ഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജൻമദിനാഘോഷം, ദുബൈയിൽ മ്യൂസിക് റിയാലിറ്റി ഷോ

അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈയിൽ മ്യൂസിക് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു. യൂനിവേഴ്സൽ ഐഡൽ എന്ന പേരിലാണ് ദുബൈയിൽ മ്യൂസിക് റിയാലിറ്റി ഷോ ഒരുക്കുന്നത്. ഒരുലക്ഷത്തി പതിനൊന്നായിരം ദിർഹമാണ് ജേതാവിന് സമ്മാനിക്കുക. യൂനിവേഴ്സൽ ഐഡലിന്റെ ആദ്യ ഓഡീഷൻ ഈമാസം 28,29 തിയതികളിൽ ദുബൈ ഇത്തിസലാത്ത് അക്കാദമിയിൽ നടക്കും. ഇന്ത്യയിൽ നടക്കുന്ന ഒഡീഷനിൽ തെരഞ്ഞെടുക്കപ്പെടുന്ന പത്ത് പേരടക്കം നൂറുപേർ ഫെബ്രുവരി 22 ന് നടക്കുന്ന ഗ്രാൻഡ് ഫിനാലേയിൽ മാറ്റുരക്കുമെന്ന് സംഘാടകർ അറിയിച്ചു.

ദുബൈയിലെ മുഹമ്മദ് റഫി ഫാൻസ് ക്ലബും, എച്ച്.എം.സി ഇവന്റ്സും ചേർന്ന് അജ്മാൻ രാജകുടുംബാഗം ഷെയ്ഖ് അൽ ഹസൻ ബിൻ അലി ആൽനുഐമിയുടെ രക്ഷാകർത്ത്വത്തിലാണ് പരിപാടി നടക്കുന്നത് . ഹിന്ദി ഗാനങ്ങൾ ആലപിക്കാൻ കഴിയുന്ന ഏത് രാജ്യത്തുനിന്നുള്ളവർക്കും പ്രായ, ലിഗം ഭേദമന്യേ മത്സരത്തിൽ പങ്കെടുക്കാം.

ഗായകരായ അലി കുലി മിർസ, ആരവ് ഖാൻ, സംഘാടകരായ ഷക്കീൽ ഹസൻ, ജോദസിങ്, ജിതേന്ദർ സിങ്ല, മിസ് പ്ലാനറ്റ് ഇന്റർനാഷണലായി തെരഞ്ഞെടുക്കപ്പെട്ട ഇമറാത്തി മോഡൽ ഡോ. മെഹ്റ ലുത്ഫി, സന്ദീപ് കോമേഡിയൻ, സന്തോഷ് ഗുപ്ത തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ, കൂടലൂരിന്റെ കഥാകാരൻ എം ടി വാസുദേവൻ നായർ അന്തരിച്ചു

മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം.ടി. വാസുദേവന്‍ നായര്‍ (91) അന്തരിച്ചു. ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം....

റഷ്യയിലേക്ക് പോയ യാത്രാവിമാനം കസാഖ്സ്ഥാനിൽ തകർന്നുവീണു, നിരവധി മരണം

67 യാത്രക്കാരും അഞ്ച് ജീവനക്കാരും അടക്കം 72 പേരുമായി റഷ്യയിലേക്ക് പോയ യാത്രാവിമാനം കസാഖ്സ്ഥാനിൽ തകര്‍ന്നുവീണ് കത്തിയമർന്നു. നിരവധി പേര് മരിച്ചു എന്നാണ് പ്രാഥമിക നിഗമനം. ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല....

കേരളത്തിന്റെ പുതിയ ഗവർണർ രാജേന്ദ്ര ആർലേകർ പ്രധാമന്ത്രിയുമായി അടുത്ത ബന്ധമുള്ള ആർ എസ്‌ എസ്‌ നേതാവ്

കേരളത്തിൻറെ പുതിയ ഗവർണറായി ഗോവയിൽ നിന്നുള്ള നേതാവായ രാജേന്ദ്ര വിശ്വനാഥ് ആർലേകറിനെ നിയമിച്ചുകൊണ്ട് രാഷ്ട്രപതിയുടെ ഉത്തരവ് ഇറങ്ങി. ആർലേകർ ഉടൻ കേരള ഗവർണറായി ചുമതലയേൽക്കും. പ്രധാമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുള്ള ആർ എസ്‌...

ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം രണ്ടുപേര്‍ ചേര്‍ന്ന് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. സർവകലാശാല വിദ്യാർത്ഥികളായ ഇരുവരും...

കാരവാനിനകത്ത് രണ്ട് യുവാക്കളുടെ മരണകാരണം ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക

കോഴിക്കോട് വടകരയിൽ കാരവാനിനകത്ത് രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇവരുടെ മരണകാരണം ജനറേറ്റിൽ നിന്നുള്ള വിഷപ്പുകയാണെന്ന് കണ്ടെത്തി. വാഹനത്തിലെ ജനറേറ്ററിൽ നിന്നും പുറം തള്ളിയ കാ‌ർബൺ മോണോക്‌സെെഡാണ്...

രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരള ഗവര്‍ണറായി ചുമതലയേല്‍ക്കും

കേരള ഗവര്‍ണര്‍ സ്ഥാനത്തേക്ക് രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ എത്തുന്നു. നിലവിലെ ഗവർണ്ണർ ആയ ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേക്കാണ് മാറ്റിയിരിക്കുന്നത്. നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരള ഗവര്‍ണറായി ചുമതലയേല്‍ക്കും.ഗോവ...

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യ, ടി വി പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോർട്ട്

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ നിർണ്ണായക റിപ്പോർട്ട് പുറത്ത്. കേസ് അന്വേഷിക്കുന്ന വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടിട്ടുണ്ട്. ടി വി പ്രശാന്ത്...

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ, മാജിദ് അൽ ഫുത്തൈം മാളുകളിൽ നാളെ മെഗാ സെയിൽ

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 30ആം വാർഷികത്തോടനുബന്ധിച്ച് നാളെ ഡിസംബർ 26ന് ദുബായിലെ മാജിദ് അൽ ഫുത്തൈം മാളുകളിൽ മെഗാ സെയിൽ നടക്കും. മെഗാ സെയിലിൽ 12 മണിക്കൂർ മെഗാ സെയിലിലൂടെ 90% വരെ...