നിരന്തരമായ പൊരുതലാണ് സ്ത്രീ ജീവിതം: അശ്വതി ശ്രീകാന്ത്

നിരന്തരമായ പൊരുതലാണ് സ്ത്രീ ജീവിതമെന്ന് എഴുത്തുകാരിയും നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്.
പ്രതിസന്ധികൾ നേരിടുന്ന സ്ത്രീകളെ സ്ത്രീകൾ തന്നെ തള്ളിപ്പറയുന്ന പ്രവണത വർധിക്കുന്നുവെന്നും സ്ത്രീകൾ എപ്പോഴും സ്ത്രീകളെ പിന്തുണക്കണമെന്നും അശ്വതി ശ്രീകാന്ത് പറഞ്ഞു. 43-മത് ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ‘റേഡിയോ വീചികളിൽ നിന്ന് ലിഖിതാക്ഷരത്തിലേക്ക്- അശ്വതി ശ്രീകാന്തുമൊത്ത് ഒരു വൈകുന്നേരം’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അശ്വതി.
സ്ത്രീകൾ ഒരു പ്രശ്നത്തെക്കുറിച്ച് തുറന്ന് സംസാരിക്കുമ്പോൾ അതെക്കുറിച്ച് കൃത്യമായി അറിയുന്ന സ്ത്രീകൾ അതിനെ റദ്ദ് ചെയ്യരുത്. അങ്ങനെ വന്നാൽ അവർ പങ്കുവെക്കുന്ന പ്രശ്നങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്ന് അശ്വതി ചൂണ്ടിക്കാട്ടി. പെൺകുട്ടികൾ ചെറുപ്പം മുതൽ ഏറ്റവും കൂടുതൽ പ്രാവശ്യം കേൾക്കുന്ന നിർദേശം ‘ശബ്‌ദം താഴ്ത്തി സംസാരിക്കൂ’ എന്നതായിരിക്കും. പുരുഷന്മാർ ചെയ്യുന്നതൊക്കെ അതേപടി ചെയ്യുന്നതല്ല ഫെമിനിസം. ഒരാൾ എങ്ങനെ സ്വയം സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. നിരന്തരമായി പൊരുതുന്നതാണ് ഓരോ സ്ത്രീയുടെയും ജീവിതമെന്നും അശ്വതി പറഞ്ഞു.

ഒൻപത് കഥകൾ അടങ്ങിയ ‘കാളി’ എന്ന പുസ്തകം വേഗത്തിൽ എഴുതിത്തീർത്ത പുസ്തകമാണ്. ഇതിലെ ചില കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കാൻ സാധിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

കോവിഡ് കാലത്താണ് മറ്റുള്ളവരെ കൂടുതലായി കേൾക്കാൻ തുടങ്ങിയത്. അപരിചിതരായ പലരും വിളിച്ച് സങ്കടങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് ജീവിത പരിശീലക എന്ന ദൗത്യത്തിലേക്ക് കടന്നത്. ഇതിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾക്ക് താഴെ വരുന്ന ചില കമന്റുകളിൽ അശ്ലീല പ്രയോഗങ്ങൾ ഉണ്ടാകാറുണ്ട്. ആദ്യമൊക്കെ കരയുമായിരുന്നു, പിന്നീട് അവയെ അതിജീവിക്കാനും അത്തരം സമീപനങ്ങളെ തള്ളിക്കളയാനും പഠിച്ചു.

മക്കളെ വളർത്തുന്നതിനുള്ള സുപ്രധാനമായ ചില പാഠങ്ങൾ സ്വായത്തമാക്കിയത് മൂത്ത മകളിൽ നിന്നാണെന്ന് അശ്വതി പറഞ്ഞു. ചെറുപ്പത്തിൽ ഉണ്ടാകുന്ന മാനസിക ആഘാതങ്ങൾ കുട്ടികളുടെ സ്വഭാവത്തെ ബാധിക്കുമെന്നതിന് ഒരു അനുഭവം അശ്വതി പങ്കുവെച്ചു.
ബാല്യകാലത്ത് വഴക്ക് കൂടുമ്പോൾ ‘അമ്മ ‘ നിശബ്ദ ചികിത്സ’ നൽകുമായിരുന്നു. ദിവസങ്ങളോളം മിണ്ടാതിരിക്കുക എന്ന ശിക്ഷയായിരുന്നു ആ ചികിത്സ. ‘അമ്മ വീണ്ടും മിണ്ടുന്നത് വരെ കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നു. പിന്നീട് ജീവിത പങ്കാളിയോ അടുത്ത സുഹൃത്തുക്കളോ തിരക്ക് മൂലമോ മറ്റോ മിണ്ടാതെയിരുന്നാൽ അത് തന്നെ ശിക്ഷിക്കുന്നതിനാണെന്ന് തോന്നിയിരുന്നു. ഇപ്പോൾ അത്തരം തോന്നലുകളിൽ നിന്ന് മുക്തയായിയെന്നും അശ്വതി ശ്രീകാന്ത് പറഞ്ഞു. മാധ്യമ പ്രവർത്തകൻ അനൂപ്‌ കീച്ചേരി മോഡറേറ്ററായിരുന്നു.

രാത്രിയിലും പാക് പ്രകോപനം; ഐപിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു

ഐ പിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിൽ നിന്ന് കളിക്കാരെ മാറ്റി. കാണികളെയും അതിവേഗം ഒഴിപ്പിക്കുന്നു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രണ്ടിലധികം ഫ്ലഡ്‌ലൈറ്റ് ടവറുകൾ പ്രവർത്തിക്കുന്നത്...

നാല് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ, രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിൽ

2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം...

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്‌ഫോടനം, ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ഇസ്ലാമാബാദിനെ...

സർക്കാർ ഉത്തരവ്: ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് എക്സ്

ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ബ്ലോക്ക് ചെയ്യാൻ തുടങ്ങി. ഇന്ത്യ ഗവൺമെൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ, നിബന്ധനകൾ പാലിക്കാത്ത പക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് ഗണ്യമായ പിഴയും ജയിൽ...

പാക് മിസൈൽ ആക്രമണം; അതീവ ജാഗ്രതയിൽ രാജ്യം

വ്യാഴാഴ്ച രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇന്ന് വൈകുന്നേരം ശത്രുത വർദ്ധിച്ചതോടെ, ജമ്മു, പഞ്ചാബിലെ പത്താൻകോട്ട്, രാജസ്ഥാനിലെ ജയ്സാൽമർ എന്നിവിടങ്ങളിൽ...

പാകിസ്ഥാൻ്റെ എഫ് -16 വിമാനം തകർത്ത് ഇന്ത്യൻ വ്യോമ പ്രതിരോധം

ജമ്മുവിലെയും പഞ്ചാബിലെയും ഒന്നിലധികം സ്ഥലങ്ങളിൽ ഇസ്ലാമാബാദ് ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ എഫ്-16 വിമാനം വെടിവച്ചു വീഴ്ത്തി. അതേസമയം, ജമ്മു കശ്മീരിലെ ഉദംപൂരിലും രാജസ്ഥാനിലെ ജയ്സാൽമറിലും ഡ്രോൺ...

യുഎസ് കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

വ്യാഴാഴ്ച സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയർന്നു, സെന്റ് പീറ്റേഴ്‌സിന്റെ മണികൾ മുഴങ്ങി, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ഒരു പുതിയ പോപ്പിനെ കർദ്ദിനാൾമാർ തിരഞ്ഞെടുത്തുവെന്നും റോമൻ കത്തോലിക്കാ സഭയുടെ ചുമതല ഏറ്റെടുക്കുമെന്നും...