വിപുലീകരണ പദ്ധതികൾക്കൊരുങ്ങി ഭീമ ജ്വല്ലേഴ്സ്, മൂന്ന് വര്‍ഷത്തിനകം ഗള്‍ഫ് മേഖലയില്‍ 18 പുതിയ ഷോറൂമുകൾ

അടുത്ത മൂന്ന് വര്‍ഷത്തിനകം ഗള്‍ഫ് മേഖലയില്‍ 18 പുതിയ ഷോറൂമുകള്‍ തുറക്കാന്‍ പദ്ധതിയിടുന്നതായും മേഖലയിലെ വിപുലീകരണത്തിനായി 100 കോടി ദിര്‍ഹം സമാഹരിക്കാൻ ഒരുങ്ങുന്നതായും ഭീമ ജ്വല്ലേഴ്സ് മേധാവികൾ അറിയിച്ചു. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 100 കോടി സമാഹരിക്കാനാണ് നിലവിൽ പദ്ധതിയിടുന്നത്. ഗൾഫ് മേഖലയിൽ നിന്നും വിദേശ സ്ഥാപന നിക്ഷേപകരില്‍നിന്നുമാണ് തുക സമാഹരിക്കുക എന്ന് ഭീമ ജ്വല്ലേഴ്സ് ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍ പറഞ്ഞു. യു എ ഇ ക്ക് പുറമെ സൗദി അറബ്യ, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ഷോ റൂമുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നത്.

ഗൾഫ് മേഖലയിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ദുബായില്‍ 6,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ ഹെഡ് ഓഫീസ് തുറന്നു. ദുബായിൽ 10 വർഷം പൂർത്തിയാക്കുന്ന ഭീമ ജ്വല്ലേഴ്സ് ദുബായ് ദെയ്‌റയിലെ ഗോൾഡ് സൂഖിലാണ് പുതിയ ഓഫീസിൽ തുറന്നത്. ഉദ്ഘാടന ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ, ഏരീസ് ഗ്രൂപ്പ് ചെയര്‍മാന്‍ സോഹന്‍ റോയ്, ദുബായ് ഗോള്‍ഡ് ആന്‍ഡ് ജൂവലറി ഗ്രൂപ്പ് സി.ഇ.ഒ. തൗഹിദ് അബ്ദുല്ല, അയോധ്യ രാംലെല്ലാ ശില്‍പി അരുണ്‍ യോഗിരാജ്, വികാരിമാരായ അജു എബ്രഹാം, ജാക്സണ്‍ തുടങ്ങിയവരും പങ്കെടുത്തു.

ഇതാദ്യമായാണ് ഭീമ ഫണ്ട് സമാഹരിക്കുന്നത്. 100 വര്‍ഷത്തെ പാരമ്പര്യമുള്ള ഭീമ ജ്വല്ലേഴ്സ് നിക്ഷേപകരുമായി പങ്കാളിത്തം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും ബി. ഗോവിന്ദന്‍ കൂട്ടിച്ചേർത്തു. ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ക്കൊത്താണ് മുന്നോട്ടുള്ള യാത്രയെന്ന് ഭീമ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടര്‍ ബി. ബിന്ദു മാധവ് വ്യക്തമാക്കി. ഒട്ടേറെ നിക്ഷേപകരുമായും സ്ഥാപനങ്ങളുമായും ചര്‍ച്ച നടത്തി വരികയാണെന്ന് ഭീമ ഗ്രൂപ്പ് മേധാവികൾ പറഞ്ഞു. ആലപ്പുഴയില്‍ 1925-ല്‍ ആണ് സ്ഥാപിതമായ ഭീമ ജ്വല്ലേഴ്‌സ് സ്ഥാപിക്കുന്നത്. നൂറാം വർഷം പിന്നിടുന്ന ഭീമ ജ്വല്ലേഴ്സിന് യുഎഇയിലടക്കം 116 കേന്ദ്രങ്ങളിൽ ശാഖകൾ ഉണ്ട്. ഇന്ത്യയില്‍ 60 ഔട്ട്ലെറ്റുകളാണ് ഭീമക്കുള്ളത്. യു.എ.ഇയില്‍ നിലവില്‍ നാല് ഔട്ട്ലെറ്റുകളുണ്ട്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...