ഐഎസ്ആർഒ ചെയർമാനായ എസ് സോമനാഥ് വിരമിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാനായ വി. നാരായണൻ ചുമതലയേറ്റു. പുതിയ നേതാവായി കേന്ദ്രസർക്കാരിന്റെ നോമിനേഷൻ കമ്മിറ്റിയാണ് നാരായണനെ തെരഞ്ഞെടുത്തത്.
തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ മേലാട്ടുവിളൈ ഗ്രാമത്തിൽ നിന്നുള്ളയാളാണ് നാരായണൻ. പരേതനായ വന്നിയപെരുമാളിന്റെയും എസ്.തങ്കമ്മാളിന്റെയും മൂത്ത മകനാണ്. വിരമിക്കുന്ന ഐ. എസ്. ആർ .ഒ മേധാവി എസ് സോമനാഥ് ഇന്നലെ 13ന് പുതിയ മേധാവിയായി നിയമിതനായ നാരായണന് ചുമതലകള് കൈമാറി.
വിരമിച്ച എസ് സോമനാഥിന് ഐഎസ്ആർഒ ഉദ്യോഗസ്ഥർ യാത്രയയപ്പ് നൽകി. പുതുതായി ചുമതലയേറ്റ വി നാരായണൻ ഐഎസ്ആർഒ ചെയർമാൻ, കേന്ദ്രസർക്കാരിന്റെ ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ അദ്ദേഹം വഹിക്കും. ജിഎസ്എൽവി, എംകെ-3, ക്രയോജനിക് എഞ്ചിൻ ഉൾപ്പെടെയുള്ള പദ്ധതികളിൽ പ്രധാന പങ്കുവഹിച്ച വി നാരായണൻ ഇനി 2 വർഷം കൂടി ഈ സ്ഥാനങ്ങളിൽ തുടരുമെന്നാണ് റിപ്പോർട്ട്.