തുടര്‍ച്ചയായ അഞ്ച് ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. രണ്ടാഴ്ച കൊണ്ട് 4160 രൂപ കുറഞ്ഞ ശേഷം ഇന്ന് സ്വർണത്തിന് നേരിയ വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 6945 രൂപയിലും പവന് 55560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബർ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും താഴേക്കെത്തിയിരിക്കുകയായിരുന്നു. ഇന്നലെ പവന് 880 രൂപ കുറഞ്ഞ് 55,480 രൂപയായിരുന്നു. ഗ്രാമിന് ഇന്നലെ 110 രൂപയാണ് കുറഞ്ഞത്. 6935 രൂപയാായിരുന്നു വില. 59,640 വരെ ഉയർന്ന ശേഷമാണ് സ്വർണവില കുത്തനെ ഇടിഞ്ഞത്. രണ്ടാഴ്ച കൊണ്ട് 4160 രൂപയാണ് കുറഞ്ഞത്. നവംബർ ഒന്നിന് 59,080 രൂപയായിരുന്നു വില.
സെപ്തംബർ 20 നാണ് ആദ്യമായി സ്വർണവില 55000 കടന്നിരുന്നത്. പിന്നീട് ഇങ്ങോട്ട് വില കുതിച്ചുയരുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 2500 രൂപയാണ് സ്വർണവില കുറഞ്ഞിരുന്നത്. ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു.