ദുബൈയിൽ പുതുവർഷത്തോടനുബന്ധിച്ച് പൊതുഗതാഗത സമയം നീട്ടി

ദുബൈയിൽ പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി പൊതുഗതാഗതത്തിന്റെ പ്രവർത്തന സമയം ദീർഘിപ്പിച്ചു. ബസുകൾ, ദുബായ് മെട്രോ, ട്രാം, ജലഗതാഗതങ്ങൾ എന്നിവയുടെ പ്രവർത്തന സമയങ്ങൾ ആണ് അവധി ദിനത്തിനായി പുനഃക്രമീകരിച്ചിട്ടുള്ളത്.

മെട്രോ- ട്രാം സർവീസ്

പുതുവർഷത്തലേന്ന് 31ന് രാവിലെ അഞ്ച് മണി മുതൽ ആരംഭിക്കുന്ന മെട്രോ സർവീസ് പിറ്റേന്ന് പുതുവർഷ ദിനത്തിൽ ബുധനാഴ്ച രാത്രി 11.59 വരെ പ്രവർത്തിക്കും. 31ന് രാവിലെ ആറു മണിക്ക് ആരംഭിക്കുന്ന ട്രാം സർവ്വീസ് പുതുവർഷ ദിനം പുലർച്ചെ ഒന്നിന് സർവീസ് അവസാനിപ്പിക്കും.

ബസ് സർവീസ്

എമിറേറ്റിലെ രണ്ടു പൊതു ബസ് റൂട്ടുകൾ അവധി ദിനത്തിൽ പ്രവർത്തിക്കില്ല. അൽ ഗുബൈബയിൽ നിന്നുള്ള ഇ100 ബസിന്റെ സർവീസ് 31, ജനുവരി 1 തീയതികളിൽ ഉണ്ടായിരിക്കില്ല. അബുദാബിയിലേക്കു പോകുന്നവർ ഇബ്നു ബത്തൂത്തയിൽ നിന്നുള്ള ഇ 101 ബസ് ഉപയോഗിക്കണം. അൽ ജാഫ്‌ലിയയിൽ നിന്നു മുസഫയിലേക്കുള്ള ഇ102 ബസും സർവീസ് നടത്തില്ല. പകരം ഇബ്നു ബത്തൂത്തയിൽ നിന്നുള്ള ഇ 101 ബസ് ഉപയോഗിക്കാം. ബസുകളുടെ സമയക്രമം എസ് ഹെയിൽ ആപ് വഴി അതത് സമയങ്ങളിൽ അറിയാം. ആർടിഎയുടെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും സർവീസ് പ്രൊവൈഡർ സെന്ററുകളും ജനുവരി ഒന്നിന് അവധിയായിരിക്കും.

വാട്ടർ ടാക്സി

മറീന മാൾ – ബ്ലൂ വാട്ടേഴ്സ് – വൈകിട്ട് 4 മുതൽ രാത്രി 12 വരെയും, ​മറീന മാൾ 1 – മറീന വോക്ക് – ഉച്ചയ്ക്ക് 12 മുതൽ രാത്രി 11.10വരെയും, മറീന പ്രൊമനേഡ് – മറീന മാൾ 1– ഉച്ചയ്ക്ക് 1.50 മുതൽ രാത്രി 9.45 വരെയും, മറീന ടെറസ്– മറീന വോക്ക് – ഉച്ചയ്ക്ക് 1.50 മുതൽ രാത്രി 9.50 വരെയും സർവ്വീസ് നടത്തും. ആവശ്യപ്പെടുമ്പോൾ മാത്രമുള്ള സർവീസ് 3 മുതൽ രാത്രി 11 വരെ ലഭിക്കും. ഇതിന് ബുക്കിങ് ആവശ്യമാണ്.

ദുബായ് ഫെറി

അൽ ഗുബൈബ – ദുബായ് വാട്ടർ കനാൽ ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് 6 വരെയും, ദുബായ് വാട്ടർ കനാൽ – അൽ ഗുബൈബ ഉച്ചയ്ക്ക് 2.25 മുതൽ രാത്രി 7.25 വരെയും, ദുബായ് വാട്ടർ കനാൽ – ബ്ലൂ വാട്ടേഴ്സ് ഉച്ചയ്ക്ക് 1.50 മുതൽ വൈകിട്ട് 6.50യും സർവ്വീസ് നടത്തും. മറീന മാളിൽനിന്ന് വൈകീട്ട് നാലരയ്ക്ക് ടൂറിസ്റ്റ് ട്രിപ്പുകൾ നടത്തും. അൽ ഗുബൈബയിൽനിന്ന് ഷാർജ അക്വേറിയത്തിലേക്ക് ഉച്ചയ്ക്ക് മൂന്ന്, അഞ്ച്, രാത്രി എട്ട്, പത്ത് എന്നീ സമയങ്ങളിലും ഷാർജ അക്വേറിയത്തിൽനിന്ന് അൽ ഗുബൈബയിലേക്ക് ഉച്ചയ്ക്ക് രണ്ട്, വൈകീട്ട് നാല്, ആറ് , രാത്രി ഒൻപത് എന്നീ സമയങ്ങളിലും ഫെറി സേവനങ്ങളുണ്ടായിരിക്കും.

അബ്ര

അൽ സീഫ്, അൽ ഫഹിദി, ബനിയാസ്, ദുബായ് വാട്ടർ കനാൽ, ശൈഖ് സായിദ് മറൈൻ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് വൈകീട്ട് നാലുമുതൽ രാത്രി 10.15 വരെ ടൂറിസ്റ്റ് ട്രിപ്പുകൾ ഉണ്ടാകും. ദുബായ് ഓൾഡ് സൂഖ്-ബനിയാസ് റൂട്ടിൽ അബ്രകൾ രാവിലെ 11 മുതൽ രാത്രി 11.50 വരെയും അൽ ഫഹിദിയിൽനിന്ന് അൽ സബ്ക, ദേര ഓൾഡ് സൂഖ് എന്നിവിടങ്ങളിലേക്ക് രാവിലെ 11 മുതൽ രാത്രി 11.45 വരെയും സർവ്വീസ് ഉണ്ടാകും. ബനിയാസ്-അൽ സീഫ് രാവിലെ 11 മുതൽ അർധരാത്രി 12.20 വരെ, അൽ സീഫ്-അൽ ഫഹിദി-ദുബായ് ഓൾഡ് സൂഖ് , ഉച്ചയ്ക്ക് 3.10 മുതൽ രാത്രി 10.55 വരെയും അബ്ര സർവീസുകളുണ്ടാകും. അൽ വജേഹ, അൽ മറസി, ബിസിനസ് ബേ, ഗോഡോൾഫിൻ, ശൈഖ് സായിദ് റോഡ് എന്നിവിടങ്ങളിൽ ഉച്ചയ്ക്കുശേഷം 3.35 മുതൽ രാത്രി 10.05 വരെയാണ് അബ്ര സേവനങ്ങൾ ലഭ്യമാവുക.

‘ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്’ ഇന്ത്യയിൽ ഇതുവരെ കേസുകളില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് DGHS

ചൈനയില്‍ അതിവേഗം പടർന്നുപിടിക്കുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (HMPV) സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (DGHS) ഡോ. അതുല്‍ ഗോയല്‍. ഇന്ത്യയില്‍ ഇതുവരെ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) കേസുകളൊന്നും...

ശബരിമലയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 82 കോടിയുടെ അധിക വരുമാനം

ശബരിമലയിൽ ഈ മണ്ഡലകാലത്ത് ശബരിമലയിലെ വരുമാനത്തിൽ വൻവർധനയെന്ന് റിപ്പോർട്ട്. ദേവസ്വം ബോർഡിന് കഴിഞ്ഞ വർഷത്തേക്കാൾ 82 കോടിയുടെ അധിക വരുമാനം ലഭിച്ചു. ഇത് കൂടാതെ കാണിക്ക, അരവണ വിൽപന എന്നിവയിലൂടെയും അധിക വരുമാനം...

സിനിമ പ്രീമിയറിനിടെ തിക്കിലും തിരക്കിലും യുവതി കൊല്ലപ്പെട്ട കേസിൽ നടൻ അല്ലു അർജുന് ജാമ്യം

പുഷ്പ 2 സിനിമയുടെ പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലും യുവതി കൊല്ലപ്പെട്ട കേസിൽ നടൻ അല്ലു അർജുന് ജാമ്യം. തിയറ്ററിൽ പുഷ്പ 2 പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 35 കാരിയായ യുവതി...

ഗുരുവായൂർ – മധുര എക്സ്പ്രസ് ട്രെയിനിൻ്റെ ബോഗികൾ വേർപ്പെട്ടു

ഗുരുവായൂരിൽ നിന്നും മധുരയിലേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിനിൻ്റെ ബോഗികൾ വേർപ്പെട്ടു. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ ആര്യങ്കാവിൽ വെച്ചാണ് വേർപെട്ടത്. ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. ട്രെയിനിൻ്റെ മധ്യഭാഗത്തെ...

മൃദം​ഗ വിഷൻ എംഡി നികോഷ് കുമാറിന് ഇടക്കാല ജാമ്യം

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മൃദം​ഗ വിഷൻ എംഡി നികോഷ് കുമാറിന് ഇടക്കാല ജാമ്യം. ഈ മാസം ഏഴ് വരെയാണ് ജാമ്യം അനുവദിച്ചത്....

യു എ ഇ വീസ പൊതുമാപ്പ് ഇന്ന് അവസാനിക്കും

രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പിഴകളെ ശിക്ഷാനടപടികളോ ഇല്ലാതെ താമസരേഖകൾ ശരിയാക്കാനും രാജ്യം വിടാനും അവസരം നൽകുന്ന പൊതുമാപ്പ് പദ്ധതി ഇന്ന് അവസാനിക്കും. ദുബായ് എമിറേറ്റിൽ ഇതിനകം 2,36,000 പേർ പൊതുമാപ്പിന്റെ അവസരം പ്രയോജനപ്പെടുത്തിയതായി...

വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചു

വയനാട് മുണ്ടക്കൈ ദുരന്തത്തിൽ കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ച് കേന്ദ്രസർക്കാർ. ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചു. അതിതീവ്ര വിഭാഗത്തിൽ ഉൾപ്പെടുത്തിയത് സംബന്ധിച്ചുള്ള കേന്ദ്ര സർക്കാറിന്റെ അറിയിപ്പ് കേരളത്തിന് ലഭിച്ചു. എന്നാൽ പ്രത്യേക ധനസഹായ...

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകി

യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയ്ക്ക് തിരിച്ചടി. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് റാഷദ് അൽ–അലിമി അനുമതി നൽകി. മോചനത്തിനായി കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകുക...