പിസിസി അദ്ധ്യക്ഷനായി ഗൗരവ് ഗൊഗൊയിയെ പ്രഖ്യാപിക്കാൻ സാദ്ധ്യതയുണ്ട്. ഇങ്ങനെ ഒരു സാഹചര്യമുണ്ടായാൽ ലോക്സഭ പ്രതിപക്ഷ ഉപനേതാവ് പദവി ഒഴിയേണ്ടതായി വരും. നിലവിൽ രാഹുൽ ഗാന്ധി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ തന്നെ പ്രധാന പദവിയിലേക്ക് പരിഗണിക്കപ്പെടണമെന്ന ആവശ്യം തരൂർ മുന്നോട്ടുവച്ചിരുന്നു. എന്നാൽ സംഘടന പരിചയം ശശി തരൂരിന് കുറവായത് കൊണ്ട് അത്തരം ചുമതലകൾ നൽകാൻ കോൺഗ്രസ് തയ്യാറായേക്കില്ല.

ശബരിമലയിൽ നടന്നത് സ്വർണക്കൊള്ള; ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശബരിമലയിലെ സ്വർണ്ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നടന്നത് സ്വർണക്കൊള്ളയെന്നും ഹൈക്കോടതിയുടെ പരാമർശം. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എന്തെങ്കിലും കുറ്റങ്ങളുണ്ടോ എന്ന് എസ്‌ഐടി പരിശോധിക്കണമെന്ന്...

ശരീയ അടിസ്ഥാനമാക്കിയുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ‘ഓ ഗോൾഡി’ന്

ശരീയ അടിസ്ഥാനമാക്കിയുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്‌മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്. ഏഴാമത് ഗ്ലോബൽ തകാഫുൽ ആൻഡ് റീ തകാഫുൽ ഫോറം -2025 ൻ്റെ ഭാഗമായി നടന്ന അവാർഡ് വേദിയിൽ സി.ഇ.ഓ....

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...