മഹാകുംഭമേളയ്ക്ക് ഇതുവരെ എത്തിയത് 38.97 കോടി തീർത്ഥാടകർ

ലോകത്തെ തന്നെ ഏറ്റവും വലിയ ആത്മീയ സംഗമമായ മഹാകുംഭമേളയ്ക്ക് ഇതുവരെ എത്തിയത് 38.97 കോടി തീർത്ഥാടകർ. ജനുവരി 13ന് കുംഭമേളയുടെ ആരംഭം മുതൽ ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ ദിവസം പുണ്യഭൂമിയിലേക്ക് ഒഴുകിയെത്തുന്നത്. ഇന്നലെമാത്രം എത്തിയത് 67 ലക്ഷത്തിലധികം പേരാണ്.

ഇതുവരെ, 38.97 കോടി തീർത്ഥാടകരാണ് കുംഭമേളയിൽ പങ്കെടുത്തതെന്ന് യുപി സർക്കാർ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 67.68 ലക്ഷം വിശ്വാസികളാണ് ഗംഗ, യമുന, സരസ്വതിയുടെ സംഗമസ്ഥാനത്ത് പുണ്യസ്‌നാനം നടത്തിയത്. 2025 ലെ മഹാകുംഭമേളയിലെ മൂന്നാമത്തേതും പ്രധാനപ്പെട്ടതുമായ സ്‌നാന ഉത്സവമായ വസന്ത പഞ്ചമി ദിനത്തിൽ 16.58 ലക്ഷം തീർത്ഥാടകരാണ് സ്‌നാനം നടത്തിയത്. ജനുവരി 29ന് മൗനി അമാവാസി ദിനത്തിലും ലക്ഷക്കണക്കിന് പേർ കുംഭമേളയിൽ പങ്കെടുത്തിരുന്നു.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുംഭമേളയിൽ പങ്കെടുത്തിരുന്നു. ത്രിവേണി സംഗമമത്തിൽ പുണൽസ്‌നാനം നടത്തുകയും ഗംഗാ പൂജയിൽ പങ്കെടുക്കുകയും ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടൊപ്പം ബോട്ട് മാർഗമാണ് പ്രധാനമന്ത്രി ത്രിവേണി സംഗമത്തിലേക്ക് പോയത്. അതിവിശിഷ്ടമായ മാഘമാസ ദിനത്തിലാണ് മോദിയുടെ സന്ദർശനം.

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ വിവിധ മേഖലയിലെ നിരവധി പ്രശസ്തർ ഇതിനോടകം കുംഭമേളക്ക് എത്തിയിരുന്നു. ഇന്നും നിരവധി പേരാണ് പ്രയാഗ്‌രാജിലേക്ക് കുംഭമേളയുടെ പുണ്യം തേടി ഒഴുകിയെത്തുന്നത്. ഇന്ത്യൻ ബാഡ്മിന്റൺ താരവും ഒളിമ്പിക് വെങ്കല മെഡൽ ജേതാവുമായ സൈന നെഹ്വാൾ മഹാകുംഭമേളയിൽ പങ്കെടുത്തിരുന്നു. കുംഭമേളയിൽ പങ്കെടുത്ത് ത്രവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയ സൈന നെഹ്വാൾ കുംഭമേളയെ ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമമെന്നാണ് വിശേഷിപ്പിച്ചത്. ഈ യൊരു സംഗമത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ പിതാവിനൊപ്പമാണ് സൈന കുംഭമേളയിൽ പങ്കെടുത്തത്. ഈ പുണ്യ സംഗമത്തിൽ പങ്കെടുക്കാൻ കഴിയുന്നത് ഒരു പ്രത്യേക അനുഭവമാണ്. ഇത്രയും മനോഹരമായ ഒരു ഉത്സവം സംഘടിപ്പിച്ചതിന് ഉത്തർപ്രദേശ് സർക്കാരിനെ ഞാൻ അഭിനന്ദിക്കുന്നു. കൂടുതൽ കൂടുതൽ ആളുകൾ ഇവിടെ സന്ദർശിച്ച് ഇത് ലോകമെമ്പാടും പ്രസിദ്ധമാക്കുമെന്ന് പ്രതീക്ഷിക്കുന്നു’-സൈന പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ ഹൈന്ദവ തീര്‍ഥാടന സംഗമമാണ് കുംഭമേള. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന മേള എന്ന ഖ്യാതിയും കുംഭമേളയ്‌ക്ക് തന്നെ. ഇത്തരത്തില്‍ 12 വർഷത്തിലൊരിക്കെ മാത്രം നടക്കുന്ന പൂർണ കുംഭമേളയ്ക്ക് ഒരുങ്ങുകയാണ് പ്രയാഗ് രാജ്. 2025 ജനുവരി 14-ന് ആണ് കുംഭമേളയ്‌ക്ക് തുടക്കമായത്. ഇക്കുറി മഹാ കുംഭമേളയായി തന്നെയാണ് പൂർണ കുംഭമേള നടത്തപ്പെടുന്നത്.

പ്രയാഗ് രാജ്, ഹരിദ്വാര്‍, ഉജ്ജെയിന്‍, നാസിക് എന്നിവിടങ്ങളെ ജനസാഗരമാക്കുന്ന പ്രതിഭാസമാണ് കുംഭമേള. ഭഗവത് പുരാണം, വിഷ്‌ണുപുരാണം തുടങ്ങിയ ഹൈന്ദവ ഗ്രന്ഥങ്ങളില്‍ പറയപ്പെടുന്ന ദൈവങ്ങള്‍ ശക്തിവീണ്ടെടുക്കാനായി നടത്തിയ പാലാഴി മഥനവുമായി ബന്ധപ്പെട്ടാണ് കുംഭമേളയുടെ വിശ്വാസം.

തുഷാറിനോട് ഐക്യ ചർച്ചകൾക്ക് വരേണ്ടെന്ന് പറഞ്ഞു, അദ്ദേഹം രാഷ്ട്രീയ നേതാവ്: സുകുമാരൻ നായർ

കോട്ടയം: എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യ പിൻമാറ്റത്തില്‍ വിശദീകരണവുമായി എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. എസ്എന്‍ഡിപിയുമായുള്ള ഐക്യം വേണ്ടെന്ന തീരുമാനം ബോര്‍ഡ് ഒന്നിച്ചെടുത്തതാണെന്ന് ജി സുകുമാരന്‍നായര്‍ പറഞ്ഞു. ഐക്യം ഒരു...

നിഷ്കളങ്കനും മാന്യനും; സുകുമാരന്‍ നായരെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: എസ്എൻഡിപി - എൻഎസ്എസ് ഐക്യം നീക്കം തകർന്നതില്‍ സുകുമാരന്‍ നായരെ തള്ളി പറയാതെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നിഷ്‌കളങ്കനും നിസ്വാര്‍ത്ഥനും...

മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്ക് ജാമ്യം

കൊച്ചി: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ജാമ്യം. മൂന്നാമത്തെ ബലാത്സംഗ കേസിലാണ് പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം തന്നെ രാഹുലിന്റെ ജാമ്യപേക്ഷയിൽ വിധി പറേയണ്ടിയിരുന്നതായിരുന്നുവെങ്കിലും ഡിജിറ്റൽ...

തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകളില്‍ സമഗ്ര അന്വേഷണം

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകളില്‍ സമഗ്രമായ അന്വേഷണത്തിന് പ്രത്യേക സംഘം. തിരുവല്ലയിലെ സ്വകാര്യ ബാങ്കില്‍ തന്ത്രി 2.5 കോടി രൂപ നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഈ...

അജിത് പവാർ ജനകീയനായ നേതാവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ബുധനാഴ്ച ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അജിത് പവാർ ജനകീയനായ നേതാവായിരുന്നെന്നും താഴെത്തട്ടിലുള്ള ജനങ്ങളുമായി ശക്തമായ ബന്ധങ്ങളുള്ള ജനങ്ങളുടെ നേതാവ്...

അജിത് ‘ദാദ’; വിടവാങ്ങിയത് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ തന്ത്രജ്ഞനായ കരുത്തൻ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ (66) വിമാനാപകടത്തിൽ അന്തരിച്ചു. ബുധനാഴ്ച രാവിലെ ബാരാമതി വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം തകർന്നു വീഴുകയായിരുന്നു. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ...

മഹാരാഷ്ട്രയെ നടുക്കി വിമാനാപകടം; ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ വിമാനാപകടത്തിൽ അന്തരിച്ചു. ബുധനാഴ്ച രാവിലെ ബാരാമതി വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അജിത് പവാറിന്റെ...

ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ യാഥാർത്ഥ്യമായി; ഇന്ത്യ നല്‍കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വ്യാപാര കരാർ

ലോകത്തെ ഏറ്റവും വലിയ 2 സമ്പദ്‌വ്യവസ്ഥകള്‍ തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാവുന്നു. പതിനെട്ടു വർഷം നീണ്ട മാരത്തൺ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര...