എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റിലായ പി.പി. ദിവ്യ തലശേരി സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. തെറ്റ് ചെയ്തുവെന്ന് എഡിഎം പറഞ്ഞുവെന്ന കലക്ടറുടെ മൊഴി അന്വേഷിക്കണമെന്നാണ് ഹർജിയിൽ ദിവ്യ പുതുതായി ആവശ്യപ്പെടുന്നത്. പ്രശാന്തിനെ സസ്പെൻഡ് ചെയ്തുള്ള സർക്കാർ ഉത്തരവ് ആരോപണം ശരിവയ്ക്കുന്നു. പ്രശാന്തിന്റെ മൊഴി കോടതിയിൽ അന്വേഷണ സംഘം ഹാജരാക്കിയില്ലെന്നും ദിവ്യയുടെ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. തെറ്റ് ചെയ്തുവെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന കളക്ടറുടെ മൊഴി പരിശോധിക്കണമെന്നും ആവശ്യമുണ്ട്. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു കളക്ടറോട് പറഞ്ഞതില്‍ പൂര്‍ണ മൊഴിയില്ല. സാക്ഷിയായ പ്രശാന്തിന്റെ പൂര്‍ണമൊഴി ഹാജരാക്കിയില്ലെന്നും ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പോലീസിനെതിരെ ദിവ്യയുടെ അഭിഭാഷകൻ വിശ്വൻ രംഗത്തെത്തി. പ്രശാന്തിന്റെ മൊഴി ബോധപൂർവം മറച്ചുവെച്ചുവെന്നും പ്രശാന്തിന്റെ മൊഴി കേസിൽ നിർണായകമാണെന്നും വിശ്വൻ പറഞ്ഞു. ഗംഗാധരന്‍റെ മൊഴിയും പരാതിയും കേസ് ഡയറിയുടെ ഭാഗമായി വന്നില്ലെന്നും അഭിഭാഷകൻ പറഞ്ഞു. ജാമ്യ ഹർജിയിൽ നവീൻ ബാബുവിന്റെ കുടുംബം എതിർകക്ഷി ചേരും. പി.പി.ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരിക്കും നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ കക്ഷിചേരുക.
അതേസമയം എഡിഎമ്മിന്‍റെ ആത്മഹത്യയുമായി ബന്ധിപ്പെട്ട കേസില്‍ റിമാന്‍റില്‍ കഴിയുന്ന പിപി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ല. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് വിഷയം ചര്‍ച്ച ചെയ്തില്ല. നാളെ മുതല്‍ പാര്‍ട്ടി ഏരിയ സമ്മേളനങ്ങള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ അക്കാര്യങ്ങളാണ് ചര്‍ച്ചയായത്. പൂര്‍ണ സെക്രട്ടറിയേറ്റ് യോഗമല്ല ഇന്ന് ചേര്‍ന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ദിവ്യയെ നീക്കിയത് തന്നെ അവര്‍ക്കെതിരയുള്ള നടപടിയായി ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്.സ മ്മേളന കാലളവില്‍ അച്ചടക്ക നടപടി വേണ്ടെന്നാണ് പൊതുവികാരം.