സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആദ്യമായി ആദിവാസി ഗോത്രകലകളും, വെള്ളാർമല സ്കൂളിലെ കുട്ടികളുടെ നൃത്തത്തോടെ മേളക്ക് തുടക്കം

സംസ്ഥാന സ്‌കൂൾ കലോത്സവം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. വയനാട് ഉരുൾപൊട്ടല്‍ ദുരന്തം തകർത്തെറിഞ്ഞ വെള്ളാർമല സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തമായിരുന്നു ഉദ്ഘാടന വേദിയിലെ പ്രധാന ആകർഷണം. സ്കൂൾ ബാഗുമായാണ് കുട്ടികൾ വേദിയിലേക്ക് വന്നത്. പിന്നീട് നൃത്തരൂപത്തിൽ അവതരിപ്പിച്ച ഉരുൾ പൊട്ടലിന്റെ നടുക്കവും മലവെള്ളപ്പാച്ചിലിന്റെ ഭീകരതയും കാണികളുടെ ഉള്ളുലയ്ക്കുന്ന കാഴ്ചകളായി. ‘വെള്ളാർമല സ്കൂൾ തിരികെ വരും, ഞങ്ങൾ ഉയർത്തെഴുന്നേല്‍ക്കും’ എന്ന പ്രതീക്ഷ പങ്കുവച്ചാണ് നൃത്തം അവസാനിച്ചത്.

തുടർന്ന് ഭരതനാട്യ മത്സരത്തോടെ വേദികളുണർന്നു. 5 ദിവസമാണ് അനന്തപുരിയിൽ കൗമാരോത്സവം അരങ്ങേറുന്നത്.കേരളത്തിലെ പ്രധാന നദികളുടെ പേരിട്ട 25 വേദികളായി പതിനയ്യായിരത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. സെൻട്രൽ സ്റ്റേഡിയമാണ് പ്രധാനവേദി. 25 വേദികളിലായി 249 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. മത്സരങ്ങൾ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. സംസ്കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതിനോടനുബന്ധിച്ച് നടക്കും. ജനുവരി 8ന് വൈകിട്ട് 5ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം ടൊവിനോ തോമസ് മുഖ്യാതിഥിയാകും.

സ്‌കൂള്‍ കലോത്സവത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്ത് രൂപങ്ങള്‍ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കാസർഗോഡെ മാവിലരുടെയും മലവേട്ടുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് അവതരിപ്പിക്കുന്ന മംഗലം കളി, ഇടുക്കിയിലെ മലപ്പുലയൻ വിഭാഗക്കാർ ഊരിലെ ഉത്സവാഘോഷത്തിന് അവതരിപ്പിക്കുന്ന മലപ്പുലയ ആട്ടം, അട്ടപ്പാടിയിലെ ഇരുള സമുദായക്കാർ ജനനം, മരണം, ശവസംസ്കാരം, കൃഷി എന്നിങ്ങനെയുള്ള സന്ദര്‍ഭങ്ങളിൽ അവതരിപ്പിക്കുന്ന ഇരുള നൃത്തം, വയനാട്ടിലെ ഗിരിവർഗക്കാരായ പണിയ വിഭാഗം വയലിൽ പണിയെടുക്കുന്ന സമയത്ത് അവതരിപ്പിക്കുന്ന പണിയ നൃത്തം, ഇടുക്കിയിലെ പളിയർ സമുദായത്തിലെ പരമ്പരാഗത നൃത്തരൂപമായ പളിയ നൃത്തം എന്നിവയാണ് ആദ്യമായി കലോത്സവ വേദിയിലെത്തിയത്.

അനന്തപുരി 8 വര്‍ഷങ്ങള്‍ക്കുശേഷമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്. 2016ല്‍ തിരുവനന്തപുരത്തു നടന്ന കലോത്സവത്തില്‍ കിരീടം ചൂടിയത് കോഴിക്കോട് ജില്ലയായിരുന്നു. പാലക്കാടായിരുന്നു റണ്ണറപ്പ്. കഴിഞ്ഞ വര്‍ഷം കൊല്ലത്തുനടന്ന സംസ്ഥാന കലോത്സവത്തില്‍ കണ്ണൂരായിരുന്നു ചാംപ്യന്‍മാര്‍. കോഴിക്കോട് രണ്ടാംസ്ഥാനത്തായിരുന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഉള്ള സ്വർണ്ണക്കപ്പ് തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിർത്തിയായ കിളിമാനൂർ തട്ടത്തുമലയിൽ കപ്പ് എത്തിച്ചു. ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് കപ്പ് ഏറ്റുവാങ്ങി. 117 പവൻ സ്വർണ്ണം ഉപയോഗിച്ചാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിനുള്ള സ്വർണ കപ്പ് നിർമ്മിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് സ്വർണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്. തട്ടത്തുമല ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിളാണ് ജില്ലാ അതിർത്തിയിൽ കപ്പിനെ വരവേറ്റത്. തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാലയങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് തലസ്ഥാന നഗരിയിലേക്ക് കപ്പ് എത്തിച്ചത്.

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്, വോട്ടെണ്ണൽ ഫെബ്രുവരി 8ന്

രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്ന് അടുത്തമാസം 8 ന് അറിയാം. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി 8 നാണ് വോട്ടെണ്ണൽ. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ...

സംസ്ഥാന സ്കൂൾ കലോത്സവം നാലാം ദിനത്തിലേക്ക്, കണ്ണൂർ മുന്നിൽ

അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ നാലാം ദിനത്തിലേക്ക് കടക്കുകയാണ്. നാലാംദിനത്തിൽ സ്വർണക്കപ്പിനായുള്ള മത്സരം കടുപ്പിച്ച് കണ്ണൂരും കോഴിക്കോടും. നാളെ സമാപനത്തിലേക്ക് അടുക്കുമ്പോൾ മത്സരാവേശവും ഉയരുകയാണ്. സ്വർണക്കപ്പിനായി ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്....

‘ജനകീയ പ്രക്ഷോഭങ്ങൾ ഏറ്റെടുത്താൽ യു ഡി എഫ് അധികാരത്തിൽ വരും’: പി വി അൻവർ

വനനിയമ ഭേദഗതിക്കെതിരെ ആഞ്ഞടിച്ച് നിലമ്പൂർ എം എൽ എ പി വി അൻവർ. സംസ്ഥാനത്തെ 63 മണ്ഡലങ്ങളിലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമാണിതെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ രാത്രി ജയിൽ...

ടിബറ്റിൽ ഭൂകമ്പം 53 മരണം, ഇന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടു

ഇന്ന് പുലർച്ചെ ടിബറ്റിനെ നടുക്കിയ റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ഒരു മണിക്കൂറിനുള്ളിൽ തുടർച്ചയായുണ്ടായ ആറ് ഭൂചലനങ്ങളിൽ 53 പേർ മരിച്ചു. ഭൂകമ്പത്തിൽ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലെ...

നാഗ്പൂരിൽ രണ്ട് കുട്ടികൾക്ക് കൂടി HMPV, ഇന്ത്യയിൽ കേസുകൾ 7 ആയി

രാജ്യത്ത് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു. ഇന്ന് ഏഴും 14ഉം വയസ്സുള്ള രണ്ട് കുട്ടികൾക്ക് നാഗ്പൂരിൽ പോസിറ്റീവ് സ്ഥിരീകരിച്ചപ്പോൾ ഇന്ത്യയിലെ ആകെ കേസുകളുടെ എണ്ണം ഏഴായി ഉയർന്നു. ജനുവരി മൂന്നിന്...

പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച് നിലമ്പൂർ കോടതി

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച് നിലമ്പൂർ കോടതി. നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്‍വറിനെ കസ്റ്റഡിയില്‍...

ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ

ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. നിലവിൽ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. പനിയും...

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവയ്ക്കുമെന്ന് റിപ്പോർട്ട്

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്ഥാനമൊഴിയാൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ട്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടി നേതാവ് സ്ഥാനം രാജിവയ്ക്കുമെന്നാണ് റിപ്പോർട്ട്. പാർട്ടിക്കുള്ളിൽ വർദ്ധിച്ചുവരുന്ന ആഭ്യന്തര കലാപത്തെ തുടർന്നാണ് രാജിയെന്ന് വൃത്തങ്ങളെ...