ആംബുലന്‍സില്‍ എത്തിയതിന് സുരേഷ് ഗോപി എംപിക്കെതിരെ കേസ്

തൃശൂര്‍പൂര വേദിയില്‍ ആംബുലന്‍സില്‍ എത്തിയതിന് സുരേഷ് ഗോപി എംപിക്കെതിരെ കേസ്. സിപിഐ നേതാവ് അഡ്വ. സുമേഷ് നല്‍കിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. ഐപിസി 279,34, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 179, 184, 188, 192 എന്നീ വകുപ്പുകളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സുരേഷ് ഗോപി ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് കേസ്.

തൃശ്ശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സുമേഷിന്റെ പരാതി. പൂരം അലങ്കോലമായ രാത്രി വീട്ടിൽ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി എത്തിയത്. ആംബുലന്‍സിൽ സുരേഷ് ഗോപി എത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലൻസ് സുരേഷ് ഗോപി നിയമവിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് പരാതി. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ആംബുലൻസ് രോഗികൾക്ക് സഞ്ചരിക്കാൻ ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.

തൃശൂർ പൂരം അലങ്കോലപ്പെട്ട ദിവസത്തെ സുരേഷ് ഗോപി ആംബുലൻസിലെത്തിയത് വലിയ വിവാദമായിരുന്നു. തിരുവമ്പാടി ദേവസ്വത്തിലെത്തിയത് ആംബുലൻസിലല്ലെന്ന് വാദിച്ച സുരേഷ് ഗോപി പിന്നീട് മലക്കം മറിഞ്ഞു. ആംബുലന്‍സില്‍ പൂര നഗരിയില്‍ എത്തിയത് ആദ്യം നിഷേധിച്ച സുരേഷ് ഗോപി, പിന്നീട് ഇക്കാര്യം സമ്മതിച്ചിരുന്നു. ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ കഴിയില്ലായിരുന്നുവെന്നും അതിനാലാണ് ആംബുലന്‍സില്‍ കയറിയതെന്നുമാണ് സുരേഷ് ഗോപി പ്രതികരിച്ചത്. 15 ദിവസം കാല് ഇഴച്ചാണ് പ്രവര്‍ത്തനം നടത്തിയത്. എയര്‍പോര്‍ട്ടില്‍ കാര്‍ട്ട് ഉണ്ട്, എന്ന് കരുതി സുരേഷ് ഗോപി കാര്‍ട്ടിലാണ് വന്നതെന്ന് പറയുമോ? വയ്യായിരുന്നു. കാന കടക്കാന്‍ സഹായിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചില യുവാക്കളാണ്, അവര്‍ എടുത്താണ് എന്നെ ആംബുലന്‍സില്‍ കയറ്റിയത് എന്നും എംപി പറഞ്ഞിരുന്നു. ആംബുലന്‍സില്‍ വന്നെന്ന് പറഞ്ഞ് പരാതി കൊടുത്തയാളുടെ മൊഴി പൊലീസ് എടുത്തെങ്കില്‍ എന്താണ് കേസ് എടുക്കാത്തതെന്നും സുരേഷ് ഗോപി ചോദിച്ചിരുന്നു.

രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സ് യാത്രയ്ക്ക് ഉപയോഗിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. തൃശൂര്‍ പൂരത്തിൻ്റെ ഭാഗമായി വാഹനങ്ങള്‍ക്ക് പൊലീസ് നിയന്ത്രണം നിലനില്‍ക്കെ ഇത് ലംഘിച്ച് തൃശൂര്‍ റൗണ്ടിലൂടെ ആംബുലന്‍സ് ഓടിച്ചുവെന്നും മനുഷ്യജീവന് അപകടകരമായ രീതിയില്‍ പൂര ദിവസം ജനത്തിരക്കിലൂടെ ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ആംബുലന്‍സ് ഡ്രൈവറും അഭിജിത് നായരുമാണ് കേസിലെ മറ്റ് പ്രതികള്‍.

7 സംസ്ഥാനങ്ങൾ കമലാ ഹാരിസിന്റെയും ഡൊണാൾഡ് ട്രംപിന്റെയും വിധി നിർണ്ണയിക്കും

2024-ലെ യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് അവസാനത്തിലേക്ക് നീങ്ങുമ്പോൾ, ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിന്റെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെയും വിധി നിർണ്ണയിക്കുന്നത് ഏഴ് സ്വിംഗ് സ്റ്റേറ്റുകളായിരിക്കും. തിരഞ്ഞെടുപ്പിനെ ആശ്രയിച്ച് ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പിന്തുണകൾക്കിടയിൽ...

പാർലമെന്റിന്റെ ശീതകാല സമ്മേളനം നവംബർ 25 മുതൽ ഡിസംബർ 20 വരെ

പാർലമെന്റിന്റെ ശീതകാല സമ്മേളനം നവംബർ 25 ന് ആരംഭിച്ച് ഡിസംബർ 20 വരെ തുടരും. മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് സമ്മേളനം നടക്കുന്നത്. വരാനിരിക്കുന്ന ശീതകാല...

അമേരിക്കയിൽ ഡൊണാൾഡ് ട്രംപോ കമലാ ഹാരിസോ? തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഡെമോക്രാറ്റിക് നോമിനി കമലാ ഹാരിസും റിപ്പബ്ലിക്കൻ ചലഞ്ചർ ഡൊണാൾഡ് ട്രംപും മത്സരിക്കുമ്പോൾ ആരാവും അടുത്ത പ്രസിഡന്റ് എന്ന് ലോകം ഉറ്റുനോക്കുകയാണ്. മാസങ്ങൾ നീണ്ട പ്രചാരണത്തിന് അമേരിക്കൻ ജനത...

2004ലെ നിയമം സാധു, യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീം കോടതി

ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് 2004ലെ ഉത്തർപ്രദേശ് ബോർഡ് ഒഫ് മദ്രസ...

2036-ൽ ഒളിമ്പിക്‌സിൽ ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാർ, ഫ്യൂച്ചർ ഹോസ്റ്റ് കമ്മീഷന് കത്ത് സമർപ്പിച്ചു

2036-ൽ ഇന്ത്യയിൽ ഒളിമ്പിക്‌സ്, പാരാലിമ്പിക് ഗെയിംസ് നടത്താനുള്ള സുപ്രധാന നീക്കത്തിൽ രാജ്യം. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രാജ്യത്തിന്റെ താൽപ്പര്യം ഔദ്യോഗികമായി പ്രകടിപ്പിച്ച് ഒക്ടോബർ 1-ന് IOA ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ (IOC) ഫ്യൂച്ചർ...

പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച കോടതി വിധി പറയും

എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. രണ്ട് മണിക്കൂറോളം വിശദമായി വാദം കേട്ടതിന്...

സൽമാൻ ഖാന് പുതിയ വധഭീഷണി, അഞ്ച് കോടി രൂപ നൽകണം

നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. കൃഷ്ണമൃഗത്തെ കൊന്നുവെന്ന് സമ്മതിച്ച് ക്ഷേത്രം സന്ദർശിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് പുതിയ ഭീഷണി സന്ദേശമെത്തിയത്. ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ...

സംസ്ഥാന സ്‌കൂള്‍ കായികമേള: ഗെയിംസ് മത്സരങ്ങള്‍ തുടങ്ങി

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമായി. ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, ടെന്നീസ്, വോളിബോള്‍ ഉള്‍പ്പെടെയുള്ള ഇനങ്ങളാണ് ഇന്ന് നടക്കുക. ഭിന്നശേഷി വിദ്യാർത്ഥികളുടെ മത്സരങ്ങളാണ് ആദ്യം നടക്കുക. എട്ട്...