യു.​എ.​ഇ​യി​ൽ പൊ​തു​മാ​പ്പ് കാ​ലാ​വ​ധി ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി

യു.​എ.​ഇ​യി​ൽ പൊ​തു​മാ​പ്പ് കാ​ലാ​വ​ധി ഡി​സം​ബ​ർ 31 വ​രെ ര​ണ്ടു മാ​സത്തേക്ക് നീ​ട്ടി. അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ൽ ആം​ന​സ്റ്റി കേ​ന്ദ്ര​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട തി​ര​ക്ക്‌ കണക്കിലെടുത്താണ് പൊ​തു​മാ​പ്പ് കാ​ലാ​വ​ധി നീട്ടിയത്. സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ ആ​രം​ഭി​ച്ച പൊ​തു​മാ​പ്പ് ഒ​ക്​​ടോ​ബ​ർ 31ന്​ ​അ​വ​സാ​നി​ക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ര​ണ്ടു​ മാ​സം കൂ​ടി ഇ​ള​വ്​ അ​നു​വ​ദി​ച്ച​താ​യി ഫെ​ഡ​റ​ല്‍ അ​തോ​റി​റ്റി ഫോ​ര്‍ ഐ​ഡ​ന്‍റി​റ്റി, സി​റ്റി​സ​ണ്‍ഷി​പ്, ക​സ്റ്റം​സ് ആ​ന്‍ഡ് പോ​ര്‍ട്ട് സെ​ക്യൂ​രി​റ്റി അ​റി​യി​ച്ചു​.

അനധികൃത താമസക്കാർക്ക് രേഖകൾ നിയമാനുസൃതമാക്കി രാജ്യത്ത് തുടരാനോ ശിക്ഷ കൂടാതെ രാജ്യം വിടാനോ അവസരം ഒരുക്കുന്നതാണ് പൊതുമാപ്പ്. പൊ​തു​മാ​പ്പ് സമയം നീട്ടിയതോടെ കാ​ലാ​വ​ധി പി​ന്നി​ട്ട് യു.​എ.​ഇ​യി​ൽ നി​യ​മ​വി​രു​ദ്ധ​രാ​യി ക​ഴി​യു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് പി​ഴ​യി​ല്ലാ​തെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ കൂ​ടു​ത​ൽ സാ​വ​കാ​ശം ല​ഭി​ക്കും. രേ​ഖ​ക​ൾ ശ​രി​യാ​ക്കി യു.​എ.​ഇ​യി​ൽ നി​യ​മ​വി​ധേ​യ​രാ​കാ​നും ഈ ​കാ​ല​യ​ള​വ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. നി​ല​വി​ൽ എ​ക്സി​റ്റ് പെ​ർ​മി​റ്റ് ല​ഭി​ച്ച​വ​ർ 14 ദി​വ​സ​ത്തി​ന​കം രാ​ജ്യം വി​ട​ണ​മെ​ന്ന് ഐ.​സി.​പി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

വി​വി​ധ രാ​ജ്യ​ക്കാ​രാ​യ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളാ​ണ് ഇ​തി​ന​കം പൊ​തു​മാ​പ്പി​ന്റെ ആ​നു​കൂ​ല്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്. പൊതുമാപ്പ് ഉപയോഗിച്ചവരിൽ 85 ശതമാനം പേരും രേഖകൾ ശരിയാക്കി യുഎഇയിൽ തുടരുകയായിരുന്നു. ശേഷിച്ച 15 ശതമാനം മാത്രമാണ് നാട്ടിലേക്ക് മടങ്ങിയത്. ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം പ​തി​നാ​യി​രം ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ പൊ​തു​മാ​പ്പി​ന്‍റെ ആ​നു​കൂ​ല്യം തേ​ടി​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ 1300 പേ​ർ​ക്ക് പാ​സ്പോ​ർ​ട്ടും 1700 പേ​ർ​ക്ക് എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി. 1500 ല​ധി​കം പേ​ർ​ക്ക് കോ​ൺ​സു​ലേ​റ്റ് മു​ഖേ​ന മാ​ത്രം എ​ക്സി​റ്റ് പെ​ർ​മി​റ്റും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

വി​സ രേ​ഖ​ക​ൾ ശ​രി​യാ​ക്കി രാ​ജ്യ​ത്ത് തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന 4000 വ്യ​ക്തി​ക​ൾ​ക്ക് ജി.​ഡി.​ആ​ർ.​എ​ഫ്.​എ തൊ​ഴി​ൽ അ​ഭി​മു​ഖ​ങ്ങ​ൾ ന​ട​ത്തു​ക​യും ഇ​തി​ൽ നി​ന്ന് തി​ര​ഞ്ഞെ​ടു​ത്ത 58 പേ​ർ​ക്ക് അ​വ​രു​ടെ യോ​ഗ്യ​ത​ക്ക​നു​സ​രി​ച്ചു​ള്ള ജോ​ലി ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 22 ക​മ്പ​നി​ക​ളാ​ണ് തൊ​ഴി​ൽ വാ​ഗ്ദാ​നം ചെ​യ്ത്​ മു​ന്നോ​ട്ടു​വ​ന്ന​ത്.

ഇളയരാജ നാളെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ

ഇന്ത്യൻ സംഗീത ലോകത്തെ അതുല്യ പ്രതിഭ സംഗീതസംവിധായകൻ ഇളയരാജ നാളെ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ആസ്വാദകരുമായി സംവദിക്കും. രാത്രി 8.30 മുതൽ 10.30 വരെ ബോൾ റൂമിൽ നടക്കുന്ന 'മഹാ സംഗീതജ്ഞന്റെ യാത്ര...

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള: മികച്ച അന്തർദേശിയ പ്രസാധക പുരസ്‌കാരം ഡി സി ബുക്‌സിന്

ഷാർജ അന്തർദേശിയ പുസ്തക മേളയിലെ മികച്ച അന്തർദേശിയ പ്രസാധകനുള്ള പുരസ്‌കാരം ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ ഡി സി ബുക്സിന് ലഭിച്ചു. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്സണ്‍ ഷെയ്ഖ ബൊദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍...

പാലക്കാട് കൽപ്പാത്തി രഥോൽസവത്തിന് കൊടിയേറി

ഇന്ന് പാലക്കാട് കൽപ്പാത്തി രഥോൽസവത്തിന് കൊടിയേറി. ഉൽസവ നാഥനായ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം,പുതിയ കല്പാത്തി മന്തക്കര...

സൽമാൻ ഖാന് പിന്നാലെ നടൻ ഷാരൂഖ് ഖാനും ഭീഷണി

സൽമാൻ ഖാന് പിന്നാലെ ബോളിവുഡ് താരം ഷാരൂഖ് ഖാനും ഭീഷണി. ഫൈസാൻ ഖാൻ എന്നയാളുടെ ഫോൺ ഉപയോഗിച്ചാണ് ഭീഷണയെത്തിയിരിക്കുന്നത്. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരൂഖ് ഖാനെ അപായപ്പെടുത്തുമെന്ന് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതായി പൊലീസ്...

“പാലക്കാട് സി കൃഷ്ണകുമാർ തോറ്റാൽ ഉത്തരവാദിത്തം എന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമം”: സന്ദീപ് വാര്യർ

താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം പരിഹാരം കാണാത്തത് മനഃപൂര്‍വമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യര്‍. പാലക്കാട് സി കൃഷ്ണകുമാര്‍ തോറ്റാല്‍ അതിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കാനുളള ശ്രമത്തിന്റെ...

ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് കൈയ്യിൽ കരുതണം: ദേവസ്വം ബോർഡ്

ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് നിർബന്ധമായും കൈയ്യിൽ കരുതണമെന്ന് ദേവസ്വം ബോർഡ്. 70,000 പേർക്ക് വെര്‍ച്വല്‍ ബുക്കിങ് മുഖേനയും 10,000 പേർക്ക് സ്പോട്ടിന് പകരമായി കൊണ്ടുവന്ന തത്സമയ ബുക്കിങ്ങിലൂടെയും ദർശനം അനുവദിക്കും....

ഹേമ കമ്മറ്റി റിപ്പോർട്ടിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

ഹേമ കമ്മറ്റി റിപ്പോർട്ടിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി. നിയമ നിർമ്മാണ ശുപാർശകളിൽ സഹായിക്കാനായാണ് കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. അഡ്വ. മിത സുധീന്ദ്രനെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്. ഹേമ കമ്മിറ്റി...

മലയാളത്തിൽ നിന്ന് അൻപതിലധികം പുതിയ നോവലുകൾ, 2024 നോവലുകളുടെ വർഷം: രവി ഡി സി

ഷാർജ അന്തർദേശിയ പുസ്തകമേളയിൽ ഇത്തവണ മലയാളത്തിൽ നിന്ന് അൻപതിലധികം പുതിയ നോവലുകൾ ലഭ്യമാണെന്ന് ഡി സി ബുക്സ് സി ഇ ഒ രവി ഡി സി പറഞ്ഞു. ഇവയിൽ മിക്കതും 'ബെസ്റ്റ് സെല്ലറുകളാണെന്നും...