ഇന്ന് മകരവിളക്ക്, ഭക്തിസാന്ദ്രമായി സന്നിധാനം

ശബരിമല മകരവിളക്ക് ഇന്ന്. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കുക. മകരവിളക്കിനായി ശബരിമല ഇക്കുറി പ്രതീക്ഷിക്കുന്നത് രണ്ട് ലക്ഷത്തോളം ഭക്തരെയാണ്.
അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്രയെ വൈകിട്ട് 5.30 ന് ശരംകുത്തിയിൽ ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസർ ബി. മുരാരി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിക്കും. തന്ത്രി കണ്ഠ‌രര് രാജീവര്, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് തിരുവാഭരണ പേടകം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും.തുടർന്ന് മഹാദീപാരാധനയും പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്നതും നടക്കും. ആകാശത്ത് മകരസംക്രമ നക്ഷത്രവും ദൃശ്യമാകും. മകരസംക്രമ മുഹൂർത്തമായ ജനുവരി 14 ന് രാവിലെ 8.45 ന് തിരുവിതാംകൂർ കൊട്ടാരത്തിൽനിന്നും എത്തിക്കുന്ന നെയ്യാണ് ഭഗവാന് അഭിഷേകം ചെയ്യുന്നത്. ജനുവരി 19 ന് മാളികപ്പുറത്തെ മഹാഗുരുതിയോടെ ഇത്തവണത്തെ മകരവിളക്ക് മഹോത്സവം സമാപിക്കും.

സന്നിധാനത്ത് മകരവിളക്ക് ദർശനം സാധ്യമാകുന്ന എല്ലായിടങ്ങളിലും പർണശാലകൾ നിറഞ്ഞുകഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ ജ്യോതി ദർശനത്തിനൂള്ള കാത്തിരിപ്പിലാണ്. ഇന്ന് പൂർണമായും കാനന പാതയിലൂടെ സഞ്ചരിക്കുന്ന തിരുവാഭരണ ഘോഷയാത്രയെ അഞ്ചരയ്ക്ക് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ശരംകുത്തിയിൽ സ്വീകരിക്കും. ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന. ദീപാരാധനയ്ക്ക് ശേഷമാകും കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവുക.

ഇന്ന് വെർച്വൽ ക്യൂ വഴി 40,000 പേരെയും തത്സമയ ഓൺലൈൻ ബുക്കിംഗ് വഴി 1000 പേരെയും പ്രവേശിപ്പിക്കും. ജനുവരി 15 ന് രാവിലെ ആറ് മണിക്ക് ശേഷമേ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ. രാവിലെ 11 ന് ശേഷം മാത്രമെ തത്സമയ ഓൺലൈൻ ബുക്കിംഗ് പുനരാരംഭിക്കുകയുള്ളൂ. ഇന്ന് രാവിലെ 10 മുതൽ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കെ എസ് ആർ ടി സി ബസുകൾക്ക് നിയന്ത്രണമുണ്ടാകും. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക് കടന്നുവരുന്നതിനാൽ ഉച്ചക്ക് 12 ന് ശേഷം പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടില്ല. മകരവിളക്ക് കഴിഞ്ഞ് മടങ്ങുന്നവർക്കായി 800 ഓളം കെഎസ്ആർടിസി ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 150 ഓളം ബസുകൾ ഷട്ടിൽ സർവീസ് നടത്തും. ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന. ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. മകരവിളക്ക് ദർശനം സാധ്യമാകുന്ന എല്ലായിടങ്ങളിലും പർണശാലകൾ നിറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാർ സുരക്ഷ ഒരുക്കും.

മകരജ്യോതിദർശനത്തിനായി സന്നിധാനത്തും ജ്യോതി ദർശിക്കുന്ന മറ്റിടങ്ങളിലും തമ്പടിച്ചിരുന്ന ഭക്തരുടെ സുരക്ഷയ്ക്കായി പൊലീസിന്റെയും വനംവകുപ്പിന്റെയും റാപ്പിഡ് ആക്ഷ൯ ഫോഴ്സിന്റെയും മറ്റു സർക്കാർ സംവിധാനങ്ങളുടെയും നേതൃത്വത്തിൽ ബാരിക്കേഡുകൾ കെട്ടിയും വെളിച്ചത്തിനായുള്ള സംവിധാനങ്ങളൊരുക്കിയും ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദർശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുന്ന ഭക്തർ പൊലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. അപകടങ്ങളുണ്ടാകാതിരിക്കാ൯ ഓരോ ഭക്തനും സ്വയം നിയന്ത്രിക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു.

ഈ വ൪ഷത്തെ മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് സന്നിധാനത്ത് ദേവസ്വം ബോർഡ് കോൺഫറൻസ് ഹാളിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കുട്ടികളും അമ്മമാരും ജനുവരി 14 ദർശനത്തിന് തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് പ്രസിഡണ്ട് അഭ്യർത്ഥിച്ചു. ജനുവരി 15 മുതൽ 17 വരെ തിരുവാഭരണം ദർശനം ഉണ്ടായിരിക്കും. അവർക്ക് ഈ ദിവസം തെരഞ്ഞെടുക്കാവുന്നതാണ്. മകരവിളക്ക് ദർശനശേഷം മടങ്ങിപ്പോവാനായി തിരക്ക് കൂട്ടരുത്. മടക്കയാത്രക്കായി പമ്പയിൽ 800 ഓളം ബസ്സുകൾ കെഎസ്ആർടിസി സജ്ജമാക്കിയിട്ടുണ്ട്. 150 ഓളം ബസ്സുകൾ ഷട്ടിൽ സർവീസ് നടത്തും.

കുട്ടികളുടെ വായനോത്സവത്തിൽ ‘ഡാൻസിങ് വിത് റോബൊട്ട്’ അവതരിപ്പിച്ചു

ഒരു റോബോട്ട് മനുഷ്യനോടൊപ്പം നിറഞ്ഞ താളത്തിൽ നൃത്തം ചെയ്യുന്നത് കാണാൻ കുട്ടികൾ തടിച്ചുകൂടി. സംഗീതം അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നപ്പോൾ വേഗതയേറിയ കലാകാരന്റെ അരികിൽ ഒരു റോബോട്ടിക് രൂപം കേന്ദ്രബിന്ദുവായി എത്തി. സാങ്കേതികവിദ്യയും ചലനവും സമന്വയിപ്പിക്കുന്ന...

സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

പ്രശസ്ത സിനിമാ സംവിധായകനും ഛായാ​ഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസായിരുന്നു. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. തിരുവനന്തപുരത്തെ 'പിറവി' എന്ന വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഇന്ന്...

16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ, നിരോധിച്ചതിൽ ഷോയിബ് അക്തറിന്റെ ചാനലും

26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന്, ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കുമെതിരെ പ്രകോപനപരവും വർഗീയമായി തെറ്റായ വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കുന്ന 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ ഇന്ത്യ നിരോധിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു....

ഹൈബ്രിഡ് കഞ്ചാവ് കേസ്: നടന്മാരായ ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യുന്നു

ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യുന്നു. രാവിലെ 7.30-ഓടെ ഷൈൻ ആണ് ആദ്യം ചോദ്യം ചെയ്യലിനെത്തിയത്. പിന്നാലെ, 8.15-ഓടെ ശ്രീനാഥ് ഭാസിയുമെത്തി. അഭിഭാഷകനോടൊപ്പമായിരുന്നു...

നൂതന മിസൈലുകൾ പാക്കിസ്ഥാന് കൈമാറി പിന്തുണ ശക്തമാക്കി ചൈന

ന്യൂഡൽഹി: പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ ചൈന ആയുധങ്ങളും നൽകിയാതായി റിപോർട്ടുകൾ. ചൈനയുടെ നൂതന മിസൈലുകൾ പാക്കിസ്ഥാൻ വ്യോമസേനയ്ക്ക് ലഭിച്ചു എന്നാണ് റിപ്പോർട്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ ആയുധങ്ങളും ദീർഘദൂര മിസൈലുകളും ആണ് ചൈന വിതരണം...

ഇന്ത്യാ വിരുദ്ധമായ വാർത്ത; ബിബിസിയുടെ ഇന്ത്യയിലെ മേധാവിക്ക് നോട്ടീസ് അയച്ച് കേന്ദ്ര സർക്കാർ

ഇന്ത്യയിലിരുന്ന് ഇന്ത്യാവിരുദ്ധമായ വാർത്ത നൽകിയതിന് ബിബിസിയുടെ ഇന്ത്യയിലെ മേധാവി ജാക്കി മാർട്ടിന് കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചു. പഹൽ​ഗാമിൽ നടന്നത് ഭീകരാക്രമണമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടും, ലോകനേതാക്കന്മാരെല്ലാം സംഭവത്തെ അപലപിച്ചിട്ടും ആക്രമണത്തെ “militant attack”...

സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്ന് 520 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ആശ്വാസം. കഴിഞ്ഞ നാല് ദിവസമായി ഒരേ വിലയിൽ തുടർന്നിരുന്ന വിപണിയിൽ ഇന്ന് 520 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിൻ്റെ വില 72000 രൂപയ്ക്ക് താഴേക്കെത്തി. 71520...

സ്ഥിതിഗതികളിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും

ഏപ്രിൽ 22 ന് പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടർന്ന്, ജമ്മു കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെയും സുരക്ഷാ ക്രമീകരണങ്ങളെയും കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് വിശദീകരിച്ചു....