ഇന്ത്യന്‍ വംശജനായ ശ്രീറാം കൃഷ്ണന്‍ അമേരിക്കൻ പ്രസിഡണ്ടിന്റെ എഐ ഉപദേശകൻ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്യാബിനറ്റിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സീനിയര്‍ വൈറ്റ് ഹൗസ് പോളിസി അഡൈ്വസറായി ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകനും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുമായ ശ്രീറാം കൃഷ്ണന്‍ നിയമിതനായി. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി പോളിസിയിലെ അഡ്വൈസറായാണ് ശ്രീറാം കൃഷണനെ ട്രംപ് നിയോഗിച്ചത്. അമേരിക്കന്‍ പ്രസിഡന്റിനോടൊപ്പം വൈസ് പ്രസിഡന്റും 15 എക്‌സിക്യൂട്ടീവ് ഡിപ്പാര്‍ട്ടുമെന്റ് തലവന്മാരും ഉള്‍പ്പെടുന്ന സര്‍ക്കാരിന്റെ കാബിനറ്റിലേയ്ക്കാണ് ഇന്ത്യന്‍ വംശജരും ഉള്‍പ്പെടുന്നത്. രാജ്യത്തെ സർക്കാർ മേഖലകളിലുടനീളം എഐ നയം രൂപപ്പെടുത്തുന്നതിൽ ശ്രീറാം നിർണായക പങ്ക് വഹിക്കുമെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് അസൂര്‍ ടീമിന്റെ സ്ഥാപക അംഗമെന്ന നിലയില്‍ ശ്രീറാം കൃഷ്ണന്റെ കരിയറിലെ പ്രധാന നേട്ടങ്ങളെ കണക്കിലെടുത്താണ് ട്രംപ് ഇങ്ങനെയൊരു നിയമനം നടത്തിയത്. വൈറ്റ് ഹൗസിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപദേഷ്ടാവായി നിയമിതനായ ശ്രീറാം കൃഷ്ണന്‍ സര്‍ക്കാരിലുടനീളം എഐ നയം രൂപപ്പെടുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുമെന്ന് ട്രംപ് അറിയിച്ചു. ശ്രീറാം എഐ, ക്രിപ്റ്റോ കറൻസി പോളിസി വകുപ്പിൽ പുതുതായി നിയമിതനായ ഡേവിഡ് ഒ. സാക്സുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. പ്രസിഡന്റ്‌സ് കൗണ്‍സില്‍ ഓഫ് അഡൈ്വസേഴ്സ് ഓണ്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുമായി സഹകരിച്ചായിരിക്കും ശ്രീറാം കൃഷ്ണന്‍ പ്രവര്‍ത്തിക്കുക.

ശ്രീറാമിനെ നിയമനം അറിയിച്ച് ട്രംപ് എക്സ് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. നിയമനത്തിൽ ട്രംപിന് നന്ദി അറിയിച്ച്കൊണ്ട് ശ്രീറാം എക്സ് പോസ്റ്റ് പങ്കുവച്ചു. പേപാലിന്റെയും വൈറ്റ് ഹൗസ് എഐ & ക്രിപ്റ്റോയുടെയും മുന്‍ സിഒഒ ഡേവിഡ് ഒ സാക്സുമായി പ്രവര്‍ത്തിക്കാനുളള ആവേശം ശ്രീറാം കൃഷ്ണനും പങ്കുവെച്ചിട്ടുണ്ട്. എഐയിൽ അമേരിക്കൻ നേതൃത്വം ഉറപ്പാക്കുമെന്നും, രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനമുണ്ടെന്നും ശ്രീറാം പോസ്റ്റിൽ പറഞ്ഞു. എഐയിൽ അമേരിക്കൻ നേതൃത്വം ഉറപ്പാക്കുക, ശാസ്ത്ര സാങ്കേതിക വിദ്യ സംബന്ധിച്ച പ്രസിഡൻ്റിൻ്റെ കൗൺസിൽ ഓഫ് അഡ്വൈസേഴ്‌സുമായി ചേർന്ന് പ്രവർത്തിക്കുക തുടങ്ങിയവയാണ് ശ്രീറാമിന്റെ ചുമതലകൾ.

തമിഴ്‌നാട് സ്വദേശിയാണ് ശ്രീറാം കൃഷ്ണൻ. കാഞ്ചീപുരം എസ്ആർഎം വള്ളിയമ്മൈ എഞ്ചിനീയറിംഗ് കോളേജിൽ നിന്നാണ് ബിരുദം നേടിയത്. പിന്നീട് മൈക്രോസോഫ്റ്റിൽ കരിയർ ആരംഭിച്ചു. വിൻഡോസ് അസ്യൂറിൻ്റെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് ശ്രീറാം. അസ്യൂറിൻ്റെ എപിഐകളുടെയും സേവനങ്ങളുടെയും ഭാഗമായാണ് ശ്രീറാം പ്രവർത്തിച്ചിരുന്നത്. ‘പ്രോഗ്രാമിങ് വിൻഡോസ് അസ്യൂർ’ എന്ന പുസ്തകത്തിന്റെ രചയിതാവാണ്. 2013 ൽ ശ്രീറാം ഫേസ്ബുക്കിന്റെ ഭാഗമായി. കമ്പനിയുടെ മൊബൈൽ ആപ്പ് പരസ്യ വിഭാഗത്തിൽ സുപ്രധാന പങ്ക് വഹിച്ചു. ശേഷം സ്നാപ്പിലും ശ്രീറാം ജോലി ചെയ്തിട്ടുണ്ട്. 2019 ൽ ശ്രീറാം എക്സിന്റെ ഭാഗമായി. പ്ലാറ്റ്‌ഫോമിന്റെ പുനഃക്രമീകരണത്തിൽ ഇലോൺ മസ്‌കുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. 2021-ൽ ആൻഡ്രീസെൻ ഹൊറോവിറ്റ്‌സിൽ (a16z) പൊതു പങ്കാളിയായി. പിന്നീട് 2023-ൽ, ലണ്ടനിലെ സ്ഥാപനത്തിൻ്റെ ആദ്യത്തെ അന്താരാഷ്ട്ര ഓഫീസിന് നേതൃത്വം നൽകി.

നിക്ഷേപകനും ഇന്ത്യൻ ഫിൻടെക് കമ്പനിയായ ക്രെഡിൻ്റെ ഉപദേശകനുമാണ് ശ്രീറാം. ഭാര്യ ആരതി രാമമൂർത്തിയ്‌ക്കൊപ്പം ‘ആരതി ആൻഡ് ശ്രീറാം ഷോ’ എന്ന പോഡ്‌കാസ്റ്റും ചെയ്യാറുണ്ട്. അമേരിക്കൻ സര്‍ക്കാരിന്റെ കാബിനറ്റിലേയ്ക്ക് ഇന്ത്യന്‍ വംശജനും ഉൾപ്പെടുന്നതോടെ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ വംശജരുടെ സാന്നിധ്യം വര്‍ധിച്ചു വരികയാണ്. അമേരിക്കയുടെ സെക്കന്‍ഡ് ലേഡി, നിയുക്ത വൈസ് പ്രസിഡന്റ് ജെ. ഡി. വാന്‍സിന്റെ ഭാര്യയും ഇന്ത്യന്‍ വംശജയുമായ ഉഷ വാന്‍സാണ്. പരസ്യമായി പ്രഖ്യാപിക്കാത്ത എക്‌സിക്യൂട്ടീവ് നിയമനങ്ങളില്‍ ഇന്ത്യന്‍ വംശജരായ വിവേക് രാമസ്വാമി, കാഷ് പട്ടേല്‍, ഡോക്ടര്‍ ജെയ് ഭട്ടാചാര്യാ, ഹര്‍മിത് ധില്ലന്‍ എന്നിവരും ഉള്‍പ്പെടുമെന്നാണ് വിലയിരുത്തലുകള്‍. ഹര്‍മിത് ധില്ലന്‍ ഡിഫന്റര്‍ ഓഫ് സവില്‍ റൈറ്റ്‌സ് വകുപ്പിലും, ഡോ. ജെയ് ഭട്ടാചാര്യ ഇന്നോവേറ്റര്‍ ഇന്‍ പബ്ലിക് ഹെല്‍ത്തിലും, കാഷ് പട്ടേല്‍ എഫ്.ബി.ഐ. ഡയറക്ടറായും, വിവേക് രാമസ്വാമി സ്ട്രീമിംഗ് ഗവണ്‍മെന്റ് എഫിഷെന്‍സി വകുപ്പിലും ജനുവരി 20ന് ചുമതലയേല്‍ക്കുമെന്ന് വിവരങ്ങള്‍.

ആദ്യ’ഉഡാൻ യാത്രി’കഫേ തുറന്നു

വിമാനത്താവളത്തിൽ കുറഞ്ഞ ചെലവിൽ ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ഉഡാൻ യാത്രി കഫേ പദ്ധതിയുമായി കേന്ദ്ര സർക്കാർ. കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റനാഷണൽ വിമാനത്താവളത്തിൽ വ്യോമയാന മന്ത്രി കെ രാംമോഹൻ നായിഡുവാണ് ആദ്യ...

‘എം ആർ അജിത് കുമാറിന്റെത് കള്ളമൊഴി’, ഡിജിപിക്ക് പരാതിയുമായി പി വിജയൻ

സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും പോര്. എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ ഇന്‍റലിജന്‍സ് വിഭാഗം മേധാവി പി. വിജയന്‍റെ പരാതി. തനിക്കെതിരെ എം ആർ അജിത് കുമാർ കള്ളമൊഴി നൽകിയെന്നാണ് വിജയന്റെ പരാതി....

ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു വിവാഹിതരായി

ഇന്ത്യൻ ബാഡ്മിന്റൺ താരവും ഒളിമ്പ്യനുമായ പിവി സിന്ധുവും വെങ്കട്ട ​ദത്ത സായിയും വിവാഹിതരായി. പാരമ്പര്യ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഉദയ്പൂരിലായിരുന്നു വിവാഹം നടന്നത്. ഔദ്യോ​ഗികമായി ചിത്രങ്ങളൊന്നും ഇരുവരും...

‘വിഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപം’: വെള്ളാപ്പള്ളി നടേശൻ

പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ വീണ്ടും ആഞ്ഞടിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ അഹങ്കാരത്തിൻ്റെ ആൾരൂപമാണെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. സ്വയം രാജാവാണെന്നാണ് സതീശന്‍ കരുതുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. "തറ പറ പറയുന്ന...

‘കേരള രാഷ്ട്രീയത്തിലെ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമായിരിക്കും കെ കരുണാകരൻ ‘: ചെന്നിത്തല

മുൻ മന്ത്രിയായിരുന്ന ലീഡർ കെ.കരുണാകരന്റെ 14-ാം ചരമവാർഷികമാണിന്ന്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ അനുസ്മരണ യോ​ഗങ്ങളും ഇന്ന് നടക്കും. ഇന്ന് രാവിലെ കനകക്കുന്ന് വളപ്പിലെ ലീഡർ പ്രതിമയ്ക്ക് മുമ്പിൽ ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ലീഡർ...

ജമാഅത്തെ ഇസ്‌ലാമിക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങള്‍ മുസ്ലീങ്ങൾക്കെതിരല്ല: സിപിഎം

രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി സി.പി.എം നേതാക്കൾ രംഗത്ത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി,...

ശബരിമലയിൽ ഭക്തരുടെ വൻ തിരക്ക്, മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു

ശബരിമലയിൽ ഇത്തവണത്തെ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. ശബരിമലയിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്ക് പരിഗണിച്ചാണ് സുപ്രധാന തീരുമാനം. സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ മാസം 25ന് വെർച്വൽ...

പി കെ ശശിയെ രണ്ടു പദവികളിൽ നിന്ന് ഒഴിവാക്കി, തീരുമാനം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ

പാർട്ടി നടപടി നേരിട്ട പി.കെ ശശിയെ രണ്ടു പദവികളിൽ നിന്ന് കൂടി നീക്കി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ നിന്നാണ് നീക്കിയത്. പകരം സിപിഐഎം പാലക്കാട് ജില്ലാ...