ശബരിമലയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 82 കോടിയുടെ അധിക വരുമാനം

നവംബർ 15 മുതൽ ഡിസംബർ 26 വരെയുള്ള 41 ദിവസത്തെ മണ്ഡലകാലത്ത് വരുമാനം 297 കോടി രൂപ

ശബരിമലയിൽ ഈ മണ്ഡലകാലത്ത് ശബരിമലയിലെ വരുമാനത്തിൽ വൻവർധനയെന്ന് റിപ്പോർട്ട്. ദേവസ്വം ബോർഡിന് കഴിഞ്ഞ വർഷത്തേക്കാൾ 82 കോടിയുടെ അധിക വരുമാനം ലഭിച്ചു. ഇത് കൂടാതെ കാണിക്ക, അരവണ വിൽപന എന്നിവയിലൂടെയും അധിക വരുമാനം വർദ്ധിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത് അറിയിച്ചു.

കഴിഞ്ഞ വർഷത്തേക്കാൾ നാല് ലക്ഷത്തോളം ഭക്തരാണ് ശബരിമലയിൽ ഇത്തവണ അധികമായി എത്തിയത്. നവംബർ 15 മുതൽ ഡിസംബർ 26 വരെയുള്ള 41 ദിവസത്തെ മണ്ഡലകാലത്ത് 297 കോടി രൂപയുടെ വരുമാനം ദേവസ്വം ബോർഡിന് ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 215 കോടി ആയിരുന്നു. അരവണ വിൽപനയിലൂടെയാണ് അധിക വരുമാനം ഉണ്ടാക്കാൻ കഴിഞ്ഞത്.

കഴിഞ്ഞ സീസണിനേക്കാൾ 22 കോടിയുടെ അരവണ അധികമായി വിറ്റു. കാണിക്കയായി 80 കോടിയിൽപരം രൂപ ലഭിച്ചു. 13 കോടിയുടെ വർധനവാണ് ഇതിലുണ്ടായിരിക്കുന്നത്. ഈ മണ്ഡലകാലത്ത് എത്തിയ ഭക്തരുടെ എണ്ണത്തിലും വർധനയുണ്ടായി. 32.5 ലക്ഷത്തോളം പേരാണ് ഇത്തവണ ദർശനം നടത്തിയത്. കഴിഞ്ഞ തവണ ഇത് 28 ലക്ഷം മാത്രമായിരുന്നു. സ്പോട്ട് ബുക്കിംഗിലുടെയും പുല്ലുമേടിലൂടെയും സന്നിധാനത്ത് എത്തിയവരുടെ എണ്ണവും കൂട്ടി.

കഴിഞ്ഞ തിങ്കളാഴ്ച മകരവിളക്കിനായി ശബരിമല നട തുറന്നപ്പോൾ പ്രതീക്ഷിച്ചതിലും കൂടുതൽ തിരക്കാണ് അനുഭവപ്പെടുന്നത്. ജനുവരി 20ന് നട അടയ്ക്കുമ്പോൾ ആകെയുള്ള വരുമാനം ഇനിയും വർദ്ധിക്കുമെന്ന കാര്യത്തിൽ ഉറപ്പാണ്.

സംസ്ഥാന സ്കൂൾ കലോത്സവം നാലാം ദിനത്തിലേക്ക്, കണ്ണൂർ മുന്നിൽ

അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ നാലാം ദിനത്തിലേക്ക് കടക്കുകയാണ്. നാലാംദിനത്തിൽ സ്വർണക്കപ്പിനായുള്ള മത്സരം കടുപ്പിച്ച് കണ്ണൂരും കോഴിക്കോടും. നാളെ സമാപനത്തിലേക്ക് അടുക്കുമ്പോൾ മത്സരാവേശവും ഉയരുകയാണ്. സ്വർണക്കപ്പിനായി ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്....

‘ജനകീയ പ്രക്ഷോഭങ്ങൾ ഏറ്റെടുത്താൽ യു ഡി എഫ് അധികാരത്തിൽ വരും’: പി വി അൻവർ

വനനിയമ ഭേദഗതിക്കെതിരെ ആഞ്ഞടിച്ച് നിലമ്പൂർ എം എൽ എ പി വി അൻവർ. സംസ്ഥാനത്തെ 63 മണ്ഡലങ്ങളിലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമാണിതെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ രാത്രി ജയിൽ...

ടിബറ്റിൽ ഭൂകമ്പം 53 മരണം, ഇന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടു

ഇന്ന് പുലർച്ചെ ടിബറ്റിനെ നടുക്കിയ റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ഒരു മണിക്കൂറിനുള്ളിൽ തുടർച്ചയായുണ്ടായ ആറ് ഭൂചലനങ്ങളിൽ 53 പേർ മരിച്ചു. ഭൂകമ്പത്തിൽ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലെ...

നാഗ്പൂരിൽ രണ്ട് കുട്ടികൾക്ക് കൂടി HMPV, ഇന്ത്യയിൽ കേസുകൾ 7 ആയി

രാജ്യത്ത് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു. ഇന്ന് ഏഴും 14ഉം വയസ്സുള്ള രണ്ട് കുട്ടികൾക്ക് നാഗ്പൂരിൽ പോസിറ്റീവ് സ്ഥിരീകരിച്ചപ്പോൾ ഇന്ത്യയിലെ ആകെ കേസുകളുടെ എണ്ണം ഏഴായി ഉയർന്നു. ജനുവരി മൂന്നിന്...

പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച് നിലമ്പൂർ കോടതി

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച് നിലമ്പൂർ കോടതി. നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്‍വറിനെ കസ്റ്റഡിയില്‍...

ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ

ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. നിലവിൽ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. പനിയും...

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവയ്ക്കുമെന്ന് റിപ്പോർട്ട്

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്ഥാനമൊഴിയാൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ട്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടി നേതാവ് സ്ഥാനം രാജിവയ്ക്കുമെന്നാണ് റിപ്പോർട്ട്. പാർട്ടിക്കുള്ളിൽ വർദ്ധിച്ചുവരുന്ന ആഭ്യന്തര കലാപത്തെ തുടർന്നാണ് രാജിയെന്ന് വൃത്തങ്ങളെ...

ശൈ​ത്യ​കാ​ല അ​വ​ധി​ക്ക് ശേ​ഷം യു ​എ ​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ന്നു

ക്രി​സ്മ​സ് ആ​ഘോ​ഷവും പു​തു​വ​ർ​ഷാ​ഘോ​ഷവും ഉൾപ്പെടുന്ന ശൈ​ത്യ​കാ​ല അ​വ​ധി​ക്ക് ശേ​ഷം യു ​എ ​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ന്നു. ഡി​സം​ബ​ർ മൂന്നാം ആഴ്ച മുതലാണ് ശൈത്യകാല അവധി ആരംഭിച്ചത്. വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് 2025 ലെ ആദ്യ അ​ധ്യ​യ​നദിവസമാണ്...