പ്രവാസികൾക്ക് “എന്‍ആര്‍ഐ സാഗ”യുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

മാസശമ്പളക്കാരായ പ്രവാസികളായ ഇന്ത്യക്കാർക്ക് ആനുകൂല്യം ലഭിക്കുന്നരീതിയിൽ നൂതന ബാങ്കിംഗ് സേവനമൊരുക്കി ഇന്ത്യയിലെ പ്രീമിയര്‍ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളില്‍ ഒന്നായ സൗത്ത് ഇന്ത്യന്‍ ബാങ്ക്. ഗൾഫിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മാസശമ്പളക്കാർക്ക് ഈ നൂതന പദ്ധതിയിൽ അംഗങ്ങൾ ആവാം. സാലറി അഡ്വാന്‍റേജ് ഗ്ലോബല്‍ അക്കൗണ്ട് എന്ന പേരിലുള്ള അക്കൗണ്ടിൽ സീറോ ബാലൻസ് സൗകര്യം ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ ബാങ്കിംഗ്, കൂടാതെ തിരഞ്ഞെടുത്ത ഡെബിറ്റ് കാര്‍ഡുകള്‍ക്ക് എയര്‍പോര്‍ട്ട് ലോഞ്ച് സൗകര്യം, ഹോം, കാര്‍ ലോണുകള്‍ക്കുള്ള പ്രോസസിംഗ് ഫീസില്‍ 25% ഇളവ് തുടങ്ങിയവ ലഭിക്കുമെന്നും എംഡിയും സി ഇ ഒ യുമായ പി ആർ ശേഷാദ്രി പറഞ്ഞു.

ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ചീഫ് ജനറൽ മാനേജർ ആന്‍റോ ജോർജ്, സീനിയർ ജനറൽ മാനേജർമാരായ സോണി.എ, ബിജി എസ്.എസ് എന്നിവരും പങ്കെടുത്തു.

എന്‍ആര്‍ഐ സാഗയ്ക്ക് പുറമേ, അല്‍ ബദര്‍ എക്സ്ചേഞ്ച്, അല്‍ റസൂക്കി എക്സ്ചേഞ്ച്, സലിം എക്സ്ചേഞ്ച്, അല്‍ ഡെനിബ എക്സ്ചേഞ്ച്, ഫസ്റ്റ് എക്സ്ചേഞ്ച് ഒമാന്‍, ഹൊറൈസണ്‍ എക്സ്ചേഞ്ച് തുടങ്ങിയ എക്സ്ചേഞ്ചുകളുമായും മണി ട്രാന്‍സ്ഫര്‍ ഓപ്പറേറ്റര്‍മാരുമായും സൗത്ത് ഇന്ത്യന്‍ ബാങ്ക് ധാരണാപത്രം ഒപ്പുവെച്ചു. ഇന്ത്യയിലേക്ക് പണം അയക്കുന്നതിന് എന്‍ആര്‍ഐ കളെ പിന്തുണയ്ക്കുന്നതിനായി ജിസിസി മേഖലയിലുടനീളമുള്ള 35-ന് മുകളില്‍ എക്സ്ചേഞ്ചുകളുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് സഹകരിക്കുന്നുണ്ട്.

സൗത്ത് ഇന്ത്യന്‍ ബാങ്ക് സെപ്റ്റംബര്‍ 30-ന് അവസാനിച്ച കാലയളവിലെ രണ്ടാം പാദം സാമ്പത്തിക ഫലങ്ങളും അടുത്തിടെ അവതരിപ്പിച്ചു. 325 കോടി രൂപയുടെ അറ്റാദായമാണ് ആ പാദത്തിൽ ബാങ്ക് നേടിയത്. കോര്‍പ്പറേറ്റ്, ഹൗസിംഗ് ലോണ്‍, ഓട്ടോ ലോണ്‍, പേഴ്‌സണല്‍ ലോണ്‍, ഗോള്‍ഡ് ലോണ്‍ തുടങ്ങിയ എല്ലാ മേഖലകളിലും ബാങ്ക് മികച്ച വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.

മുന്‍നിരയിലുള്ള എസ്.ഐ.ബി മിറര്‍ പ്ലസ് ബാങ്കിംഗ് ആപ്പ് 9 വ്യത്യസ്ത ഭാഷകളില്‍ ലഭ്യമാണ്. കൂടാതെ ഇ-ലോക്ക്, ഇ-ലിമിറ്റ് എന്നിവ പോലുള്ള പ്രധാന സുരക്ഷാ സവിശേഷതകളും നല്‍കുന്നുണ്ട്. എസ്.ഐ.ബി മിറര്‍ പ്ലസ് ഉപഭോക്താക്കള്‍ക്ക് അന്താരാഷ്ട്ര പണമയയ്ക്കല്‍, എന്‍ആര്‍ഐകള്‍ക്കായി തല്‍ക്ഷണ പിഐഎസ് അക്കൗണ്ട് തുറക്കല്‍, ക്യൂആര്‍ കോഡും യുപിഐ പേയ്മെന്റുകളും നടത്തുക, 100-ലധികം യൂട്ടിലിറ്റികള്‍ക്ക് ബില്ലുകള്‍ അടയ്ക്കുക, മ്യൂച്വല്‍ ഫണ്ടുകളില്‍ ഓണ്‍ലൈനില്‍ നിക്ഷേപിക്കുക, തല്‍ക്ഷണം മുന്‍കൂട്ടി അംഗീകരിച്ച വായ്പകള്‍ നേടുക, സ്വര്‍ണ്ണ വായ്പ പുതുക്കുക തുടങ്ങിയവയ്ക്കായുള്ള പണം ഡിജിറ്റലായി കൈമാറ്റം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും നല്‍കുന്നുണ്ട്. ബാങ്കിന്റെ മൊബൈല്‍ പ്ലാറ്റ്ഫോമിലെ ”റമിറ്റ് മണി എബ്രോഡ്” സേവനത്തിലൂടെ എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലോകമെമ്പാടുമുള്ള 100-ലധികം കറന്‍സികളില്‍ വിദേശത്തേക്ക് പണമയയ്ക്കാം. ഉപഭോക്താക്കള്‍ക്ക് യുഎസ് ഡോളര്‍, യുഎഇ ദിര്‍ഹം, യൂറോ, പൗണ്ട് പോലുള്ള കറന്‍സികളില്‍ അവധി ദിനങ്ങള്‍ ഉള്‍പ്പെടെ24 മണിക്കൂറും ഓണ്‍ലൈനായി പണം കൈമാറാം.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...