ബിഹാർ ഗവർണറായി സ്ഥലം മാറി പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് രാജ്ഭവനിൽ ജീവനക്കാർ നിശ്ചയിച്ചിരുന്ന യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മരണത്തെ തുടർന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണമായതുകൊണ്ടാണ് യാത്രയയപ്പ് മാറ്റിയത്. ഞായറാഴ്ച ആരിഫ് മുഹമ്മദ് ഖാൻ കേരളം വിടുന്നത് കണക്കിലെടുത്ത് ഇന്ന് വൈകിട്ടാണ് യാത്രയയപ്പ് ക്രമീകരിച്ചിരുന്നത്.
പുതിയ കേരള ഗവർണറായ രാജേന്ദ്ര വിശ്വനാഥ് ആർലേകർ പുതുവത്സര ദിനത്തിൽ കേരളത്തിലെത്തും. ജനുവരി രണ്ടിനാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. ആരിഫ് മുഹമ്മദ് ഖാനും ജനുവരി രണ്ടിനാണ് ബിഹാർ ഗവർണറായി ചുമതലയേൽക്കുന്നത്.