പുതിയ വൈദ്യുത നിരക്ക്, ഏകദേശം 300 രൂപ വരെ കൂടിയേക്കും

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉയർത്തി കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവിറക്കിയത്. യൂണിറ്റിന് 16 പൈസയുടെ വര്‍ധനവാണ് ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഉണ്ടായിരിക്കുന്നത്. നിരക്ക് വർധന വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. 2025-ൽ യൂണിറ്റിന് 12 പൈസയും വര്‍ധിക്കുമെന്ന് അറിയിപ്പുണ്ട്. നിരക്ക് വർദ്ധനവോടെ വീടുകളിലെ വൈദ്യുതിബില്ലില്‍ രണ്ടുമാസത്തിലൊരിക്കല്‍ ഏകദേശം 14 രൂപ മുതല്‍ 300 വരെ വര്‍ധനയുണ്ടാവും. എന്നാല്‍, കാലാകാലം ഏര്‍പ്പെടുത്തുന്ന സര്‍ച്ചാര്‍ജും 10 ശതമാനം വൈദ്യുതി ഡ്യൂട്ടിയും കണക്കാക്കുമ്പോള്‍ ഇതിലും കൂടും.

കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടതിന്‍റെ പകുതിയില്‍ത്താഴെയാണ് റഗുലേറ്ററി കമ്മിഷന്‍ കൂട്ടാന്‍ ഉത്തരവിട്ടത്. രണ്ടുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് നിരക്കു കൂട്ടുന്നത്. 2022, 2023 എന്നീ വർഷങ്ങളിലും നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ജനുവരി മുതല്‍ മേയ് വരെ അഞ്ചുമാസത്തേക്ക് വേനല്‍ക്കാല നിരക്കായി 10 പൈസ കെ.എസ്.ഇ.ബി. അധികം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. ചെറുകിട വ്യവസായങ്ങള്‍ക്ക് അഞ്ചുപൈസ വീതം രണ്ടുവര്‍ഷവും കൂടും. വന്‍കിട വ്യവസായങ്ങള്‍ക്ക് ഈ വര്‍ഷം 10 പൈസയും അടുത്തവര്‍ഷം അഞ്ചുപൈസയും കൂടും.

വീടുകളില്‍ വിവിധ സ്ലാബുകളിലെ വര്‍ധന 15 പൈസ മുതല്‍ 25 പൈസവരെയാണ്. വീടുകളില്‍ വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും നല്‍കേണ്ട ഫിക്സഡ് ചാര്‍ജ് രണ്ടുവര്‍ഷത്തേക്കും അഞ്ചുമുതല്‍ 30 രൂപവരെ കൂട്ടി. ഇത് ചെറുകിട വാണിജ്യ സ്ഥാപനങ്ങള്‍ക്ക് കൂടില്ല. പെട്ടിക്കടകള്‍ക്ക് അഞ്ചുപൈസ കൂടും. ഈവര്‍ഷത്തെ നിരക്കുകള്‍ 2025 മാര്‍ച്ച് 31 വരെയാണ് ബാധകം. അടുത്തവര്‍ഷത്തെ നിരക്കുകള്‍ 2027 മാര്‍ച്ച് 31 വരെ തുടരും. ഇതോടൊപ്പം കാലാകാലമുള്ള സര്‍ച്ചാര്‍ജും നല്‍കേണ്ടിവരും. ഡിസംബറില്‍ ഇത് യൂണിറ്റിന് 15 പൈസയാണ്. മീറ്റര്‍ വാടക കൂട്ടില്ല. ഒരു മാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ബി.പി.എല്‍. വിഭാഗങ്ങളിലെ വീടുകളില്‍ നിരക്ക് കൂടില്ല. കാര്യക്ഷമത കൂട്ടിയും ചെലവുചുരുക്കിയും കുറഞ്ഞനിരക്കില്‍ വൈദ്യുതിവാങ്ങിയും നഷ്ടം പരമാവധി കുറയ്ക്കാന്‍ ബോര്‍ഡിനോട് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴ്നാട്ടിൽ വിജയ്‌യുടെ ടിവികെ വിജയത്തിലേക്ക്

തമിഴ്നാട്ടിൽ ഡിഎംകെ, എഐഡിഎംകെ എന്നിവരെ പിന്നിലാക്കി നടൻ വിജയ്‌യുടെ ടിവികെ മുന്നേറ്റം തുടരുകയാണ്. വോട്ടെണ്ണൽ പുരോഗമിക്കവെ രാവിലെ 11.00 മണിവരെയുള്ള ഇലക്ഷൻ കമ്മീഷന്റെ കണക്കുകൾ പ്രകാരം, തമിഴ്നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ...

ധർമ്മടത്ത് ലീഡ് തിരിച്ചുപിടിച്ച് പിണറായി വിജയൻ

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരവെ ധർമ്മടത്ത് ലീഡ് തിരിച്ചുപിടിച്ച് പിണറായി വിജയൻ. തുടക്കത്തിൽ പിന്നിലായിരുന്ന പിണറായി വിജയൻ ധർമ്മടത്ത് ലീഡ് തിരിച്ചുപിടിച്ചു. ആദ്യ ആറു റൗണ്ടിലും പിണറായി വിജയൻ പിന്നിലായിരുന്നു. നിലവിൽ...

കേരളത്തിൽ ഭരണം ഉറപ്പിച്ച് യു ഡി എഫ്, മന്ത്രിമാർ പിന്നിൽ

കേരളത്തിൽ 10 വർഷത്തെ ഭരണത്തിന് വിരാമമിട്ട് നിയമസഭ തെരെഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ എൽ ഡി എഫ് പിന്നിൽ. പാർട്ടി കോട്ടകളിൽ പോലും വിള്ളലുകൾ ഉണ്ടായി. മുഖ്യമന്തി പിണറായി വിജയൻ പോലും ധർമ്മടത്ത് ആദ്യ റൗണ്ടുകളിൽ...

ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജി രണ്ടാം സ്ഥാനത്ത്

പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ ഭവാനിപ്പൂരിൽ മുഖ്യമന്ത്രി മമതാ ബാനർജി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് ബിജെപി സ്ഥാനാർത്ഥിയാണ് മുന്നിൽ. സംസ്ഥാനത്ത് ബിജെപി കേവല...

കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു

ഒരു മാസം നീണ്ട കാത്തിരിപ്പിനും ആകാംക്ഷകൾക്കും വിരാമമിട്ട് കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 43 സ്ഥലങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ രാവിലെ എട്ട് മണിയോടെയാണ് നടപടികൾ ആരംഭിച്ചത്....

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ്

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ് നടക്കും. ഡയമണ്ട് ഹാർബർ, മഗ്രഹത്ത് പശ്ചിം നിയമസഭാ സീറ്റുകളിലെ 15 പോളിംഗ് സ്റ്റേഷനുകളിൽ ശനിയാഴ്ച റീപോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച ഉത്തരവിട്ടു. സൗത്ത് 24...

ആഗോള ഇന്ധനവില വർധന; വാണിജ്യ സിലിണ്ടറുകൾക്ക് വില കൂട്ടി

ആഗോള വിപണിയിൽ ഊർജ വില കുതിച്ചുയരുന്നു. എന്നാൽ പെട്രോൾ, ഡീസൽ വിലയും നിലവിൽ മാറ്റമില്ലാതെ തുടരുന്നു. പാചകവാതകം, ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ഇന്ധനം എന്നിവയുടെ വിലയിൽ മാറ്റം വരുത്തിയില്ല. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന...

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ കനത്ത ചൂടിൽനിന്നും ആശ്വാസമായി വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കേരളത്തിൽ...