ബോബി ചെമ്മണ്ണൂരിനെ കാണാൻ ജയിലിൽ 3 വിഐപികൾ എത്തിയെന്ന് റിപ്പോർട്ട്

കാക്കനാട്ടെ ജയിലിൽ ബോബി ചെമ്മണ്ണൂരിനെ 3 വിഐപികൾ എത്തി. എന്നാൽ ഈ വന്നത് ആരെന്നോ എന്തിനു വേണ്ടി വന്നു എന്നോ അല്ലെങ്കിൽ ഇവരുടെ ഉദ്ദേശ്യം എന്തായിരുന്നു എന്നോ ആർക്കും അറിയില്ല. മാത്രമല്ല ജയിലിലേക്ക് എത്തിയ വിഐപികളുടെ യാതൊരു വിവരവും ജയിലിലെ സന്ദർശക ബുക്കിലും ഇല്ല. ബോബി ചെമ്മണ്ണൂരിന് സൗകര്യമൊരുക്കാൻ വേണ്ടി മാത്രം ഈ ഉന്നത ഉദ്യോഗസ്ഥൻ നേരിട്ടെത്തി, ബോബിയെത്തിയപ്പോൾ കൈയിൽ പണമില്ലായിരുന്നു, ജയിൽ ചട്ടം മറികടന്ന് ബോബിക്ക് ഫോൺ വിളിക്കാൻ 200 രൂപ നേരിട്ട് നൽകി,ജയിൽ ചട്ടപ്രകാരം പണം പ്രതി നേരിട്ട് കൊണ്ടുവരുകയോ മണിയോഡർ വഴി ബന്ധുക്കള്‍ എത്തിക്കുകയോ ചെയ്യണം, ഈ ചട്ടങ്ങള്‍ മറികടന്നാണ് പണം നൽകിയത്. ബോബി വന്നപ്പോള്‍ പണം കൈവശമുണ്ടായിരുന്നുവെന്ന് പിന്നീട് എഴുതി ചേർത്തുവെന്നാണ് ആക്ഷേപം. ഇക്കാര്യങ്ങളിലാണ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുന്നത്. എന്നാൽ ആരോപണങ്ങള്‍ ജയിൽ സൂപ്രണ്ട് തള്ളി.

ജയിലിൽ നിന്നും ലഭിച്ച രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ട് ആണ് ഇപ്പോൾ ഞെട്ടിക്കുന്നത്. നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയിൽ ഉച്ചയ്ക്ക് പിന്നാലെ ജാമ്യം അനുവദിക്കാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ബൊച്ചയെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത്.

സി.സി.ടി.വി. ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. ജയിലധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ജയില്‍ ആസ്ഥാനത്ത് ലഭിച്ച റിപ്പോര്‍ട്ട്. ബോബിക്ക് വി.ഐ.പി. പരിഗണന ലഭിച്ചതിന് പിന്നില്‍ ഉന്നത ജയില്‍ ഉദ്യോഗസ്ഥന്റെ ഇടപെടലുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. ബോബി ചെമ്മണ്ണൂരിന് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയെന്ന ആരോപണത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ബോബി ചെമ്മണ്ണൂരിന്റെ അടുപ്പക്കാർ ഉന്നത ഉദ്യോഗസ്ഥനൊപ്പം ജില്ലാ ജയിലിലെത്തി സന്ദർശക പട്ടികയിൽ പേര് ചേർക്കാതെ സൂപ്രണ്ടിൻ്റെ മുറിയിലിരുന്ന് സംസാരിച്ചുവെന്നാണ് വിവരം.

16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ, നിരോധിച്ചതിൽ ഷോയിബ് അക്തറിന്റെ ചാനലും

26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന്, ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കുമെതിരെ പ്രകോപനപരവും വർഗീയമായി തെറ്റായ വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കുന്ന 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ ഇന്ത്യ നിരോധിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു....

ഹൈബ്രിഡ് കഞ്ചാവ് കേസ്: നടന്മാരായ ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യുന്നു

ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യുന്നു. രാവിലെ 7.30-ഓടെ ഷൈൻ ആണ് ആദ്യം ചോദ്യം ചെയ്യലിനെത്തിയത്. പിന്നാലെ, 8.15-ഓടെ ശ്രീനാഥ് ഭാസിയുമെത്തി. അഭിഭാഷകനോടൊപ്പമായിരുന്നു...

നൂതന മിസൈലുകൾ പാക്കിസ്ഥാന് കൈമാറി പിന്തുണ ശക്തമാക്കി ചൈന

ന്യൂഡൽഹി: പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ ചൈന ആയുധങ്ങളും നൽകിയാതായി റിപോർട്ടുകൾ. ചൈനയുടെ നൂതന മിസൈലുകൾ പാക്കിസ്ഥാൻ വ്യോമസേനയ്ക്ക് ലഭിച്ചു എന്നാണ് റിപ്പോർട്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ ആയുധങ്ങളും ദീർഘദൂര മിസൈലുകളും ആണ് ചൈന വിതരണം...

ഇന്ത്യാ വിരുദ്ധമായ വാർത്ത; ബിബിസിയുടെ ഇന്ത്യയിലെ മേധാവിക്ക് നോട്ടീസ് അയച്ച് കേന്ദ്ര സർക്കാർ

ഇന്ത്യയിലിരുന്ന് ഇന്ത്യാവിരുദ്ധമായ വാർത്ത നൽകിയതിന് ബിബിസിയുടെ ഇന്ത്യയിലെ മേധാവി ജാക്കി മാർട്ടിന് കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചു. പഹൽ​ഗാമിൽ നടന്നത് ഭീകരാക്രമണമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടും, ലോകനേതാക്കന്മാരെല്ലാം സംഭവത്തെ അപലപിച്ചിട്ടും ആക്രമണത്തെ “militant attack”...

സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്ന് 520 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ആശ്വാസം. കഴിഞ്ഞ നാല് ദിവസമായി ഒരേ വിലയിൽ തുടർന്നിരുന്ന വിപണിയിൽ ഇന്ന് 520 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിൻ്റെ വില 72000 രൂപയ്ക്ക് താഴേക്കെത്തി. 71520...

സ്ഥിതിഗതികളിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും

ഏപ്രിൽ 22 ന് പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടർന്ന്, ജമ്മു കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെയും സുരക്ഷാ ക്രമീകരണങ്ങളെയും കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് വിശദീകരിച്ചു....

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിനും വസതിക്കും ബോംബ് ഭീഷണി

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിന് ബോംബ് ഭീഷണി. കമ്മീഷണർക്കാണ് സന്ദേശം എത്തിയത്. ഭീഷണിയുടെ ഉറവിടം ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. ബോംബ് സ്‌ക്വാഡ് സെക്രട്ടറിയേറ്റിൽ എത്തി പരിശോധന തുടരുകയാണ്. കഴിഞ്ഞ മൂന്നാഴ്ചയായി സംസ്ഥാനത്തെ പലയിടങ്ങളിലും...

റാപ്പർ വേടൻ കഞ്ചാവുമായി അറസ്റ്റിൽ; ഉപയോഗം സമ്മതിച്ചതായി പൊലീസ്, ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തു

പ്രശസ്ത റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി അറസ്റ്റിൽ. എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലാണ് വേടൻ അറസ്റ്റിലായിരിക്കുന്നത്. ലഹരി ഉപയോഗിച്ചെന്ന് റാപ്പര്‍ വേടൻ സമ്മതിച്ചതായി തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ്. വേടന്‍റെ...