ഇലോൺ മസ്ക് – മോദി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ടെസ്ലയിൽ ജോലി അവസരങ്ങൾ

ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമെന്ന സൂചനകള്‍ക്ക് കരുത്തുപകര്‍ന്ന് പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല ഇന്ത്യയില്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ ഇന്ത്യയിൽ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 13 തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ തേടി പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്‍ പേജില്‍ കമ്പനി പരസ്യം നല്‍കി.

കസ്റ്റമര്‍ സര്‍വീസ്, ബാക്ക് എന്‍ഡ് അടക്കമാണ് 13 തസ്തികകളിലേക്ക് കമ്പനി അപേക്ഷ ക്ഷണിച്ചത്. സര്‍വീസ് ടെക്നീഷ്യന്‍, വിവിധ ഉപദേശക തസ്തികകള്‍ ഉള്‍പ്പെടെ കുറഞ്ഞത് അഞ്ച് തസ്തികകളെങ്കിലും മുംബൈയിലും ഡല്‍ഹിയിലുമാണ്. കസ്റ്റമര്‍ എന്‍ഗേജ്മെന്റ് മാനേജര്‍, ഡെലിവറി ഓപ്പറേഷന്‍സ് സ്പെഷ്യലിസ്റ്റ് തുടങ്ങിയ ഒഴിവുകള്‍ മുംബൈയിലാണ്.

ടെസ്‌ല മുൻകാലങ്ങളിൽ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഉയർന്ന ഇറക്കുമതി തീരുവ കമ്പനിയെ അതിൽ നിന്ന് പിന്തിരിപ്പിച്ചു. 40,000 ഡോളറിൽ കൂടുതൽ വിലയുള്ള ഉയർന്ന നിലവാരമുള്ള കാറുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 110% ൽ നിന്ന് 70% ആയി സർക്കാർ അടുത്തിടെ കുറച്ചു. ഇത് ഇന്ത്യയില്‍ പ്രവേശിക്കുന്നതിനുള്ള നടപടികള്‍ ടെസ്ല വേഗത്തിലാക്കാന്‍ കാരണമായതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ചൈനയുടെ 1.1 കോടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ഇലക്ട്രിക് കാര്‍ വില്‍പ്പന ഒരു ലക്ഷമായി.കഴിഞ്ഞയാഴ്ച വാഷിംഗ്ടണില്‍ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മസ്‌കുമായും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായും കൂടിക്കാഴ്ച നടത്തിയത്.

ജോലികളുടെ പട്ടിക

  1. ഇൻസൈഡ് സെയിൽസ് അഡ്വൈസർ
  2. കസ്റ്റമർ സപ്പോർട്ട് സൂപ്പർവൈസർ
  3. കസ്റ്റമർ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്
  4. സർവ്വീസ് അഡ്വൈസർ
  5. ഓർഡർ ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റ്
  6. സർവീസ് മാനേജർ
  7. ടെസ്‌ല അഡ്വൈസർ
  8. പാർട്സ് അഡ്വൈസർ
  9. ബിസിനസ് ഓപ്പറേഷൻസ് അനലിസ്റ്റ്
    10.സ്റ്റോർ മാനേജർ
  10. സർവീസ് ടെക്നീഷ്യൻ

കളമശ്ശേരി ഗവ. പോളിടെക്നിക് കോളജ് ഹോസ്റ്റൽ കഞ്ചാവ് വേട്ട, ഒരാൾ കൂടി പിടിയിൽ

കളമശ്ശേരി ഗവ.പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. പോളിടെക്നിക്കിലെ മൂന്നാം വർഷ വിദ്യാർഥിയും കൊല്ലം സ്വദേശിയുമായ അനുരാജിനെയാണ് പൊലീസ് പിടികൂടിയത്. അനുരാജ് ആണ് കോളജ് ഹോസ്റ്റലിലേക്ക് കഞ്ചാവ്...

ഭീകരആക്രമണങ്ങളുടെ സൂത്രധാരൻ അബു ഖത്തൽ പാകിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ലഷ്‌കർ-ഇ-തൊയ്‌ബ ഭീകരനേതാവ് അബു ഖത്തൽ (ഖതൽ സിന്ധി) പാകിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്നലെ രാത്രി അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ജമ്മു കാശ്‌മീരിൽ നടന്ന ഒന്നിലധികം ഭീകരാക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഖത്തൽ. 26/11 മുബയ് ഭീകരാക്രമണത്തിന്റെ...

‘ഒറ്റയ്ക്ക് ഇരുന്ന് ദുഃഖിക്കാൻ ആഗ്രഹിക്കുന്നില്ല’; BCCIയുടെ കുടുംബങ്ങൾക്കുള്ള നിയന്ത്രണത്തിൽ പ്രതികരിച്ച് വിരാട് കൊഹ്‌ലി

കളികൾക്കായി താരങ്ങൾ വിദേശ പര്യടനം നടത്തുമ്പോൾ കുടുംബങ്ങൾക്ക് നിയന്ത്രങ്ങൾ കൊണ്ടുവരാൻ ഉള്ള ബി സി സി ഐ യുടെ തീരുമാനത്തിൽ ആണ് ഇന്ത്യൻ ക്രിക്കറ്റ് ബാറ്റ്സ്മാൻ വിരാട് കൊഹ്‌ലിയുടെ പ്രതികരണം. 2002 നും...

എ ആർ റഹ്മാൻ ആശുപത്രി വിട്ടു, ദേഹാസ്വാസ്ഥ്യത്തിന് കാരണം നോമ്പെടുത്തതിനെ തുടർന്നുണ്ടായ നിർജലീകരണം

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സംഗീതസംവിധായകൻ എ.ആർ. റഹ്മാനെ ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ ഗ്രീംസ് റോഡിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു എ.ആർ റഹ്മാൻ. റഹമാൻ്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ....

അമേരിക്കയിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്, 27 പേർ മരിച്ചു

ശനിയാഴ്ച മധ്യ അമേരിക്കയിലുടനീളം വീശിയടിച്ച ചുഴലിക്കാറ്റിലും ശക്തമായ കൊടുങ്കാറ്റിലും 27 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാരാന്ത്യത്തിൽ ഇനിയും ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. വീടുകളുടെ മേൽക്കൂരകൾ...

നാസ സംഘം ബഹിരാകാശ നിലയത്തിലെത്തി, സുനിത വില്യംസിന്റെ മടങ്ങിവരവ് കാത്ത് ലോകം

സ്‌പേസ് എക്‌സിൻ്റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ വിക്ഷേപിച്ച ക്രൂ-10 ദൗത്യം ഇന്ത്യൻ സമയം ഏകദേശം 9:40 AM ന് ബഹിരാകാശ നിലയിലെത്തി. നാസ ബഹിരാകാശയാത്രികരായ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജപ്പാന്റെ തകുയ...

യെമനിലെ ഹൂതികൾക്കെതിരായ യുഎസ് ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു

ചെങ്കടൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് മറുപടിയായി, യെമനിലെ ഇറാൻ സഖ്യകക്ഷിയായ ഹൂതികൾക്കെതിരെ യുഎസ് വൻതോതിലുള്ള സൈനിക ആക്രമണം നടത്തിയതിനെ തുടർന്ന് കുറഞ്ഞത് 24 പേർ കൊല്ലപ്പെട്ടു. ഹൂതികൾ അവരുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതരമായ...

ഇടുക്കി ജനവാസ മേഖലയിലെത്തിയ കടുവയെ ഇന്ന് മയക്കുവെടി വെയ്ക്കും

ഇടുക്കി ഗ്രാമ്പിയിൽ മേഖലയിലെത്തിയ കടുവയെ മയക്കുവെടി വെയ്ക്കും. ദൗത്യം ഇന്നും തുടരുന്നതിന്റെ ഭാ​ഗമായി വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 15ആം വാര്‍ഡിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഇന്ന് വൈകിട്ട് ആറുവരെയാണ് നിരോധനാജ്ഞ. എരുമേലി...