ഷാർജ പുസ്തകമേളയിൽ അതിഥികളായി റഫീഖ് അഹമ്മദും, ഹുമ ഖുറൈഷിയും

43-മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇക്കുറി മലയാള കവി റഫീഖ് അഹമ്മദ്, നടിയും എഴുത്തുകാരിയുമായ ഹുമ ഖുറൈഷി എന്നിവർ മേളയിൽ അതിഥികളായി പങ്കെടുക്കും. ഇതാദ്യമായാണ് റഫീഖ് അഹമ്മദ് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്കെത്തുന്നത്. യുകെയിൽ നിന്നുള്ള ജാനിസ് തോമസ്, ഇന്ത്യയിൽ നിന്നുള്ള വാസി ഷാ, ഫിലിപ്പീൻസിൽ നിന്നുള്ള എസ്തർ വർഗാസ് കാസ്റ്റില്ലോ. ഡോ. മിഷാൽ ഹമദ്, ഇബാ അൽ ഖത്തീബ്, ആദം ഫാത്തി, നാസർ അൽ ഒബൈർ എന്നിവരും കവിതകൾ അവതരിപ്പിക്കും. എല്ലാ ദിവസവും വൈകിട്ട് 7ന് കാവ്യസന്ധ്യ അരങ്ങേറും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കവികളുടെ ഒരു പ്രമുഖ സംഘം അവരുടെ കൃതികൾ ആറ് വ്യത്യസ്ത ഭാഷകളിൽ അവതരിപ്പിക്കും.

നവംബർ ആറ് മുതൽ 17 വരെയാണ് ഷാർജ എക്സ്‌പോ സെന്ററിൽ അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുക.‘ഒരു പുസ്തകത്തിലൂടെ തുടക്കം’ എന്ന പ്രമേയത്തിലാണ് ഇക്കുറി പുസ്തകമേള നടക്കുക. മേ​ള​യു​ടെ എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ ന​ട​ക്കു​ന്ന ക​വി​യ​ര​ങ്ങ് ഈ​വ​ർ​ഷ​ത്തെ പ്ര​ത്യേ​ക​ത​യാ​യി​രി​ക്കും. ആ​റ് ഭാ​ഷ​ക​ളി​ൽ ന​ട​ക്കു​ന്ന ക​വി​യ​ര​ങ്ങി​ലാ​ണ്​ മ​ല​യാ​ള​ത്തി​ൽ നി​ന്ന് റ​ഫീ​ഖ് അ​ഹ​മ്മ​ദ് പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി പ​ങ്കെ​ടു​ക്കു​ക. പു​സ്ത​ക​മേ​ള​യി​ൽ എ​ത്തു​ന്ന പ്ര​ത്യേ​ക അ​തി​ഥി​ക​ളി​ലാ​ണ്​ ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​രി ഹു​മ ഖു​റൈഷി​യേ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

63 രാജ്യങ്ങളിൽനിന്നുള്ള 250 അതിഥികൾ നയിക്കുന്ന 1357 സാംസ്കാരിക പരിപാടികളുണ്ടാകും. ഏത് പ്രായക്കാർക്കും അനുയോജ്യമായ പരിപാടികൾക്കായിരിക്കും ഇത്തവണ മുൻതൂക്കം നൽകുക. എല്ലാ പ്രായക്കാർക്കുമായി ഏതാണ്ട് 600 ശില്പശാലകൾ നടത്തും. ഇന്ത്യ, വിയറ്റ്‌നാം, ഒമാൻ, സ്ലോവേനിയ, നേപ്പാൾ എന്നിവിടങ്ങളിൽനിന്ന് ഉൾപ്പെടെ13 രാജ്യങ്ങളിൽ നിന്നുള്ള 17 പാചക വിദഗ്ധർ അണിനിരക്കുന്ന 47 തത്സമയ പാചക പരിപാടികൾ മേളയിലെ കുക്കറി കോർണറിൽ അരങ്ങേറും. ഇന്ത്യൻ, ബ്രിട്ടിഷ് വിഭവങ്ങൾ പരിചയപ്പെടുത്തുന്ന റൂബി ഭോഗൽ ഇവരിൽ പ്രധാനിയാണ്. 17 അന്താരാഷ്ട്ര ഷെഫുമാരുടെ നേതൃത്വത്തിൽ ലൈവ് പാചക സെഷനുകളുണ്ടാകും. 13 രാജ്യങ്ങളിൽനിന്ന് 17 ഷെഫുമാരെത്തും.

മേളയ്ക്ക് മുന്നോടിയായി നവംബർ 3 മുതൽ 5 വരെ നടക്കുന്ന 14–മത് പബ്ലിഷേഴ്സ് കോൺഫറൻസിൽ ഇന്ത്യയുൾപ്പെടെ 108 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുക്കും. 47 രാജ്യാന്തര പ്രസംഗകരും എത്തിച്ചേരും. അമേരിക്കൻ ലൈബ്രറി അസോസിയേഷനുമായി സഹകരിച്ച് നവംബർ 9 നും 10നും നടത്തുന്ന 11–മത് ഷാർജ രാജ്യാന്തര ലൈബ്രറി സമ്മേളനത്തിൽ 400 പേർ പങ്കെടുക്കും.

ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹി-ലണ്ടൻ വിസ്താര വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു

ബോംബ് ഭീഷണിയെ തുടർന്ന് ശനിയാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. സുരക്ഷാ പരിശോധനയിൽ അപകടമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിമാനം ലണ്ടനിലേക്കുള്ള യാത്ര പുനരാരംഭിച്ചു....

എ ഡി എമ്മിന്റെ മരണം; അന്വേഷണ ചുമതലയിൽ നിന്നും കണ്ണൂർ കളക്ടറെ മാറ്റി

എഡിഎം നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിൽ തുടരന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ കളക്ടറെ മാറ്റി. റവന്യൂ വകുപ്പ് മന്ത്രികെ.രാജൻ്റേതാണ് ഉത്തരവ്. ഇതിൻ്റെ അടിസ്ഥാനത്തിൽ വകുപ്പിൽ നടക്കുന്ന അന്വേഷണത്തിൻ്റെ ചുമതല ലാൻഡ് റവന്യു...

എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്, അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ

അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്. വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിന് ആളുകൾ നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിച്ചശേഷം വൈകീട്ട് നാലുമണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം നടന്നത്. മക്കളായ നിരഞ്ജനയും നിരുപമയുമാണ് അന്ത്യകർമ്മങ്ങൾ...

പാലക്കാട് ഇടത് സ്വതന്ത്രനായി സരിൻ മത്സരിക്കും എന്ന് സൂചന

കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പി സരിൻ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും എന്ന് സൂചന. കോൺ​ഗ്രസിനോട് ഇടഞ്ഞ സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. സരിന്റെ നീക്കങ്ങൾക്ക് പിന്തുണ നൽകാൻ സിപിഎം...

പ്രേം നസീറിന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

പ്രേം നസീറിന്റെ ആദ്യ നായികയായ നെയ്യാറ്റിൻകര കോമളം (96) അന്തരിച്ചു. പാറശാല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു. പ്രേം നസീറിന്റെ ആദ്യ...

ഗവർണർമാരെ മാറ്റാൻ സാധ്യത, അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഗവർണർമാരെ മാറ്റാൻ കേന്ദ്രം തയാറെടുക്കുന്നതായി റിപ്പോർട്ട്. നാവികസേന മുന്‍ മേധാവിയും നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമായ അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും എന്നാണ്...

പി സരിൻ ബി ജെ പിയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ മുൻ കോൺഗ്രസ് നേതാവ് പി.സരിൻ ബി.ജെ.പിയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നാൽ, പാർട്ടിയിൽ ആളുള്ളതിനാൽ സ്ഥാനാർത്ഥിയാക്കാൻ ആവില്ലെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. തുടർന്ന്...

എസ് അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേൽശാന്തി

ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍കുമാര്‍ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലത്ത് ഇല്ലം...