വായനയുടെ പുതുലോകം തുറന്ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം

43–മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരി തെളിഞ്ഞു. ഇനി വായനയുടെയും അറിവിന്റെയും ലോകമായി ഷാർജ മാറും. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. പുസ്തകമേള ഇന്ന് മുതൽ 17 വരെ നടക്കും. ഷാർജ എക്സ്‌പോ സെന്ററിൽ ആണ് ‘ഒരു പുസ്തകത്തിലൂടെ തുടക്കം’ എന്ന പ്രമേയത്തിലാണ് ഇക്കുറി പുസ്തകമേള നടക്കുക. അറബി ഭാഷാ സാഹിത്യത്തെയും ശാസ്ത്രത്തെയും ചരിത്രത്തെയും പരിപോഷിപ്പിക്കുമെന്നും അറബി ഭാഷയെ ലോകോത്തരമാക്കുമെന്നും ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. പുസ്തകങ്ങളാണ് ഒരു രാജ്യത്തിന്റെ വളർച്ചയും വിജയവും പുരോഗതിയും നിർണയിക്കുന്നത്. ഷാർജ എന്നും പുസ്തകങ്ങളെ ആദരിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച സുഹൃത്ത് പുസ്തകമാണെന്നുള്ള നബിയുടെ വാക്കുകളെ സ്മരിച്ച് ഷെയ്ഖ് സുൽത്താൻ പറ‍ഞ്ഞു. സമ്പൂർണ അറബിക് സർവവിജ്ഞാനകോശം പുറത്തിറക്കുമെന്നും ഷെയ്ഖ് സുൽത്താൻ പറഞ്ഞു.

ഇന്ത്യയിൽ നിന്ന് ആകെ 52 പ്രസാധകർ മേളയിൽ ഭാഗമാകും. 112 രാജ്യങ്ങളിൽ നിന്ന് 2,522 പ്രസാധകരാണ് പങ്കെടുക്കുക. ഇന്ത്യയിൽ നിന്നുള്ളവരിൽ ഏറ്റവും കൂടുതൽ പ്രസാധകർ എത്തുക മലയാളത്തിൽ നിന്നാണ്. തമിഴ്, ഹിന്ദി, കന്നഡ, ഉറുദു എന്നീ ഭാഷകളിൽ നിന്നുള്ളവരാണ് മറ്റു പ്രസാധകർ. പുതിയ പുസ്തകങ്ങളുമായി 400-ലേറെ എഴുത്തുകാരും മേളയിൽ എത്തും. മൊറോക്കോയാണ് ഇപ്രാവശ്യത്തെ അതിഥി രാജ്യം.

63 രാജ്യങ്ങളിൽനിന്നുള്ള 250 അതിഥികൾ നയിക്കുന്ന 1357 സാംസ്കാരിക പരിപാടികളുണ്ടാകും. ഏത് പ്രായക്കാർക്കും അനുയോജ്യമായ പരിപാടികൾക്കായിരിക്കും ഇത്തവണ മുൻതൂക്കം നൽകുക. എല്ലാ പ്രായക്കാർക്കുമായി ഏതാണ്ട് 600 ശില്പശാലകൾ നടത്തും. ഇന്ത്യ, വിയറ്റ്‌നാം, ഒമാൻ, സ്ലോവേനിയ, നേപ്പാൾ എന്നിവിടങ്ങളിൽനിന്ന് ഉൾപ്പെടെ13 രാജ്യങ്ങളിൽ നിന്നുള്ള 17 പാചക വിദഗ്ധർ അണിനിരക്കുന്ന 47 തത്സമയ പാചക പരിപാടികൾ മേളയിലെ കുക്കറി കോർണറിൽ അരങ്ങേറും. ഇന്ത്യൻ, ബ്രിട്ടിഷ് വിഭവങ്ങൾ പരിചയപ്പെടുത്തുന്ന റൂബി ഭോഗൽ ഇവരിൽ പ്രധാനിയാണ്. 17 അന്താരാഷ്ട്ര ഷെഫുമാരുടെ നേതൃത്വത്തിൽ ലൈവ് പാചക സെഷനുകളുണ്ടാകും. 13 രാജ്യങ്ങളിൽനിന്ന് 17 ഷെഫുമാരെത്തും.

എല്ലാ ദിവസവും വൈകിട്ട് 7ന് കലാസന്ധ്യ അരങ്ങേറും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കവികളുടെ ഒരു പ്രമുഖ സംഘം അവരുടെ കൃതികൾ ആറ് വ്യത്യസ്ത ഭാഷകളിൽ അവതരിപ്പിക്കും. കവി റഫീഖ് അഹമ്മദ്, നടിയും എഴുത്തുകാരിയുമായ ഹുമ ഖുറൈഷി എന്നിവർ മേളയിൽ പങ്കെടുക്കും. ഇതാദ്യമായാണ് റഫീഖ് അഹമ്മദ് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്കെത്തുന്നത്. മലയാളം കൂടാതെ, അറബിക്, ഇംഗ്ലിഷ്, ഉറുദു, പഞ്ചാബി എന്നിവയാണ് മറ്റു ഭാഷകൾ. യുകെയിൽ നിന്നുള്ള ജാനിസ് തോമസ്, ഇന്ത്യയിൽ നിന്നുള്ള വാസി ഷാ, ഫിലിപ്പീൻസിൽ നിന്നുള്ള എസ്തർ വർഗാസ് കാസ്റ്റില്ലോ. ഡോ. മിഷാൽ ഹമദ്, ഇബാ അൽ ഖത്തീബ്, ആദം ഫാത്തി, നാസർ അൽ ഒബൈർ എന്നിവരും കവിതകൾ അവതരിപ്പിക്കും. മേളയ്ക്ക് മുന്നോടിയായി നവംബർ 3 മുതൽ 5 വരെ നടന്ന 14–മത് പബ്ലിഷേഴ്സ് കോൺഫറൻസിൽ ഇന്ത്യയുൾപ്പെടെ 108 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുത്തു.

രാസ ലഹരി ഉപയോഗിക്കാറില്ല, ഓടിയത് ഗുണ്ടകളെന്ന് കരുതി: നടൻ ഷൈൻ ടോം ചാക്കോ

ഹോട്ടലില്‍ നിന്ന് പേടിച്ചോടിയത് ആരോ അക്രമിക്കാൻ വന്നതാണെന്ന് ഭയന്നാണെന്നും വന്നത് ഗുണ്ടകളാണെന്ന് കരുതി പേടിച്ചാണെന്നും നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മൊഴി നൽകി. പൊലീസ് ആണ് വന്നെതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഉടൻ...

മുംബൈ ഭീകരാക്രമണം; ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ

ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ നീക്കം. ഇതിനായി അമേരിക്കയുടെ സഹായം എൻഐഎ തേടാനൊരുങ്ങുന്നതായാണ് വിവരം. തഹാവൂർ റാണയിൽ നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ...

ഇന്ത്യക്ക് 8 ചീറ്റപ്പുലികളെകൂടി നൽകി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയിൽ നിന്ന് വീണ്ടും അതിഥികൾ എത്തുന്നു. ബോട്സ്വാനയിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി എട്ട് ചീറ്റ പുലികളെ ഇന്ത്യയിലേക്ക് കൊണ്ടുവരും. ഇതിൽ നാലെണ്ണം മെയ് മാസത്തോടെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ...

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണു, 4 പേർ മരിച്ചു, നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നു

ശനിയാഴ്ച പുലർച്ചെ നാല് നില കെട്ടിടം തകർന്ന് നാല് പേർ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ ഇരുപത്തിയഞ്ചോളം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മുസ്തഫാബാദ് പ്രദേശത്താണ് സംഭവം. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തിയതായി പോലീസ്...

ലഹരി പരിശോധനക്കിടെ ഇറങ്ങി ഓടിയ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചിയിൽ പോലീസ് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലാണ് ഷൈൻ ഹാജരായത്. പറഞ്ഞതിലും അരമണിക്കൂർ...

റെക്കോർഡ് തിരുത്തി സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്, ഇന്ന് പവന് 71560 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോർഡ് തിരുത്തി കുതിപ്പ് തുടരുകയാണ്. ഗ്രാമിന് 25 രൂപ കൂടി 8945 രൂപയിലെത്തി. പവന് 200 രൂപ കുതിച്ച് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 71560 രൂപയിലാണ് ഇന്നു...

യുഎസിൽ വിമാനം റാഞ്ചാൻ ശ്രമം; യുഎസ് പൗരനെ വെടിവച്ച് കൊലപ്പെടുത്തി സഹയാത്രികൻ

വാഷിംഗ്‌ടൺ: ബെലീസിൽ കത്തികാണിച്ച് ഭയപ്പെടുത്തി ചെറിയ ട്രോപ്പിക് എയർ വിമാനം തട്ടിക്കൊണ്ടുപോവാൻ നീക്കം നടത്തിയ യുഎസ് പൗരനെ സഹയാത്രികൻ വെടിവച്ചു കൊലപ്പെടുത്തി. സാൻ പെഡ്രോയിലേക്കു പോയ വിമാനത്തിൽ ആകാശത്തു വച്ചാണ് സംഭവം നടന്നത്....

ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടിയുടെ സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു

ഹൈദരാബാദ് : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടി വരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. ഡാൽമിയ സിമന്‍റ്സിൽ ജഗൻമോഹൻ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര...