നടന്‍ സിദ്ദിഖ് ഒളിവില്‍ പോയ സ്ഥലം പൊലീസ് കണ്ടെത്തി, അറസ്റ്റിന് സാധ്യത

ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ നടന്‍ സിദ്ദിഖ് ഒളിവില്‍ പോയ സ്ഥലം പൊലീസ് കണ്ടെത്തിയതായി സൂചന. സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ മറ്റ് നിയമതടസങ്ങള്‍ ഇല്ലെന്നും അറസ്റ്റ് ചെയ്യാമെന്നും ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് മേധാവി കൊച്ചി പൊലീസിന് നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തില്‍ അതിവേഗം അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത. ഒരു ഹോട്ടലിലാണ് സിദ്ദിഖ് ഉള്ളതെന്നും അന്വേഷണ സംഘം അവിടേക്ക് പുറപ്പെട്ട് കഴിഞ്ഞെന്നുമാണ് വിവരം.

സിദ്ദിഖ് അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്യാനാണ് പൊലീസ് തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നത്. സിദ്ദിഖിന്റെ പടമുകളിലെ വീടും ആലുവയിലെ വീടും പൊലീസ് നിരീക്ഷണത്തിലാണെന്നാണ് വിവരം. ഇന്നലെ രാത്രി മുതല്‍ സിദ്ദിഖ് സംസാരിച്ച ഫോണ്‍ കോള്‍ വിവരങ്ങള്‍ പൊലീസ് സൈബര്‍ സെല്ലില്‍ നിന്ന് ശേഖരിച്ചു. അവസാനമായി സിദ്ദിഖിന്റെ ഫോണ്‍ സ്വിച്ച് ഓണ്‍ ആയിരുന്നത് പാലാരിവട്ടത്താണ്. അതിനാല്‍ കൊച്ചി കേന്ദ്രീകരിച്ച് വന്‍ തിരച്ചിലാണ് പൊലീസ് നടത്തുന്നത്.

സിദ്ദിഖിനെതിരെ ശക്തമായ സാഹചര്യ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചുകഴിഞ്ഞെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. 2016 ജനുവരി 27ന് രാത്രി 12 മണിക്കാണ് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലെത്തുന്നത്. 28ന് വൈകിട്ട് 5 മണിവരെ സിദ്ദിഖ് ഹോട്ടലിലുണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയും ഇതേസമയം ഹോട്ടലില്‍ ഉണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
മസ്‌കറ്റ് ഹോട്ടലിലെ 101B എന്ന മുറിയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ജനലിലെ കര്‍ട്ടന്‍ മാറ്റി നോക്കിയാല്‍ സ്വിമ്മിംഗ് പൂള്‍ കാണാമെന്നായിരുന്നു നടിയുടെ മൊഴി. ഇത് പൊലീസ് സംഘം 101 Bയിലെത്തി സ്ഥിരീകരിച്ചിരുന്നു. സിദ്ദിഖ് അന്ന് ചോറും മീന്‍കറിയും തൈരുമാണ് കഴിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. ഹോട്ടലില്‍ നിന്ന് അന്വേഷണസംഘം ഇതിന്റെ ബില്ലുകളും കണ്ടെത്തിയിട്ടുണ്ട്.

ഓർമ കേരളോത്സവം ഡിസംബർ 1, 2 തിയ്യതികളിൽ

യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് - കേരളോത്സവം 2024 ഡിസംബർ 1 , 2 തിയ്യതികളിൽ നടക്കും. നാട്ടിൽ നിന്ന് ലൈവ് മ്യൂസിക് കൺസേർട്ട്,...

യുഎഇ പൊതുമാപ്പിൽ വീണ്ടും ഇളവുകൾ പ്രഖ്യാപിച്ചു

യുഎഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പിൽ വീണ്ടും ഇളവുകൾ നൽകി അധികൃതർ. നേരത്തെ ഔട്ട്‌പാസ് ലഭിച്ചാൽ 14 ദിവസത്തിനുള്ളിൽ രാജ്യം വിടണം എന്ന വ്യവസ്ഥയിൽ ഇളവ് വരുത്തി, പൊതുമാപ്പ് കാലാവധി തീരുന്നതിനു മുൻപ് രാജ്യം വിട്ടാൽ...

ഭക്ഷ്യ സ്ഥാപനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യോഗി, മാസ്‌കും കയ്യുറകളും ധരിക്കണം, എല്ലാ ഭക്ഷണശാലകളിലും സിസിടിവി സ്ഥാപിക്കും

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തുടനീളമുള്ള ഭക്ഷ്യ സ്ഥാപനങ്ങൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഡ്യൂട്ടി സമയത്ത് പാചകക്കാരും വെയിറ്റർമാരും മാസ്കുകളും കയ്യുറകളും ധരിക്കേണ്ടതുണ്ട്. കൂടാതെ ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കും....

ലെബനനിലെ ഇസ്രായേൽ ആക്രമണത്തിൽ 50 കുട്ടികളടക്കം 558 പേർ കൊല്ലപ്പെട്ടു

ഹിസ്ബുള്ളയുടെ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 50 കുട്ടികളും 94 സ്ത്രീകളും ഉൾപ്പെടെ 558 പേർ തിങ്കളാഴ്ച ലെബനനിൽ കൊല്ലപ്പെട്ടു. 2006 ന് ശേഷം അതിർത്തി കടന്നുള്ള യുദ്ധത്തിലെ ഏറ്റവും മാരകമായ ദിവസമായി...

വിവാദം തുടരുന്നതിനിടെ തിരുപ്പതി ക്ഷേത്രത്തിൽ വിറ്റത് ലക്ഷക്കണക്കിന് ലഡ്ഡു

തിരുപ്പതി ക്ഷേത്രത്തിൽ വിതരണം ചെയ്യുന്ന ലഡ്ഡുവിന്റെ നിർമ്മാണത്തെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെ നാലുദിവസത്തിനുള്ളിൽ ക്ഷേത്രത്തിൽ വിറ്റത് ലക്ഷക്കണക്കിന് ലഡ്ഡു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വൈ.എസ്.ആർ.സി.പിയുടെ കാലത്ത് തിരുമലയിലെ തിരുപ്പതി ക്ഷേത്രത്തിൽ വിതരണം ചെയ്ത...

ബലാൽസംഗക്കേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ നിർദേശം

ബലാൽസംഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെ അറസ്റ്റ് ചെയ്യാൻ തീരുമാനം. ഉടൻ അറസ്റ്റ് ചെയ്യാൻ കൊച്ചി പൊലീസിന് ക്രൈംബ്രാഞ്ച് മേധാവി നിർദേശം നൽകി. സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്...

അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക് പുറപ്പെട്ടു

മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടു. ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, ഇസ്രായേൽ-ഹമാസ് യുദ്ധവും ഉക്രെയ്ൻ പ്രതിസന്ധിയും ഉൾപ്പെടെയുള്ള ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന യുഎന്നിൻ്റെ...

ബലാത്സംഗകേസിൽ എം.മുകേഷ് എം എൽ എ അറസ്റ്റിൽ

ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ എം മുകേഷിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. പിന്നാലെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. എറണാകുളം സെഷൻസ് കോടതിയുടെ മുൻകൂർ ജാമ്യമുള്ളതിനാൽ വൈദ്യ പരിശോധനക്ക് ശേഷമാണ് മുകേഷിനെ വിട്ടയച്ചത്. തീരദേശ...