ഇന്ത്യൻ കുടിയേറ്റക്കാരുമായി ഈ ആഴ്ച 3 അമേരിക്കൻ വിമാനങ്ങൾ കൂടി, മൂന്നാം സംഘം ഇന്നെത്തും

അമേരിക്കയിൽ നിന്ന് ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുമായി മൂന്ന് സൈനിക വിമാനങ്ങൾ കൂടി ഈയാഴ്ച എത്തുമെന്ന് റിപ്പോർട്ട്. 157 ഇന്ത്യക്കാരുമായി ഫെബ്രുവരി 16 ഞായറാഴ്ച മറ്റൊരു വിമാനം അമൃത്സറിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ 59 പേർ ഹരിയാനയിൽ നിന്നുള്ളവരും 52 പേർ പഞ്ചാബിൽ നിന്നുള്ളവരും 31 പേർ ഗുജറാത്തിൽ നിന്നുള്ളവരും ബാക്കിയുള്ളവർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാനിന്നാണ് സൂചന.

കഴിഞ്ഞ ദിവസം 116 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി ഒരു യുഎസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സറിൽ വന്നിറങ്ങി. ശനിയാഴ്ച രാത്രി 11.35 ഓടെയാണ് വിമാനമെത്തിയത്. ഇതുവരെ രണ്ട് വിമാനങ്ങൾ എത്തി. പിന്നാലെയാണ് മൂന്ന് വിമാനങ്ങൾ കൂടി എത്തുമെന്നാണ് പറയുന്നത്. ഇന്ന് 157 പേർ കൂടിയെത്തുമെന്നാണ് അറിയുന്നത്. ഇവരെയും സൈനിക വിമാനത്തിലാണോ യാത്രാ വിമാനത്തിലാണോ എത്തിക്കുക എന്നതിനെക്കുറിച്ച് സ്ഥിരീകരണമില്ല. ആദ്യഘട്ടത്തിൽ 487 പേരെ ഇന്ത്യയിലെത്തിക്കുമെന്നാണ് അമേരിക്ക അറിയിച്ചിരുന്നത്. ഇവരെയെല്ലാം ഈ ആഴ്ച തന്നെ എത്തിച്ചേക്കും.

യുഎസിൽ താമസിക്കുന്ന 487 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ഉടൻ നാടുകടത്തുമെന്നും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഇന്ത്യക്കാരെ മടക്കി അയക്കുന്നത്. “487 ഇന്ത്യൻ പൗരന്മാരെ” നീക്കം ചെയ്യുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചതായി അമേരിക്ക ന്യൂഡൽഹിയെ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പത്രസമ്മേളനത്തിൽ പറഞ്ഞു

അമേരിക്കൻ സൈനിക വിമാനം പഞ്ചാബിൽ ലാൻഡ് ചെയ്യുന്നതിനെ മുഖ്യമന്ത്രി ഭ​ഗവന്ത് മാൻ എതിർത്തിരുന്നു. എന്തുകൊണ്ട് ദില്ലിയിൽ വിമാനം ഇറങ്ങുന്നില്ലെന്നായിരുന്നു ചോദ്യം. രണ്ട് വിമാനങ്ങളും അമൃത്‍സറിലാണ് ഇറങ്ങിയത്. അംബാല, ഹിൻഡൻ തുടങ്ങിയ വ്യോമതാവളങ്ങളിൽ എന്തുകൊണ്ട് അമേരിക്കൻ സൈനിക വിമാനം ഇറക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പാക് അതിർത്തിക്ക് സമീപമായതിനാൽ അന്താരാഷ്ട്ര വിമാന സർവീസ് ഇല്ലാത്ത അമൃത്സറിലാണ് വിമാനം ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ഇറക്കിയതുപോലെ കൈ,കാൽ വിലങ്ങ് അണിയിച്ചാണോ യാത്രക്കാരെ എത്തിച്ചതെന്നതിലും വിവരമില്ല.

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് മാറ്റണം; അധികൃതർക്ക് അപേക്ഷ നൽകി വി എ ബാലു

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് ജാതിവിവേചനം നേരിട്ട വി എ ബാലു ദേവസ്വം അധികൃതർക്ക് അപേക്ഷ നൽകി. താൻ കാരണം ഒരു പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല, ഉത്സവകാലം അടുത്തുവരികയാണ്,...

പാകിസ്ഥാൻ ട്രെയിൻ റാഞ്ചൽ: 104 പേരെ മോചിപ്പിച്ചു, 200 ലധികം ബന്ദികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

പാകിസ്ഥാനിൽ ബലൂചിസ്ഥാൻ വിഘടനവാദികൾ തട്ടിയെടുത്ത ട്രെയിനിൽ നിന്ന് 104 പേരെ മോചിപ്പിച്ചു. ഏറ്റുമുട്ടലിൽ 16 വിഘടനവാദികൾ കൊല്ലപ്പെട്ടു. ബലൂച് ലിബറേഷൻ ആർമി ഇന്നലെയാണ് ക്വൊറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്പ്രസ് റാഞ്ചിയത്....

നടി സൗന്ദര്യയുടെത് ‘അപകട മരണമല്ല ആസൂത്രിത കൊലപാതകം’; നടൻ മോഹൻ ബാബുവിനെതിരെ പരാതി

നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദങ്ങള്‍ ഉയരുന്നു. സൗന്ദര്യയുടെ വിമാനാപകടത്തിന് 22 വർഷങ്ങൾക്ക് ശേഷം തെലുങ്കുവിലെ മുതിർന്ന നടൻ മോഹൻ ബാബുവിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. നടിയുടേത് വെറും അപകട മരണമല്ലെന്നും ആസൂത്രിത...

സർക്കാർ ജോലിക്ക്‌ തമിഴ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം: മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട് സർക്കാർ ജോലി തേടുന്നവർക്ക് തമിഴ് എഴുതാനും വായിക്കാനും അറിയണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിധിച്ചു. തമിഴ്‌നാട് വൈദ്യുതി ബോർഡിലെ (ടിഎൻഇബി) ജൂനിയർ അസിസ്റ്റന്റ് നിർബന്ധിത തമിഴ് ഭാഷാ പരീക്ഷ പാസാകാത്തതുമായി...

യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഭാര്യ ഉഷയും ഈ മാസം ഇന്ത്യ സന്ദർശിച്ചേക്കും

യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും സെക്കൻഡ് ലേഡി ഉഷ വാൻസും ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട് . ഫെബ്രുവരിയിൽ ഫ്രാൻസിലും ജർമ്മനിയിലും സന്ദർശിച്ചതിന് ശേഷം വൈസ് പ്രസിഡന്റ് ...

മൗറീഷ്യസിലെ ജനങ്ങൾക്കായി ഗം​ഗാജലം എത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മൗറീഷ്യസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗറീഷ്യസിലെ ജനങ്ങൾക്കായി ഗംഗാജലം കൂടെ കരുതിയിരുന്നു. ചൊവ്വാഴ്ച മൗറീഷ്യസ് പ്രസിഡന്റ് ധരം ഗോഖൂളിനെ കാണുകയും മഹാ കുംഭമേളയിൽ നിന്ന് ലഭിച്ച ഗംഗാജലം അദ്ദേഹത്തിന്...

ദുബായ് കെയേഴ്സിന്റെ വിദ്യാഭ്യാസ പദ്ധതികൾക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ്

ദുബായ്: ദുബായ് കെയേഴ്സ് ആഗോളതലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ്. ഒരു മില്യണ് ദിർഹത്തിന്റെ സഹായം ദുബായ് കെയേഴ്സ് സിഇഒ താരിഖ് അൽ ഗുർഗിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ...

കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട്‌കേസിനുള്ളിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി

കൊല്ലം: കൊല്ലത്ത് പള്ളിവളപ്പിൽ ശരദമ‌ഠം സിഎസ്ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപം സ്യൂട്ട്‌കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. . പള്ളിസെമിത്തേരിയോട് ചേർന്ന് പൈപ്പിടാൻ കുഴിയെടുക്കുന്നതിനിടെയാണ് മണ്ണിൽ കുഴിച്ചിട്ട നിലയിൽ സ്യൂട്ട്‌കേസ് കണ്ടെത്തുന്നത്. പള്ളിയിലെ ജീവനക്കാരാണ് ഇത്...