പൂവന്‍ കോഴി കൂവുന്നത് ശല്യമാണെന്ന പരാതിയില്‍ അതിന്റെ കൂടുമാറ്റാന്‍ ആര്‍ഡിഒയുടെ ഉത്തരവ്. കോഴി കൂവുന്നതുകൊണ്ട് തന്റെ സൈ്വര്യജീവിതത്തിന് സമാധാനമില്ലെന്ന് വയോധികന്റെ പരാതിയില്‍ നടപടിയെടുത്ത് പത്തനംതിട്ട അടൂര്‍ ആര്‍ഡിഒ. പള്ളിക്കല്‍ സ്വദേശി രാധാകൃഷ്ണന്റെ പരാതിയില്‍ ആയിരുന്നു കോഴിക്കോട് മാറ്റണമെന്ന് രസകരമായ ഉത്തരവ് ഇറക്കിയിരിക്കുന്നത്. അടൂര്‍ പള്ളിക്കല്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണക്കുറുപ്പാണ് പരാതിക്കാരന്‍. ഇദ്ദേഹത്തിന്റെ അയല്‍വാസി കൊച്ചുതറയില്‍ അനില്‍ കുമാറിനെതിരെയാണ് പരാതി. പുലർച്ചെ മുതൽ കോഴി കൂവുന്നത് ഉറക്കത്തെ അടക്കം ബാധിച്ചുവെന്ന് പരാതിയിൽ പറയുന്നു. പുലര്‍ച്ചെ 2 മുക്കാലോടുകൂടി അയല്‍വാസിയുടെ പൂവന്‍കോഴി കൂവിത്തുടങ്ങും. കോഴിക്കൂട് ഇരിക്കുന്നതാകട്ടെ രാധാകൃഷ്ണന്റെ മുറിയോട് ചേര്‍ന്ന് അയല്‍വാസിയുടെ ടെറസിലും -ആദ്യഘട്ടത്തില്‍ അയല്‍വാസിയോട് കോഴിക്കൂട് മാറ്റണമെന്നും തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന രാധാകൃഷ്ണന്‍ പരാതി പറഞ്ഞിരുന്നു.എന്നാല്‍ കോഴിക്കൂടും കോഴികളെയും ഒരു ഘട്ടത്തില്‍ പോലും സ്ഥലംമാറ്റാന്‍ അയല്‍വാസി തയ്യാറായില്ല.
അനിൽ കുമാറിന്റെ വീടിന് മുകള്‍ നിലയിലെ കോഴിക്കൂട് മാറ്റണമെന്നാണ് അടൂര്‍ ആര്‍ഡിഒ ബി രാധാകൃഷ്ണന്‍ ഉത്തരവിട്ടത്. ഇരുകൂട്ടരേയും വാദങ്ങൾ കേട്ട ആര്‍ഡിഒ സ്ഥലത്ത് പരിശോധനയും നടത്തി.വാര്‍ധക്യത്തിന്റെ പ്രശ്‌നങ്ങളുള്ള രോഗികൂടിയായ പരാതിക്കാരന് രാത്രിയില്‍ സ്വസ്ഥമായി ഉറങ്ങുന്നതിന് ഈ കൂവല്‍ തടസമുണ്ടാക്കുന്നതായി ബോധ്യപ്പെട്ടു. കോഴിക്കൂട് അനില്‍കുമാറിന്റെ വീടിന്റെ കിഴക്ക് ഭാഗത്തേയ്ക്ക് മാറ്റണമെന്നും ഉത്തരവിലുണ്ട്. 14 ദിവസത്തിനുള്ളില്‍ ഉത്തരവ് നടപ്പിലാക്കണമെന്നും ആർഡിഒയുടെ ഉത്തരവിൽ പറയുന്നു.