ചായ ഇനി ‘ചാ’യിൽ നിന്ന്, കൂടെ മലബാർ വിഭവങ്ങളും

ഒരു ചായ കുടിക്കാൻ ‘ചാ’യിൽ കയറാം, കൂടെ തനി നടൻ പലഹാരങ്ങളും. കേരളത്തിൽ കോഴിക്കോടും പരിസര പ്രദേശങ്ങളിലും ചുരുങ്ങിയ കാലത്തിനുള്ളില്‍ ശ്രദ്ധ നേടിയ ചാ ബ്രാൻഡ് പുതിയ രൂപത്തില്‍ ദുബൈയിലും എത്തി. യുഎഇയിലെ പ്രശസ്ത സ്ഥാപനമായ എസ്ആന്‍ഡ്‌സി ഗ്രൂപ്പുമായി സഹകരിച്ചാണ് ചാ യുഎഇയില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നത്.

ചാ യ്‌ക്കൊപ്പം മലബാറിന്റെ പ്രത്യേകിച്ച് കോഴിക്കോടിന്റെയും കുറ്റിച്ചിറയുടേയുമെല്ലാം തനി നാടൻ പലഹാരങ്ങളും ദുബൈയിലേക്ക് എത്തുന്നുണ്ട്. ഇത്തരത്തിൽ 65ഓളം പലഹാരങ്ങളാണ് ആദ്യഘട്ടത്തിൽ ചാ യിൽ ലഭ്യമാവുക. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭ്യമായ പ്രാദേശിക പലഹാരങ്ങളും ഇതിൽ ഉണ്ടാകും.  ഇതിനൊപ്പം റഷ്യന്‍ തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ പലഹാരങ്ങളുമായി ചേര്‍ത്ത് തയ്യാറാക്കുന്ന ഫ്യൂഷന്‍ പലഹാരങ്ങളും ചാ യുടെ പ്രത്യേകതയാണ്. ഇതിനായി പരിശീലനം സിദ്ധിച്ച നാട്ടില്‍ നിന്നും വിദേശത്ത് നിന്നുമുള്ള  പാചക വിദഗ്ധര്‍ ചാ യില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ആദ്യഘട്ടത്തില്‍ ദുബായ് കരാമയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ചാ അധികം വൈകാതെ ഷാര്‍ജയിലും അജ്മാനിലും ബ്രാഞ്ചുകള്‍ തുറക്കും. ചാ ഗല്ലി, ചാ പ്രീമിയം , ചാ എക്സ്പ്രസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ ആണ് ചാ ഷോപ്പുകൾ പ്രവർത്തിക്കുക. ഗല്ലികളിൽ കേരള്ത്തിൻ്റെ തനത് പലഹാരങ്ങൾ ലഭിക്കുമ്പോൾ , എക്സ്പ്രസിൽ ഇന്തോ- അറബിക് പലഹരങ്ങളാണ് ലഭ്യമാവുക. അതെ സമയം ഗ്ലോബൽ രുചി വിഭവങ്ങളുമായിട്ടാണ് പ്രീമിയം എത്തുക.ചാ യെ ഒരു ആഗോള ബ്രാന്‍ഡാക്കി മാറ്റുക എന്നുള്ളതാണ് തന്റെ ലക്ഷ്യമെന്ന് ഡയറക്ടർമാരിൽ ഒരാളായ സിബ്ബത്ത് എംപി പറഞ്ഞു.

ലോകത്തില്‍ തന്നെ ഏറ്റവും അധികം പേര്‍ ഉപയോഗിക്കുന്ന പാനീയമാണെങ്കിലും ആഗോള തലത്തില്‍ ശക്തമായ ഒരു ബ്രാന്‍ഡ് ചായയ്ക്ക് ഇല്ല എന്നുള്ളതാണ് ഇത്തരത്തില്‍ ഒരു ചിന്തയിലേക്ക് തന്നെ നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാമയിലെ ബ്രാഞ്ച് നാളെ ഞായറാഴ്ച തുറന്ന് പ്രവര്‍ ത്തനമാരംഭിക്കുമെന്ന് മറ്റൊരു ഡയറക്ടറായ മഹ്ഷൂക് സി.എൻ പറഞ്ഞു. പ്രവർത്തനം ആരംഭിക്കുന്നത് മുന്നോടിയായി ദുബൈയില് നടത്തിയ വാർത്താ സമ്മേളനത്തിൽ ഡയറക്ടർമാരായ സഹൽ സി.ടി, ഡോ.ആഷിക് വി.വി എന്നിവരും പങ്കെടുത്തു.

മുംബൈ ഭീകരാക്രമണം; ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ

ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ നീക്കം. ഇതിനായി അമേരിക്കയുടെ സഹായം എൻഐഎ തേടാനൊരുങ്ങുന്നതായാണ് വിവരം. തഹാവൂർ റാണയിൽ നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ...

ഇന്ത്യക്ക് 8 ചീറ്റപ്പുലികളെകൂടി നൽകി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയിൽ നിന്ന് വീണ്ടും അതിഥികൾ എത്തുന്നു. ബോട്സ്വാനയിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി എട്ട് ചീറ്റ പുലികളെ ഇന്ത്യയിലേക്ക് കൊണ്ടുവരും. ഇതിൽ നാലെണ്ണം മെയ് മാസത്തോടെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ...

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണു, 4 പേർ മരിച്ചു, നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നു

ശനിയാഴ്ച പുലർച്ചെ നാല് നില കെട്ടിടം തകർന്ന് നാല് പേർ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ ഇരുപത്തിയഞ്ചോളം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മുസ്തഫാബാദ് പ്രദേശത്താണ് സംഭവം. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തിയതായി പോലീസ്...

ലഹരി പരിശോധനക്കിടെ ഇറങ്ങി ഓടിയ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചിയിൽ പോലീസ് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലാണ് ഷൈൻ ഹാജരായത്. പറഞ്ഞതിലും അരമണിക്കൂർ...

റെക്കോർഡ് തിരുത്തി സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്, ഇന്ന് പവന് 71560 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോർഡ് തിരുത്തി കുതിപ്പ് തുടരുകയാണ്. ഗ്രാമിന് 25 രൂപ കൂടി 8945 രൂപയിലെത്തി. പവന് 200 രൂപ കുതിച്ച് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 71560 രൂപയിലാണ് ഇന്നു...

യുഎസിൽ വിമാനം റാഞ്ചാൻ ശ്രമം; യുഎസ് പൗരനെ വെടിവച്ച് കൊലപ്പെടുത്തി സഹയാത്രികൻ

വാഷിംഗ്‌ടൺ: ബെലീസിൽ കത്തികാണിച്ച് ഭയപ്പെടുത്തി ചെറിയ ട്രോപ്പിക് എയർ വിമാനം തട്ടിക്കൊണ്ടുപോവാൻ നീക്കം നടത്തിയ യുഎസ് പൗരനെ സഹയാത്രികൻ വെടിവച്ചു കൊലപ്പെടുത്തി. സാൻ പെഡ്രോയിലേക്കു പോയ വിമാനത്തിൽ ആകാശത്തു വച്ചാണ് സംഭവം നടന്നത്....

ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടിയുടെ സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു

ഹൈദരാബാദ് : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടി വരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. ഡാൽമിയ സിമന്‍റ്സിൽ ജഗൻമോഹൻ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര...

യെമെനിലെ ഹൂതി കേന്ദ്രങ്ങളില്‍ യു എസ് വ്യോമാക്രമണം, 38 പേര്‍ മരിച്ചു

യെമെനിലെ ഹൂതി കേന്ദ്രങ്ങളില്‍ യു.എസ് നടത്തിയ വ്യോമാക്രമത്തിൽ 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യു.എസ് നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും നാശം വിതച്ച ആക്രമണം ആണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യെമനിലെ...