ദുബായ് ഇന്‍റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന്റെ പത്താം എഡിഷൻ നാളെ തുടങ്ങും

ദുബായ് ഇന്‍റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന്റെ പത്താം എഡിഷന് മദീനത്ത് ജുമൈറയിൽ നാളെ തുടക്കമാവും. “സുസ്ഥിര ഭാവി” എന്ന പ്രമേയത്തിൽ ആണ് നാളെയും മറ്റന്നാളും പരിപാടി നടക്കുക. യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ രക്ഷാകർതൃത്വത്തിൽ ആണ് ദുബായ് ഇന്‍റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറം സംഘടിപ്പിക്കുന്നത്.

പരിപാടിയിൽ ലോകോത്തര വ്യക്തികൾ, പ്രശസ്ത പ്രഭാഷകർ, സ്ഥാപനങ്ങളുടെയും സംഘടനകളുടെയും തലവന്മാർ, പ്രോജക്ട് മാനേജ്‌മെന്‍റിൽ വൈദഗ്ധ്യമുള്ള പ്രമുഖ അന്താരാഷ്ട്ര കമ്പനികളുടെ നേതാക്കൾ എന്നിവരടങ്ങുന്ന ഒരു പ്രമുഖ സംഘം പങ്കെടുക്കും.

ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ഡിപി വേൾഡ്, എമാർ പ്രോപ്പർട്ടീസ് പിജെഎസ്‌സി, പ്രോജക്ട് മാനേജ്‌മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഫോറത്തിന്‍റെ സഹസംഘാടകരായിരിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഈ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ ആർടിഎയുടെ ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടേഴ്‌സ് ചെയർമാനും ഡയറക്‌ടർ ജനറലുമായ മത്തർ അൽ തായർ സന്തോഷം പ്രകടിപ്പിച്ചു. ഫോറം ഒരു പ്രധാന ആഗോള പ്ലാറ്റ്‌ഫോമായി ഇതിനോടകം മാറിയിട്ടുണ്ടെന്നും നൂതന ആശയങ്ങൾ പങ്കിടുന്നതിനായി ലോകമെമ്പാടുമുള്ള വിദഗ്ധരെ ഫോറം ആകർഷിക്കുന്നുവെന്നും മത്തർ അൽ തായർ പറഞ്ഞു.

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ദർശനത്തോടെയാണ് ദുബായ് ആഗോള തലത്തിൽ മുൻനിരയിലെത്തിയതെന്ന് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. ഗുണനിലവാരം, കാര്യക്ഷമത, സുസ്ഥിരത എന്നിവയിലൂടെ മെഗാ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള മാതൃക എന്ന നിലയിലാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായുള്ള തങ്ങളുടെ പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.

ഫോറത്തിൽ, 12-ലധികം പ്രധാന പ്രകടന സൂചകങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ വൈദ്യുതി, ജല അടിസ്ഥാന സൗകര്യ വികസനത്തിലെ അനുഭവം ദീവ അവതരിപ്പിക്കും. സുസ്ഥിര നഗരങ്ങളെ രൂപപ്പെടുത്തുന്നതിലും ഡ്രൈവിംഗ് പരിവർത്തനത്തിലും ഭാവിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും പ്രോജക്റ്റ് മാനേജ്‌മെന്‍റിന്‍റെ സുപ്രധാന പങ്കിനെയും ദുബായ് ഇന്‍റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന്‍റെ പത്താം പതിപ്പ് ലക്ഷ്യമിടുന്നതായും ഈഗിൾ ഹിൽസിന്‍റെ ചെയർമാനും എമാർ ആൻഡ് നൂണിന്‍റെ സ്ഥാപകനുമായ മുഹമ്മദ് അലി അലബ്ബാർ പറഞ്ഞു.

ഡിപി വേൾഡിൽ, ആഗോളതലത്തിൽ ആധുനിക ലോകോത്തര പ്രോജക്ട് മാനേജ്‌മെന്‍റ് സൊല്യൂഷനുകൾ നൽകുന്നതിൽ അഭിമാനിക്കുന്നുവെന്ന് ഡിപി വേൾഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായം പറഞ്ഞു.

സുസ്ഥിരമായ പ്രോജക്ട് മാനേജ്‌മെന്‍റ്, ഭാവി നഗരങ്ങൾ, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ബിഗ് ഡാറ്റ, ഡിജിറ്റൽ ട്വിൻ & മെറ്റാവർസ്, ബ്ലോക്ക്‌ചെയിൻ സാങ്കേതിക വിദ്യ, റിമോട്ട് പ്രോജക്ട് മാനേജ്‌മെന്‍റ്, സർക്കുലർ ഇക്കണോമി, പ്രോജക്റ്റ് ഇക്കണോമി, വെർച്വൽ & ഓഗ്മെന്‍റഡ് റിയാലിറ്റി, ഇൻഫർമേഷൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ്, പ്രോജക്റ്റ് മാനേജ്‌മെന്‍റിലെ ഭാവി പ്രവണതകൾ, സ്വയംഭരണ പ്രൊജക്റ്റ് മാനേജ്‌മെന്‍റ് തുടങ്ങിയവിഷയങ്ങളും ഫോറം ചർച്ച ചെയ്യും.

സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി, സംരംഭകത്വ സഹമന്ത്രി ആലിയ അബ്ദുല്ല അൽ മസ്റൂയി, പ്രൊജക്റ്റ് മാനേജ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റും സിഇഒയുമായ പിയറി ലെ മാൻ, എമ്മാർ ആൻഡ് നൂൺ സ്ഥാപകനും ഈഗിൾ ഹിൽസിന്‍റെ ചെയർമാനുമായ മുഹമ്മദ് അലി അലബ്ബാർ തുടങ്ങി വിവിധ മേഖലയിലെ മേധാവികളും പ്രോജക്ട് മാനേജ്‌മെന്‍റിലെ പ്രമുഖ അന്തർദേശീയ വ്യക്തിത്വങ്ങളും ഫോറത്തിൽ പങ്കെടുത്ത് പ്രഭാഷണം നടത്തും.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...