ആത്മകഥാ വിവാദം, ഗൂഡാലോചന കണ്ടെത്തണം; ഡിജിപിക്ക് പരാതി നൽകി ഇപി ജയരാജൻ

ആത്മകഥാ വിവാദത്തിൽ ഡിസി ബുക്ക്സിനെ തള്ളി ഇപി ജയരാജൻ രംഗത്ത്. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയതായും ജയരജൻ വ്യക്തമാക്കുന്നു. വിവാദം ആസൂത്രിതമാണെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും മാധ്യമ പ്രവർത്തകരോട് അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുക എന്ന അജണ്ടയുടെ പുറത്താണ് ഇപ്പോൾ ആത്മകഥാ വിവാദം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരം വിവാദങ്ങൾക്കായി എടുക്കുകയാണ്. ഇതേപോലെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഘട്ടത്തിലും ഒന്നരകൊല്ലം മുൻപ് നടന്ന വിഷയം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻശ്രമിച്ചു. വളരെ ആസൂത്രിതമായ ശ്രമമാണ് ഇതിന് പിന്നിൽ നടക്കുന്നത്. ഇപ്പോൾ ആത്മകഥയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളും വസ്തുതാ വിരുദ്ധമാണ്. തൻ്റെ പുസ്തകം പ്രസിദ്ധീകരിക്കാൻ ഒരാളെയും ചുമതലപ്പെടുത്തിയിട്ടില്ല. ഡിസി ബുക്ക്സിന് പിന്നെ എങ്ങനെയാണ് പ്രകാശനച്ചടങ്ങ് നടത്താൻ സാധിക്കുക.

ഈ വിഷയം ബോധപൂർവം ഉണ്ടാക്കിയതാണെന്ന് പറയേണ്ട ആവശ്യമില്ല. ഡിസി ബുക്ക്സിന് യാതൊന്നും ഞാൻ കൈമാറിയിട്ടില്ല. ഇന്ന് രാവിലെ മാധ്യമങ്ങളിലൂടെയാണ് പുസ്തക പ്രകാശനത്തിൻ്റെ വിവരങ്ങൾ അറിയുന്നത്. ഇതുവരെ എഴുതിത്തീരാത്ത പുസ്തകം ഇവർ എങ്ങനെ പ്രസിദ്ധീകരിക്കും. എൻ്റെ പുസ്തകം പ്രകാശനം ചെയ്യുമ്പോൾ ഞാനല്ലേ അതെല്ലാവരേയും അറിയിക്കേണ്ടത്. അതുകൊണ്ടുതന്നെ വിഷയത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കണം. അതിനാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്.

രണ്ട് ഭാഗമായാണ് പ്രസിദ്ധീകരിക്കാൻ ഉദ്ധേശിച്ചിട്ടുള്ളത്. അതിൻ്റെ പണികൾ ഇതുവരെ അവസാനിച്ചിട്ടില്ല. ഇതുവരെ ഒരു പബ്ലിക്കേഷൻസുമായി ധാരണയിൽ എത്തിയിട്ടില്ല. ആദ്യം പുസ്തകം പൂർത്തീകരിച്ച് ഒരിക്കൽക്കൂടി പരിശോധിക്കണം, എന്തെങ്കിലും ഭാഗങ്ങൾ വിട്ടുപോയിട്ടുണ്ടെങ്കിൽ അവയെല്ലാം കൂട്ടിച്ചേർക്കണം. എഴുതിയ അത്രയും ഭാഗം എൻ്റെ വിസ്വസ്ഥനായ ഒരു മാധ്യമ പ്രവർത്തകൻ്റെ കൈവശം കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഭാഗത്തനിന്നും അവയൊന്നും പുറത്തുപോകാൻ സാധ്യതയില്ല. ഇപ്പോൾ പുറത്തുവന്ന തലക്കെട്ടടക്കം എനിക്ക് അറിവില്ലാത്തതാണ്. ഡിസി ബുക്ക്സും മൃതയഭൂമിയുമാണ് തന്നോടിപ്പോൾ താൽപ്പര്യം അറിയിച്ച് എത്തിയിട്ടുള്ളത്. ഇവരിൽ ആരുമായും കരാറിൽ എർപ്പെട്ടിട്ടില്ല. ഇഎംഎസിനൊപ്പമുള്ള കവർപോലും താൻ ആർക്കും നൽകിയിട്ടില്ല.

സ്വർണ്ണ വിലയിൽ വൻ ഇടിവ്, മെയ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

സ്വർണ്ണവിലയിൽ ഇന്നലെ ഉയർന്ന വിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 8,610 രൂപയാണ് സ്വർണ്ണ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇന്നലെ 8,805 രൂപയായിരുന്നു വിപണി വില. 195...

മലപ്പുറത്ത് റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നു

മലപ്പുറത്ത് കാളികാവ് അടയ്ക്കാക്കുണ്ടിൽ റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നു. ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂർ ആണ് കൊല്ലപ്പെട്ടത്. കാളികാവ് അടയ്ക്കാക്കുണ്ടിൽ റാവുത്തൻകാവ് ഭാഗത്ത് സ്ലോട്ടർ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ്...

പാക്കിസ്ഥാനിൽ ആണവ ചോർച്ചയില്ല, സ്ഥിരീകരിച്ച് രാജ്യാന്തര ആണവോർജ ഏജൻസി

പാകിസ്താനിൽ ആണവ ചോർച്ചയില്ല എന്ന് സ്ഥിരീകരിച്ച് രാജ്യാന്തര ആണവോർജ ഏജൻസി. ചോർച്ച ഉണ്ടെന്ന സോഷ്യൽ മീഡിയ പ്രചാരണം ഐ.എ.ഇ.എ. തള്ളി. ഇന്ത്യൻ ആക്രമണത്തിൽ ആണവ നിലയം തകർന്നു എന്നായിരുന്നു പ്രചാരണം. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ...

തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്: മുൻമന്ത്രി ജി സുധാകരൻ

ആലപ്പുഴ: തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരന്‍റെ വെളിപ്പെടുത്തൽ. 36 വർഷം മുൻപ് നടന്ന 1989 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ളതാണ് സുധാകരന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ. ഈ...

പഹൽഗാം ഭീകരാക്രമണത്തിൽ യുഎൻ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാൻ ഇന്ത്യ

പഹൽഗാം ഭീകരാക്രമണത്തിലും പിന്നാലെയുണ്ടായ ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിലും യു എൻ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാൻ ഇന്ത്യ. ഇതിനായി ഇന്ത്യൻ പ്രതിനിധി സംഘത്തെ തീരുമാനിച്ചു. അംബാസിഡർ പി ഹരീഷാകും യു എൻ...

21 ദിവസം പാകിസ്ഥാൻ കസ്റ്റഡിയിൽ കഴിഞ്ഞ ബിഎസ്എഫ് ജവാൻ നേരിട്ടത് അധിക്ഷേപങ്ങൾ

പാകിസ്‌ഥാൻ വിട്ടയച്ച അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ജവാൻ പൂർണം കുമാർ ഷാ നേരിട്ടത് അധിക്ഷേപങ്ങൾ എന്ന് റിപ്പോർട്ട്. പൂർണം കുമാർ ഷായെ പാകിസ്ഥാൻ അധികാരികൾ കണ്ണുകൾ കെട്ടിയിട്ടു, ഉറക്കം കെടുത്തി, വാക്കുകൾ...

പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ കൂടി വധിച്ചു

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ വധിച്ചതായാണ് വിവരം. ത്രാൽ പ്രദേശത്തെ നാദിർ ഗ്രാമത്തിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. നാദറിൽ സൈന്യം നടത്തിയ ഓപ്പറേഷനിലാണ്...

പ്രതിരോധ മന്ത്രിയുടെ ജമ്മു കശ്മീർ സന്ദർശനം മാറ്റിവെച്ചു

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ജമ്മു കശ്മീർ സന്ദർശനം മാറ്റിവെച്ചു. ഔദ്യോഗിക തിരക്കുകൾമൂലമാണ് സന്ദർശനം മാറ്റിവെച്ചത് എന്നാണ് വിവരം. ജമ്മു കാശ്മീരിലെ സുരക്ഷാ സാഹചര്യം നേരിട്ട് വിലയിരുത്താൻ ആണ് പ്രതിരോധ മന്ത്രി ജമ്മു...