എൻ എം പണിയ്ക്കർ ബ്രൂണൈയുടെ ഇന്ത്യയിലെ ഓണററി ട്രേഡ് കമ്മീഷണർ

ദുബൈയിലെ മലയാളി വ്യവസായി എൻ.എം പണിയ്ക്കർ ബ്രൂണൈയുടെ ഇന്ത്യയിലെ ഓണററി ട്രേഡ് കമ്മീഷണറായി നിയമിതനായി. ദുബായിലെ എക്‌സ്‌പെർട്ട് യുണൈറ്റഡ് മറൈൻ സർവീസ് കമ്പനിയുടെ സ്ഥാപക ചെയർമാനാണ് എൻ.എം പണിയ്ക്കർ. മറൈൻ വ്യവസായത്തിൽ അന്താരാഷ്ട്ര ബിസിനസ് ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിൽ എൻ.എം പണിയ്ക്കർ നൽകിയ നേതൃത്വവും, യുഎഇയിലെ വിവിധ മറൈൻ കമ്പനികൾക്കും, ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നൽകിയ സംഭാവനകളും പരിഗണിച്ചാണ് ബ്രൂണൈയുടെ ഇന്ത്യ കോമൺവെൽത്ത് ട്രേഡ് കൗൺസിലിലേക്ക് ഓണററി ട്രേഡ് കമ്മീഷണറായി അദ്ദേഹത്തെ നിയമിച്ചത്. വിദേശകാര്യ മന്ത്രാലയത്തിൻ്റെയും (എംഇഎ), ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ്റെയും (ഐഇടിഒ) ശുപാർശകളെ തുടർന്നാണ് നിയമനം.

ചെന്നെയിലെ ഐടിസി ഗ്രാൻഡ് ചോള ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യയിലെ ബ്രൂണൈ ദാറുസ്സലാം ഹൈക്കമ്മീഷണർ ഡാറ്റോ അലൈഹുദ്ദീൻ മുഹമ്മദ് താഹയിൽ നിന്നാണ് ട്രേഡ് കമ്മീഷണർ പദവി സ്വീകരിച്ചത്. ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ്റെ പ്രസിഡണ്ട് ഡോ.ആസിഫ് ഇഖ്ബാൽ, വാലി കഷ്വി (വൈസ് പ്രസിഡണ്ട്, ഐ.ഇ.ടി.ഒ), മൗന യോഗി സ്വാമി ഹരി നാരായണൻ, വി.സുരേഷ് കുമാർ, പ്രവീൺ കുമാർ, ഡയസ് ഇടിക്കുള, എൻ. കൃഷ്‌ണ, അഡ്വ. സുധീർ ബാബു, എന്നിവർ പ്രസംഗിച്ചു. ട്രേഡ് കമ്മീഷണറായുള്ള ഔദ്യോഗിക നിയമന ചടങ്ങ് ഡിസംബറിൽ ബ്രൂണെയിൽ നടക്കും. ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.

ഓണററി ട്രേഡ് കമ്മീഷണർ എന്ന നിലയിൽ, ബ്രൂണെയും ഇന്ത്യയും തമ്മിലുള്ള അന്താരാഷ്ട്ര വ്യാപാര കരാറുകൾ സുഗമമാക്കുക, വ്യാപാരം പ്രോത്സാഹിപ്പിക്കുക, സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുക, തുടങ്ങിയ ചുമതലകൾ പണിയ്ക്കർ വഹിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം, മറൈൻ വ്യവസായത്തെ വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള പരിപാടികളിലും സംരംഭങ്ങളിലും സജീവമാക്കുമെന്ന് പണിയ്ക്കർ പറഞ്ഞു.

അന്താരാഷ്ട്ര മറൈൻ ഇൻവെസ്റ്റ്‌മെൻ്റ് മീറ്റ്

പുതുതായി നിയമിതനായ ട്രേഡ് കമ്മീഷണർ എൻ.എം. പണിക്കർ, ആഗോള സമുദ്ര മേഖലയിലെ പ്രധാന സംരംഭകരുമായി സഹകരിച്ച് ബ്രൂണെയിൽ ഒരു “അന്താരാഷ്ട്ര മറൈൻ ഇൻവെസ്റ്റ്‌മെൻ്റ് മീറ്റ്” സംഘടിപ്പിക്കുന്നതിനുള്ള പ്രോജക്ട് ഇന്ത്യയിലെ ബ്രൂണൈ ഹൈക്കമ്മീഷണർ മുഖേന ബ്രൂണെ പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. ബ്രൂണെയുടെ വളരുന്ന സമുദ്ര വ്യവസായത്തിലെ വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനുമുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി നിക്ഷേപകരെയും വ്യവസായ പ്രമുഖരെയും നയരൂപീകരണക്കാരെയും ബന്ധിപ്പിക്കുന്നതിനാണ് “അന്താരാഷ്ട്ര മറൈൻ ഇൻവെസ്റ്റ്‌മെൻ്റ് മീറ്റ്” സംഘടിപ്പിക്കുന്നത്.

“ബ്രൂണെയിലെ മറൈൻ വികസനത്തിൽ നാവിഗേറ്റിംഗ് അവസരങ്ങൾ” എന്നതായിരിക്കും സമ്മേളനത്തിൻ്റെ പ്രമേയം, രാജ്യത്തിൻ്റെ തന്ത്ര പ്രധാനമായ സ്ഥാനം, സമുദ്ര നിക്ഷേപത്തിനും നവീകരണത്തിനുമുള്ള ഒരു കേന്ദ്രമെന്ന നിലയിലുള്ള സാധ്യതകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇൻവെസ്റ്റ്‌മെൻ്റ് മീറ്റാണ് സംഘടിപ്പിക്കുന്നത്.

ഗ്ലോബൽ മറൈൻ ഇൻഡസ്ട്രി അസ്സോസിയേഷൻ

ഇന്ത്യയും ബ്രൂണെയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം കർമ്മ മേഖലയായ ദുബായിലെ മറൈൻ വികസന മേഖലയുടെ വളർച്ചയ്ക്ക് ആഗോളതലത്തിൽ മറൈൻ ഇൻഡസ്ട്രി അസ്സോസിയേഷൻ രൂപീകരിച്ച് രാജ്യാന്തര തലത്തിൽ മറൈൻ ഇൻഡസ്ട്രിയിലെ പ്രമുഖ സംരംഭകർ പങ്കെടുക്കുന്ന ഗ്ലോബൽ കോൺഫറൻസുകൾ ദുബായിലും ഇന്ത്യയിലും ബ്രൂണൈയിലും നടത്തുന്നതിനുള്ള കർമ്മ പരിപാടികൾ അവിഷ്‌കരിയ്ക്കുമെന്ന് ട്രേഡ് കമ്മീഷണറായി നിയമിതനായ എൻ.എം പണിയ്ക്കർ പറഞ്ഞു.

മറൈൻ സ്‌കിൽ നൈപുണ്യ പരിശീലന കോഴ്‌സുകൾ

ആഗോള മറൈൻ മേഖലയിൽ വൈദഗ്ധ്യമുള്ള ജീവനക്കാരെ പരിശീലിപ്പിയ്ക്കുന്നതിന് ആദ്യഘട്ടത്തിൽ കേരളത്തിലെ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജുമായി സഹകരിച്ചു മറൈൻ സ്‌കിൽ നൈപുണ്യ പരിശീലന കോഴ്‌സുകൾ ആരംഭിയ്ക്കും. കോഴ്സ് പൂർത്തീകരിയ്ക്കുന്ന വിദ്യാർത്ഥികൾക്ക് ദുബായിലെ എക്‌സ്‌പെർട്ട് യുണൈറ്റഡ് മറൈൻ സർവീസ് കമ്പനിയുടെ ഷിപ്യാർഡിൽ പരിശീലനം നൽകും. കേരളത്തിലെ വിദ്യാർത്ഥികൾക്ക് ആഗോള മറൈൻ മേഖലയിൽ പ്രവേശിയ്ക്കുന്നതിനുള്ള ആദ്യ സംരംഭമാണിത്.

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ ഗുഡ്‌വിൽ അംബാസഡർ എൻ.എം പണിയ്ക്കർക്ക് ബ്രൂണൈയുടെ ഇന്ത്യ കോമൺവെൽത്ത് ട്രേഡ് കൗൺസിലിലേക്ക് ഓണററി ട്രേഡ് കമ്മീഷണറായി ലഭിച്ച പദവി ആഗോളതലത്തിൽ പ്രവാസി മലയാളി സമൂഹത്തിന് ലഭിയ്ക്കുന്ന ബഹുമതിയും അംഗീകാരവുമാണെന്നും, വൈവിധ്യമാർന്ന മേഖലകളിൽ പ്രാവീണ്യവും അനുഭവപരിചയവുമുള്ള പ്രതിഭകളുടെ ബൗദ്ധീക വിജ്‌ഞാനം പൊതുസമൂഹത്തിന് പ്രയോജനപ്പെടുത്തുവാൻ പ്രവർത്തിയ്ക്കുന്ന സംഘടനയാണ് വേൾഡ് മലയാളി കൗൺസിലെന്ന് WMC മിഡിൽ ഈസ്റ്റ് റീജിയൺ ജനറൽ സെക്രട്ടറി ഡോക്ടർ ജെറോ വർഗീസും, WMC അജ്‌മാൻ പ്രൊവിൻസ് പ്രസിഡണ്ട് ഡയസ് ഇടിക്കുളയും പത്ര സമ്മേളനത്തിൽ പറഞ്ഞു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...