ബലാത്സംഗകേസിൽ എം.മുകേഷ് എം എൽ എ അറസ്റ്റിൽ

ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ എം മുകേഷിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. പിന്നാലെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. എറണാകുളം സെഷൻസ് കോടതിയുടെ മുൻകൂർ ജാമ്യമുള്ളതിനാൽ വൈദ്യ പരിശോധനക്ക് ശേഷമാണ് മുകേഷിനെ വിട്ടയച്ചത്. തീരദേശ പൊലീസിന്‍റെ ആസ്ഥാന ഓഫിസിലാണ് എഐജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുകേഷിനെ ചോദ്യം ചെയ്തിരുന്നത്. ചൊവ്വാഴ്ച രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. കേസിൽ നേരത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചേക്കും. നിലവിൽ മുകേഷിനെ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കി.

സിനിമയിൽ അവസരവും സിനിമ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് ചോദ്യംചെയ്യൽ. കേസിൽ മുകേഷിന് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നെങ്കിലും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്ന് തുടർനടപടികളുടെ ഭാഗമായാണ് മുകേഷിനെ ചോദ്യം ചെയ്തിരുന്നത്. വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റർ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളിലാണ് ചോദ്യം ചെയ്യൽ പുരോ​ഗമിക്കുന്നത്. കേസിൽ നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

ലൈം​ഗിക പീഡന പരാതികളിന്മേൽ നേരത്തെ തന്നെ പരാതിക്കാരികളുടെ വിശ​ദമായ മൊഴിയടക്കം പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിരുന്നു. കൂടാതെ പ്രാഥമിക വിവരശേഖരണവും അന്വേഷണസംഘം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടക്കുന്നത്. അതേസമയം, മുൻകൂർ ജാമ്യം നൽകിക്കൊണ്ടുള്ള ഹർജിയിൽ പരാതിക്കാരിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ഓഗസ്റ്റ് 28നാണ് മുകേഷിനെതിരെ കേസെടുത്തത്. മരടിലെ വില്ലയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, ഒറ്റപ്പാലത്ത് ഷൂട്ടിങ് സ്ഥലത്ത് കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് ആരോപണങ്ങൾ. പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കൽ തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിട്ടുള്ളത്. പത്തുവർഷം വരെ തടവും പിഴയും ലഭിക്കാം. ഇത് ജീവപര്യന്തം വരെയാകാം

ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ള ഏഴ് പേർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി ഉന്നയിച്ചത്. 2009-ലാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. 13 വർഷം മുൻപ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലിൽ താമസിക്കുന്നതിനിടയിൽ മുകേഷ് മോശമായി പെരുമാറിയെന്നാണ് ആക്ഷേപവുമായി മറ്റൊരു യുവതിയും രം​ഗത്തെത്തിയിരുന്നു.

ലോകത്തിലെ ഏറ്റവും മൂല്യവത്തായ എയർലൈൻ എന്ന നേട്ടം സ്വന്തമാക്കി ഇൻഡിഗോ

ഇന്ത്യയുടെ ബജറ്റ് എയർ ലൈനായ ഇൻഡിഗോ ലോകത്തിലെ ഏറ്റവും മൂല്യമേറിയ എയർലൈനായി. നിലവിൽ കമ്പനിയുടെ വിപണി മൂലധനം ഏകദേശം 2 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇൻഡിഗോയുടെ ഓഹരി വില...

ഉത്തരേന്ത്യയിൽ കനത്ത മഴയിൽ വ്യാപക നാശം; 47 പേർ മരിച്ചു, കൂടുതൽ മഴയ്ക്ക് സാധ്യത

വ്യാഴാഴ്ച രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പെയ്ത മഴ, ഇടിമിന്നൽ, ആലിപ്പഴം എന്നിവയിൽ 47 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊടും ചൂടിൽ നിന്ന് ആശ്വാസം ലഭിച്ച മഴ, ബീഹാർ, ഉത്തർപ്രദേശ്,...

പ്രധാനമന്ത്രി മോദി ഇന്ന് വാരണാസി സന്ദർശിക്കും; ഉദ്ഘാടനം ചെയ്യുക 3,880 കോടി രൂപയുടെ പദ്ധതികൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തൻ്റെ പാർലമെൻ്ററി മണ്ഡലമായ വാരണാസി സന്ദർശിക്കും, അവിടെ അദ്ദേഹം 3,880 കോടി രൂപ വിലമതിക്കുന്ന 44 വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും. 2014 ൽ പ്രധാനമന്ത്രിയായതിനുശേഷം പുണ്യനഗരിയിലേക്കുള്ള...

തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചത് ചാർട്ടേഡ് ബിസിനസ് ജെറ്റിൽ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ചത് ചാർട്ടേഡ് ബിസിനസ് ജെറ്റിൽ. ആഡംബരപൂർണ്ണമായ ഇന്റീരിയറുകൾക്കും ഉയർന്ന നിലവാരമുള്ള സൗകര്യങ്ങൾക്കും പേരുകേട്ട ഒരു സൂപ്പർ മിഡ്-സൈസ്, അൾട്രാ-ലോംഗ് റേഞ്ച് ബിസിനസ്...

കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; ഡ്രൈവർക്ക് ജീവപര്യന്തം ശിക്ഷ

പത്തനംതിട്ട: കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവറായ പ്രതി കായംകുളം സ്വദേശി നൗഫലിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ 1,08000 രൂപ പിഴയും കോടതി വിധിച്ചു....

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍ അന്തരിച്ചു

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍ അന്തരിച്ചു. 75 വയസായിരുന്നു. അന്ത്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക്...

റെക്കോഡുകൾ മറികടന്ന് സ്വർണ വില, പവന് 70,000 രൂപയിലേയ്ക്ക്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്നും വർദ്ധനവ് രേഖപ്പെടുത്തി. 8,560 രൂപയിൽ നിന്ന് ഗ്രാമിന് 8,745 രൂപയും, 68,480 രൂപയിൽ നിന്ന് 69,960 രൂപയുമാണ് 22 കാരറ്റ് സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില. കഴിഞ്ഞ ദിവസങ്ങളിൽ...

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ 18 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പട്യാല ഹൗസ് കോടതി പ്രത്യേക എന്‍ഐഎ ജഡ്ജി ചന്ദര്‍ജിത് സിംഗിനു മുന്നില്‍ ഹാജരാക്കിയ റാണയെ 18 ദിവസത്തേക്കാണ്...