2025 ലെ പുതുവർഷത്തെ വരവേൽക്കാൻ ദുബായിലെ 6 സ്ഥലങ്ങളിൽ ഗംഭീര വെടിക്കെട്ടുകൾ ഉൾപ്പെടെ പ്രത്യേക പരിപാടികൾ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ദുബൈയിൽ ആറിടത്ത് വെടിക്കെട്ട് പ്രകടനം ഉണ്ടാകും. ദുബായ് ഗ്ലോബൽ വില്ലേജ്, ബുർജ് ഖലീഫ, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ, ബുർജ് പാർക്ക്, അൽ സീഫ്, ബ്ലൂവാട്ടേഴ്സ് ആൻഡ് ദി ബീച്ച്, ജെ.ബി.ആർ, ഹത്ത എന്നിവിടങ്ങളിലാണ് കരിമരുന്ന് പ്രയോഗം നടക്കുന്നത്.
പുതുവത്സര രാവിൽ ബുർജ് പാർക്കിലെ ബുർജ് ഖലീഫയിൽ പ്രത്യേക പ്രദർശനവും അതോടൊപ്പം ഡൗൺ ടൗണിൽ വെടിക്കെട്ട് പ്രകടനവും നടക്കും. ഗ്ലോബൽ വില്ലേജിൽ, 2024 ഡിസംബർ 31 ചൊവ്വാഴ്ച രാത്രി വിവിധ രാജ്യങ്ങളിൽ പുതുവത്സര സമയങ്ങളിൽ 8 മണിക്ക് ആരംഭിച്ച് പുലർച്ചെ 1 മണിക്ക് അവസാനിക്കുന്ന ഏഴ് വെടിക്കെട്ടുകൾ ആണ് നടക്കുക. ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ കരിമരുന്ന് പ്രയോഗവും ഈജിപ്ഷ്യൻ ഗായകൻ മഹ്മൂദ് എൽ എസ്സെലിയുടെ പ്രത്യേക പ്രകടനവും നടക്കും.
ദുബായ് അൽസീഫിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ നേരത്തെ തുടങ്ങിയിരുന്നു. കൂറ്റൻ ക്രിസ്തുമസ് ട്രീ ഒരുക്കി ആഘോഷങ്ങൾ നടക്കുമ്പോൾ വലിയ ഗംഭീര വെടിക്കെട്ടോടുകൂടിയാണ് ചരിത്ര നഗരമായി ഒരുക്കിയിരിക്കുന്ന ഇവിടെ പുതുവർഷത്തെ വരവേൽക്കുക.