കുംഭമേളയിലേക്കുള്ള യാത്രാ തിരക്ക് കണക്കിലെടുത്താണ് ബെംഗളൂരു വിൽനിന്ന് ബനാറസിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് ബെംഗളൂരു എസ്.എം.വി.ടിയിൽനിന്ന് പുറപ്പെടുന്ന എസ്.എം.വി.ടി ബെംഗളൂരു -ബനാറസ് വൺവേ സ്പെഷ്യൽ ട്രെയിൻ (06579) ശനിയാഴ്ച ഉച്ചക്ക് 1.30ന് ബനാറസിലെത്തിച്ചേരും. കർണാടകയിൽ തുമകൂരു, തിപ്തൂർ, അരസിക്കരെ, ബിരുർ, ചിക്കജാലൂർ, ദാവൻഗരെ, റാണിബെന്നൂർ, എസ്.എം.എം ഹാവേരി, എസ്.എസ്.എസ് ഹുബ്ബള്ളി, ധാർവാഡ്, അൽനാവർ, ലൊണ്ട, ബെളഗാവി, ഘട്ടപ്രഭ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും. 17 സ്ലീപ്പർ കോച്ചും ഒരു ജനറൽ സെക്കൻഡ് ക്ലാസ് കോച്ചും രണ്ടു ജനറൽ സ്പെഷ്യൽ കോച്ചുമടക്കം 20 കോച്ചുകളുണ്ടാവും.