ലഡാക്കില്‍ ഇന്ത്യ- ചൈന സൈനിക പിന്മാറ്റത്തിന് തുടക്കം, ടെന്റുകളും വാഹനങ്ങളും നീക്കി

കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യ-ചൈന സൈനിക പിന്‍മാറ്റം ആരംഭിച്ചു. ഡെപ്‌സാങ്, ഡെമ്‌ചോക് മേഖലയില്‍ നിന്നാണ് സൈനിക പിന്‍മാറ്റം ആരംഭിച്ചത്. അടുത്തിടെയാണ് ഇന്ത്യയും ചൈനയും തമ്മില്‍ സൈന്യത്തെ പിന്‍വലിക്കുന്ന കാര്യത്തില്‍ ധാരണയിലെത്തിയത്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ സൈനിക പിന്മാറ്റും പൂർണമാകുമെന്ന് ഇരുവിഭാഗവും അറിയിച്ചു. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. യുഎസ് ആസ്ഥാനമായുള്ള മാക്‌സർ ടെക്‌നോളജീസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ ഷെൽട്ടറുകൾ പൊളിച്ചു മാറ്റുന്നത് ദൃശ്യമാണ്. ഡെപ്‌സാങ്ങിലെ വൈ ജങ്ഷനില്‍ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങളാണിത്. ഇവിടെ നിന്നാണ് ഇന്ത്യന്‍ സൈന്യത്തെ പട്രോളിങ് പോയിന്റുകളിലേക്ക് സഞ്ചരിക്കുന്നതില്‍ നിന്ന് തടഞ്ഞിരുന്നത്. ഒക്ടോബര്‍ 9ന് ഡെമ്‌ചോക്കില്‍ നിന്നുള്ള ചിത്രങ്ങളില്‍ താല്‍ക്കാലിക ചൈനീസ് സംവിധാനങ്ങള്‍ കാണാന്‍ സാധിക്കും. എന്നാല്‍ ഇവ ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളില്‍ കാണാനില്ല. ഇവ മാറ്റിയിട്ടുണ്ട്.

ഒക്ടോബര്‍ 11ന് ഡെസ്പാങ്ങില്‍ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങളില്‍ നാല് വാഹനങ്ങളും രണ്ട് ടെന്റുകളും കാണാനാവും. എന്നാല്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച എടുത്ത ചിത്രത്തില്‍ ടെന്റുകള്‍ ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്. വാഹനങ്ങളും മാറ്റിയിട്ടുണ്ട്. സേനാ പിന്‍മാറ്റം പൂര്‍ത്തിയായ ശേഷം പട്രോളിങ് ആരംഭിക്കാനാണ് തീരുമാനം. 2020 ഏപ്രിലിന് മുമ്പത്തെ നിലയിലേക്ക് ഘട്ടം ഘട്ടമായി മടങ്ങാനാണ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് ഇരുപ്രദേശങ്ങളിലും താല്‍ക്കാലികമായി നിര്‍മിച്ച സംവിധാനങ്ങള്‍ പൊളിച്ച് നീക്കാന്‍ തീരുമാനിച്ചത്. പാംഗോങ് തടാക തീരത്ത് 2020 മെയ് അഞ്ചിന് ചൈനീസ് സൈന്യം കടന്നുകയറിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്.

ഡെപ്‌സാങ്, ഡെമ്‌ചോക്ക് മേഖലകളില്‍ ഇന്ത്യയും ചൈനയും നിരീക്ഷണങ്ങള്‍ തുടരും. സമാധാനപരമായ ബന്ധം നിലനിര്‍ത്താന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായിരുന്നു. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ് കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. അഞ്ച് വർഷത്തിനിടെ ഇരു നേതാക്കളും തമ്മിലുള്ള ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു അത്. 2019 ഒക്ടോബറിൽ മഹാബലിപുരത്താണ് മോദിയും ഷി ജിൻ പിങ്ങും തമ്മിൽ അവസാനമായി ഔപചാരിക കൂടിക്കാഴ്ച നടന്നത്. 2020 മുതലാണ് ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമാകാന്‍ തുടങ്ങിയത്.

2022 സെപ്റ്റംബറിലാണ് സമാധാന ചര്‍ച്ചകള്‍ പ്രശ്‌നം പരിഹരിക്കാനായി ആരംഭിച്ചത്. സൈനിക തലത്തിലായിരുന്നു ചര്‍ച്ചകള്‍. സൈനിക പിന്‍മാറ്റത്തെ കുറിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നീട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഇക്കാര്യം സ്ഥിരീകരിച്ചത്. പുതിയ തീരുമാനപ്രകാരം രണ്ട് രാജ്യങ്ങള്‍ക്കും പട്രോളിംഗ് നടത്താനാവും.

ഉജ്ജ്വല ദീപാവലി ആഘോഷത്തിനൊരുങ്ങി അയോദ്ധ്യ, സരയു നദിയുടെ തീരത്ത് തെളിയുക 28 ലക്ഷം ദീപങ്ങൾ

അത്യുജ്ജ്വ ദീപാവലി ആഘോഷത്തിനൊരുങ്ങി സരയു തീരത്തെ അയോദ്ധ്യ. ഇക്കുറി അയോദ്ധ്യയില രാം മന്ദിർ നിർമ്മിച്ച ശേഷമുള്ള ആദ്യ ദീപാവലി ആഘോഷം കൂടിയാണ് ഇത് എന്ന പ്രത്യേകതകൂടിയുണ്ട്. രാം മന്ദിർ മുഴുവനും പ്രത്യേകം പൂക്കൾ...

കസ്റ്റഡിയിലെടുത്ത പി പി ദിവ്യയെ ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ചു

ഏറെ നാടകങ്ങൾക്കൊടുവിൽ പൊലീസ് കസ്റ്റഡിയിലെടുത്ത കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ പ്രാഥമികമായി ചോദ്യം ചെയ്യുന്നതിനായി കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ചു. ദിവ്യ പൊലീസില്‍ കീഴടങ്ങാനെത്തിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍...

ബഹിരാകാശത്ത് നിന്ന് ദീപാവലി ആശംസകളുമായി സുനിത വില്യംസ്

ഭൂമിയിൽ നിന്ന് 260 മൈൽ ഉയരത്തിൽ ബഹിരാകാശത്ത് ദീപാവലി ആഘോഷത്തിന്റെ ആശംസകളുമായി സുനിത വില്യംസ്.നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഉള്ള നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്, അമേരിക്കയിലും ലോകമെമ്പാടുമുള്ള ആളുകളുമായി ദീപാവലി...

ഗാസയിലെ വീടുകൾക്ക് നേരെ ഇസ്രായേൽ ആക്രമണം, 55 പലസ്തീനികൾ കൊല്ലപ്പെട്ടു

ചൊവ്വാഴ്‌ച വടക്കൻ ഗാസ പട്ടണമായ ബെയ്‌ത്ത് ലാഹിയയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ഇസ്രായേൽ ആക്രമണം. 55 പലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പലസ്തീനിയൻ സിവിൽ എമർജൻസി സർവീസ് അറിയിച്ചു. നിരവധി...

“എല്ലാ പൗരന്മാർക്കും ആശംസകൾ” കാത്തിരിപ്പിനൊടുവിൽ ശ്രീരാമൻ അയോദ്ധ്യയിൽ എത്തിയ ആദ്യ ദീപാവലി: പ്രധാനമന്ത്രി മോദി

“എല്ലാ പൗരന്മാർക്കും ആശംസകൾ നേരുന്നു. വെറും രണ്ട് ദിവസങ്ങൾക്കുള്ളിൽ ദീപാവലി ആഘോഷിക്കും. ഈ വർഷത്തെ ദീപാവലി ഏറെ പ്രത്യേകതയുള്ളതാണ് . 500 വർഷങ്ങൾക്ക് ശേഷം, അയോധ്യയിലെ തന്റെ മഹത്തായ ക്ഷേത്രത്തിൽ ശ്രീരാമൻ ഇരിക്കുന്നു,...

എഡിഎം നവീന്‍ ബാബുവിന്റെ മരണം, പി പി ദിവ്യ കീഴടങ്ങി

എഡിഎമ്മിന്റെ ആത്മഹത്യയിൽ പ്രതിയായ പിപി ദിവ്യ കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. ഇവരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് ചെയ്ത് ഉടൻതന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയുന്നത്. ദിവ്യയെ കസ്റ്റഡിയിലെടുത്തെന്ന് കണ്ണൂർ...

തൃശൂര്‍ പൂരം അലങ്കോലമാക്കിയത് ആര്‍എസ്എസ് : എം വി ഗോവിന്ദൻ

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാം അന്വേഷണത്തിൽ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. പൂരം വിവാദത്തിൽ സുരേഷ് ഗോപി ലൈസൻസില്ലാത്ത പോലെയാണ് ഓരോന്ന് പറയുന്നത്. എന്തും പറയാമെന്ന...

ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല ക്ഷേത്രനട ബുധനാഴ്ച തുറക്കും

ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല ക്ഷേത്രനട ബുധനാഴ്ച (ഒക്ടോബർ 30) തുറക്കും. തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് നട തുറക്കും. ചിത്തിര ആട്ടത്തിരുനാള്‍ 31നാണ്. വ്യാഴാഴ്ച ഉദയാസ്തമയ പൂജ,...