കള്ളപ്പണവുമായി കെ സുരേന്ദ്രന് ബന്ധം, തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ല: തിരൂർ സതീശ്

കൊടകര കവര്‍ച്ച നടന്നതിന് ശേഷം ധര്‍മരാജന്‍ ആദ്യം ഫോണില്‍ ബന്ധപ്പെട്ടത് കെ. സുരേന്ദ്രനെയും അദ്ദേഹത്തിൻ്റെ മകനെയുമാണെന്നും കള്ളപ്പണക്കാരുമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് എന്താണ് ബന്ധമെന്നും ബി.ജെ.പി. ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീശ് ചോദിച്ചു. ശോഭ സുരേന്ദ്രൻ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങൾക്ക് തന്നെ സി.പി.എം. വിലയ്‌ക്കെടുത്തെന്ന ബി.ജെ.പി. ആരോപണവും സതീശ് തള്ളി.

“ശോഭാ സുരേന്ദ്രന്‍ എന്നൊരാളുടെ പേര് താന്‍ മാധ്യമങ്ങളുടെ മുന്‍പില്‍ പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് ശോഭ, സതീശിനെ സി.പി.എമ്മുകാര്‍ വിലയ്ക്കു മേടിച്ചയാളാണെന്നും മൊയ്തീന്റെ വീട്ടില്‍ പോയി കൂടിക്കാഴ്ച നടത്തിയെന്നുമുള്ള ചോദ്യങ്ങള്‍ ചോദിച്ചത്. സുരേന്ദ്രനേപ്പോലുള്ള ആളുകള്‍ക്കുള്ള പിക്ചര്‍ ആയിരുന്നില്ല ശോഭാ സുരേന്ദ്രന് ജനങ്ങള്‍ക്ക് മുന്‍പിലുണ്ടായിരുന്നത്. കുറച്ചുകൂടി വ്യക്തതയുള്ള നേതാവാണെന്ന് പ്രവര്‍ത്തകര്‍ക്ക് ധാരണയുണ്ടായിരുന്നു. ആ ധാരണ ലംഘിക്കാനാണോ ഇവര്‍ പറയുന്ന നുണ ശോഭ ഏറ്റെടുത്ത് പറയുന്നത്. സഹതാപം ആണ് തോന്നുന്നത്.” ആര്‍ക്കു വേണ്ടിയാണ് ആരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ശോഭ കള്ളം പറയുന്നതെന്നും തിരൂർ സതീശ് പറഞ്ഞു.

“ജില്ലാ നേതാക്കന്മാരെ പിന്തുണച്ച് ശോഭ എന്തിനാണ് സംസാരിക്കുന്നത്. ശോഭയെ പാര്‍ട്ടിയുടെ ജില്ലാ ഓഫീസില്‍ കടത്തരുതെന്ന് പറഞ്ഞിട്ടുള്ളയാണ് ജില്ലാ അധ്യക്ഷന്‍ അനീഷ്. ഓഫീസിലേക്ക് കടത്തരുത്. പത്രസമ്മേളനം നടത്താന്‍ വരികയാണെങ്കില്‍ ഓഫീസിലേക്ക് കടത്തരുത്. മുറി പൂട്ടിയിട്ടോ എന്ന് തന്നോടു പറഞ്ഞിട്ടുണ്ട്. എന്നാല്‍ സംസ്ഥാന വൈസ് പ്രസിഡൻ്റ് ആയ അവരോട് ഓഫീസിലേക്ക് കടക്കരുത് എന്ന് പറയാന്‍ തനിക്ക് സാധിക്കില്ലെന്ന് പറഞ്ഞു.” ആ ആള്‍ക്കു വേണ്ടിയാണ് ശോഭ പറയുന്നതെന്ന് സതീശ് പറഞ്ഞു.

പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്ന തൃശ്ശൂര്‍ ജില്ലാ അധ്യക്ഷന്റെ വാദം നുണയാണെന്നും സതീശ് പറഞ്ഞു. സാമ്പത്തിക തിരിമറി നടത്തിയിട്ടില്ല. 30 വര്‍ഷമായി ബി.ജെ.പി. പ്രവര്‍ത്തകനാണ്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരിലുള്ള കേസുകള്‍ മാത്രമേ തനിക്കെതിരേ ഉള്ളൂ. വ്യക്തിപരമായ കേസുകള്‍ ഇല്ല. സുരേന്ദ്രനെ വയനാട് എസ്റ്റേറ്റില്‍നിന്ന് പിടിച്ചു പുറത്താക്കിയത് മരം മുറിച്ചു വിറ്റിട്ടല്ലേയെന്നും സതീശ് ആരാഞ്ഞു. ബുദ്ധിമുട്ടുണ്ടെങ്കില്‍ ആരില്‍നിന്നെങ്കിലും പണം കടം മേടിക്കും എന്നല്ലാതെ തന്നെ ഒരാള്‍ക്കും വിലയ്ക്കു വാങ്ങാന്‍ കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. നേരത്തെ കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് തിരൂര്‍ സതീശ് നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.

പണം ഓഫീസിൽ എത്തി എന്ന് മാത്രം പറഞ്ഞപ്പോൾ പാർട്ടിയുടെ ജില്ലാ സംസ്ഥാന അധ്യക്ഷനും തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ് ചെയ്തതെന്ന് തിരൂർ സതീശ് പറഞ്ഞു. ആ പണം ആരൊക്കെ കൈകാര്യം ചെയ്തു എന്ന് താൻ പറഞ്ഞിട്ടില്ല. പണം വന്നു എന്ന കാര്യത്തിന് ഇതുവരെയും അവർ മറുപടി പറഞ്ഞിട്ടില്ല. ആ പണം വന്നോ. ആരെല്ലാം ഇത് ഉപയോഗിച്ചു എന്ന് പറഞ്ഞാൽ പല നുണകളും ഇവർക്ക് പറയേണ്ടിവരുമെന്ന് തിരൂർ സതീശ് പറഞ്ഞു.

രണ്ടുവർഷം മുൻപ് പാർട്ടിയിൽ നിന്ന് പുറത്താക്കി എന്നത് നുണയണെന്ന് തിരൂർ സതീശ് പറയുന്നു. പാർട്ടി അധ്യക്ഷൻ പുറത്താക്കി എന്ന് പറയുന്ന കാലയളവിന് ശേഷവും പാർട്ടിയുടെ ചുമതലകളിൽ താൻ വരുന്നതിൻ്റെ തെളിവുകൾ പുറത്തുവിട്ടരുന്നു. പാർട്ടിയുടെ ഓഡിറ്റിങ്ങിന് കണക്കുകൾ ലഭ്യമാക്കിയത് താനാണ്. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഒരാൾ എങ്ങനെയാണ് ഓഡിറ്റിങ്ങിന് വിവരങ്ങൾ കൈമാറുകയെന്ന് സതീശ് ചോദിച്ചു. സാമ്പത്തിക തിരിമറിയെ തുടർന്ന് തന്നെ പുറത്താക്കി എന്ന പ്രതികരണം രക്ഷപ്പെടാനുള്ള ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു. തന്നെ പാർട്ടി ഓഫീസിൽ നിന്ന് പുറത്താക്കിയിട്ടില്ല. താൻ സ്വമേധയാ പോയതാണെന്ന് സതീശ് വ്യക്തമാക്കി. തന്നെ പുറത്താക്കിയ ദിവസം പോലും കെകെ അനീഷിന് അറിയില്ലെന്ന് സതീശ് പറഞ്ഞു.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...